Check out the new design

Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão * - Índice de tradução


Tradução dos significados Surah: Al-Araaf   Versículo:
قَالَ یٰمُوْسٰۤی اِنِّی اصْطَفَیْتُكَ عَلَی النَّاسِ بِرِسٰلٰتِیْ وَبِكَلَامِیْ ۖؗ— فَخُذْ مَاۤ اٰتَیْتُكَ وَكُنْ مِّنَ الشّٰكِرِیْنَ ۟
അല്ലാഹു മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: മൂസാ! ഞാൻ നിന്നെ തിരഞ്ഞെടുക്കുകയും, എൻ്റെ സന്ദേശവുമായി ജനങ്ങളിലേക്ക് നിന്നെ നിയോഗിച്ച് കൊണ്ട് അവരിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവനാക്കുകയും ചെയ്തിരിക്കുന്നു. ഒരു മദ്ധ്യസ്ഥനുമില്ലാതെ നിന്നോട് സംസാരിക്കുക വഴി (അല്ലാഹുവുമായി സംസാരിക്കുക എന്ന) ശ്രേഷ്ഠതയും ഞാൻ നിനക്ക് നൽകിയിരിക്കുന്നു. അതിനാൽ ഞാൻ നിനക്ക് നൽകിയിട്ടുള്ള ഈ മഹത്തരമായ പദവി സ്വീകരിക്കുക. ഉന്നതമായ ഈ അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നവരിൽ നീ ഉൾപ്പെടുകയും ചെയ്യുക.
Os Tafssir em língua árabe:
وَكَتَبْنَا لَهٗ فِی الْاَلْوَاحِ مِنْ كُلِّ شَیْءٍ مَّوْعِظَةً وَّتَفْصِیْلًا لِّكُلِّ شَیْءٍ ۚ— فَخُذْهَا بِقُوَّةٍ وَّاْمُرْ قَوْمَكَ یَاْخُذُوْا بِاَحْسَنِهَا ؕ— سَاُورِیْكُمْ دَارَ الْفٰسِقِیْنَ ۟
ഇസ്രാഈല്യർക്ക് അവരുടെ മതഭൗതിക വിഷയങ്ങളിൽ ആവശ്യമായതെല്ലാം നാം മൂസാക്ക് പലകകളിൽ -മരത്തിൻ്റെയോ മറ്റോ പലകകളിൽ- എഴുതി നൽകി. അവരുടെ കൂട്ടത്തിൽ ഉൽബോധനം ഉൾക്കൊള്ളുന്നവർക്കുള്ള ഉപദേശമായിരുന്നു അത്. വിശദീകരണം ആവശ്യമായ എല്ലാ വിധിവിലക്കുകളുടെയും വിശദീകരണവുമായിരുന്നു അത്. മൂസാ! ആവേശത്തോടെയും പരിശ്രമത്തോടെയും താങ്കൾ ഇത് മുറുകെ പിടിക്കുക. താങ്കളുടെ ജനതയായ ഇസ്രാഈല്യരോട് അതിലുള്ള കാര്യങ്ങളിൽ ഏറ്റവും നല്ലത് -അതായത് ഏറ്റവും മഹത്തരമായ പ്രതിഫലമുള്ളത്- സ്വീകരിക്കാൻ കൽപ്പിക്കുകയും ചെയ്യുക. ഉദാഹരണത്തിന് കൽപ്പിക്കപ്പെട്ട കാര്യങ്ങൾ അതിൻ്റെ പൂർണ്ണതയോടെ നിർവ്വഹിക്കുക; (ശത്രുവിനോട് പ്രതികാരമെടുക്കുന്നതിന് പകരം) ക്ഷമിക്കുകയും വിട്ടുപൊറുത്തു കൊടുക്കുകയും ചെയ്യുക മഹത്തരമായ കാര്യങ്ങൾ ഉദാഹരണം. എൻ്റെ കൽപ്പനക്ക് എതിരാവുകയും, എന്നെ അനുസരിക്കുന്നതിൽ നിന്ന് ധിക്കാരം പുലർത്തുകയും ചെയ്തവർക്കുള്ള ശിക്ഷയും, അവർ എത്തിച്ചേരുന്ന നാശവും തകർച്ചയും ഞാൻ നിങ്ങൾക്ക് കാണിച്ചു നൽകുന്നതാണ്.
Os Tafssir em língua árabe:
سَاَصْرِفُ عَنْ اٰیٰتِیَ الَّذِیْنَ یَتَكَبَّرُوْنَ فِی الْاَرْضِ بِغَیْرِ الْحَقِّ ؕ— وَاِنْ یَّرَوْا كُلَّ اٰیَةٍ لَّا یُؤْمِنُوْا بِهَا ۚ— وَاِنْ یَّرَوْا سَبِیْلَ الرُّشْدِ لَا یَتَّخِذُوْهُ سَبِیْلًا ۚ— وَاِنْ یَّرَوْا سَبِیْلَ الْغَیِّ یَتَّخِذُوْهُ سَبِیْلًا ؕ— ذٰلِكَ بِاَنَّهُمْ كَذَّبُوْا بِاٰیٰتِنَا وَكَانُوْا عَنْهَا غٰفِلِیْنَ ۟
അല്ലാഹുവിൻ്റെ ദാസന്മാർക്ക് മേൽ ഔന്നത്യം നടിക്കുകയും, -ഒരു ന്യായവുമില്ലാതെ- സത്യം സ്വീകരിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും ചെയ്യുന്നവരെ ചക്രവാളങ്ങളിലും അവരുടെ സ്വന്തം ശരീരങ്ങളിലുമുള്ള എൻ്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുന്നതിൽ നിന്നും, എൻ്റെ ഗ്രന്ഥത്തിലെ ആയത്തുകൾ ഗ്രഹിക്കുന്നതിൽ നിന്നും ഞാൻ വഴിതിരിച്ചു കളയുന്നതാണ്. എല്ലാ ദൃഷ്ടാന്തങ്ങളും അവർ ദർശിച്ചെന്നാലും അവരതിനെ സത്യപ്പെടുത്തുന്നതല്ല. കാരണം അവർ അതിൽ നിന്ന് തിരിഞ്ഞു കളയുകയും, അവയെ അവഗണിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനോടും അവൻ്റെ ദൂതനോടും അവർ ശത്രുത വെച്ചു പുലർത്തുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ തൃപ്തിയിലേക്ക് അവരെ എത്തിക്കുന്ന സത്യത്തിൻ്റെ മാർഗം കണ്ടെത്തിയാൽ അവരതിൽ പ്രവേശിക്കുകയോ, അതിനോട് താല്പര്യം പുലർത്തുകയോ ചെയ്യില്ല. അല്ലാഹുവിൻ്റെ കോപത്തിലേക്ക് വഴിതെളിക്കുന്ന വഴികേടിൻ്റെയും അധർമ്മത്തിൻ്റെയും മാർഗം കണ്ടെത്തിയാൽ അവരതിൽ പ്രവേശിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ ദൂതന്മാരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന മഹത്തരമായ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിക്കുകയും, അവയോട് അശ്രദ്ധ പുലർത്തുകയും ചെയ്തതിൻ്റെ ഫലമായാണ് അവർക്ക് ഇതെല്ലാം വന്നുഭവിച്ചിരിക്കുന്നത്.
Os Tafssir em língua árabe:
وَالَّذِیْنَ كَذَّبُوْا بِاٰیٰتِنَا وَلِقَآءِ الْاٰخِرَةِ حَبِطَتْ اَعْمَالُهُمْ ؕ— هَلْ یُجْزَوْنَ اِلَّا مَا كَانُوْا یَعْمَلُوْنَ ۟۠
നമ്മുടെ ദൂതന്മാരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളെ കളവാക്കുകയും, പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്നത് നിഷേധിക്കുകയും ചെയ്തവർ; അവരുടെ സൽകർമ്മങ്ങൾ എന്ന് പറയപ്പെടാവുന്ന പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമായിരിക്കുന്നു. അവക്കൊന്നും അവർക്ക് പ്രതിഫലം നൽകപ്പെടുന്നതല്ല; കാരണം, (സൽകർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടണമെങ്കിൽ ചെയ്യുന്നവർക്ക് അല്ലാഹുവിലും അവൻ്റെ റസൂലിലും പരലോകത്തിലും) വിശ്വാസം ഉണ്ടായിരിക്കണമെന്ന നിബന്ധന അവർ പാലിച്ചിട്ടില്ല. അതിനാൽ അവർ അല്ലാഹുവിനെ നിഷേധിക്കുകയും, അവനിൽ പങ്കുചേർക്കുകയും ചെയ്തതിനുള്ള ശിക്ഷയല്ലാതെ പരലോകത്ത് മറ്റൊന്നും അവർക്ക് ലഭിക്കുകയില്ല. നരകത്തിൽ ശാശ്വതവാസം ലഭിക്കുക എന്നതാണ് അതിനുള്ള ശിക്ഷ.
Os Tafssir em língua árabe:
وَاتَّخَذَ قَوْمُ مُوْسٰی مِنْ بَعْدِهٖ مِنْ حُلِیِّهِمْ عِجْلًا جَسَدًا لَّهٗ خُوَارٌ ؕ— اَلَمْ یَرَوْا اَنَّهٗ لَا یُكَلِّمُهُمْ وَلَا یَهْدِیْهِمْ سَبِیْلًا ۘ— اِتَّخَذُوْهُ وَكَانُوْا ظٰلِمِیْنَ ۟
മൂസാ -عَلَيْهِ السَّلَامُ- തൻ്റെ രക്ഷിതാവായ അല്ലാഹുവുമായി രഹസ്യസംഭാഷണത്തിന് പോയതിന് ശേഷം അദ്ദേഹത്തിൻ്റെ ജനത അവരുടെ ആഭരണങ്ങളിൽ നിന്ന് ഒരു പശുക്കുട്ടിയെ നിർമ്മിച്ചിരുന്നു. അതിന് ആത്മാവില്ല; എന്നാൽ (അതിൽ നിന്ന് പുറപ്പെടുന്ന) ഒരു ശബ്ദമുണ്ട്. ഈ പശുക്കുട്ടിയുടെ രൂപം അവരോട് സംസാരിക്കുകയോ, -കണ്ടറിയാവുന്നതോ അനുഭവിച്ചറിയാവുന്നതോ ആയ- എന്തെങ്കിലുമൊരു നന്മയിലേക്ക് അവരെ നയിക്കുകയോ ചെയ്യുന്നില്ലെന്ന് അവർ മനസ്സിലാക്കിയിട്ടില്ലേ?! അവർക്ക് എന്തെങ്കിലുമൊരു ഉപകാരം അത് നേടിക്കൊടുക്കുകയോ, അവരിൽ നിന്ന് എന്തെങ്കിലുമൊരു ഉപദ്രവം അത് തടുത്തു വെക്കുകയോ ചെയ്യുന്നില്ലെന്നും അവർ ഗ്രഹിക്കുന്നില്ലേ?! അവരതിനെ ആരാധ്യനായി സ്വീകരിച്ചു; സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിച്ചു കൊണ്ടാണ് അവരത് ചെയ്തത്.
Os Tafssir em língua árabe:
وَلَمَّا سُقِطَ فِیْۤ اَیْدِیْهِمْ وَرَاَوْا اَنَّهُمْ قَدْ ضَلُّوْا ۙ— قَالُوْا لَىِٕنْ لَّمْ یَرْحَمْنَا رَبُّنَا وَیَغْفِرْ لَنَا لَنَكُوْنَنَّ مِنَ الْخٰسِرِیْنَ ۟
അങ്ങനെ അല്ലാഹുവിനൊപ്പം പശുക്കുട്ടിയെ ആരാധ്യവസ്തുവായി സ്വീകരിച്ചതിലൂടെ (അല്ലാഹുവിൻ്റെ) നേരായ മാർഗത്തിൽ നിന്ന് തങ്ങൾ വഴിതെറ്റിയെന്ന് അവർക്ക് ബോധ്യപ്പെടുകയും, അവർ ഖേദിക്കുകയും പരിഭ്രാന്തരാവുകയും ചെയ്തപ്പോൾ അവർ അല്ലാഹുവിലേക്ക് താഴ്മയുള്ളവരായി വന്നു. അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് സൽകർമ്മങ്ങളിലേക്ക് ഞങ്ങളെ നയിക്കുകയും, പശുക്കുട്ടിയെ ആരാധിച്ചതിലൂടെ ഞങ്ങൾ ചെയ്ത തെറ്റ് ഞങ്ങൾക്ക് പൊറുത്തു നൽകുകയും ചെയ്തില്ലെങ്കിൽ ഇഹലോകവും പരലോകവും നഷ്ടപ്പെട്ടവരിൽ ഞങ്ങൾ ഉൾപ്പെടുക തന്നെ ചെയ്യുന്നതാണ്.
Os Tafssir em língua árabe:
Das notas do versículo nesta página:
• على العبد أن يكون من المُظْهِرين لإحسان الله وفضله عليه، فإن الشكر مقرون بالمزيد.
• അല്ലാഹു തന്നോട് ചെയ്ത നന്മകളും, തൻ്റെ മേലുള്ള അവൻ്റെ ഔദാര്യങ്ങളും പുറത്തേക്ക് പ്രകടിപ്പിക്കുന്നവനായിരിക്കണം ഓരോരുത്തരും. കാരണം, അല്ലാഹുവിന് നന്ദി കാണിക്കുന്നതിനൊപ്പം (അനുഗ്രഹങ്ങളിൽ) വർദ്ധനവുണ്ടാകും.

• على العبد الأخذ بالأحسن في الأقوال والأفعال.
• വാക്കുകളിലും പ്രവൃത്തികളിലും ഏറ്റവും നല്ലതാണ് ഓരോ മനുഷ്യനും സ്വീകരിക്കേണ്ടത്.

• يجب تلقي الشريعة بحزم وجد وعزم على الطاعة وتنفيذ ما ورد فيها من الصلاح والإصلاح ومنع الفساد والإفساد.
• ആവേശത്തോടെയും ആഗ്രഹത്തോടെയും, നന്മകൾ ചെയ്യാനുള്ള ഉറച്ച തീരുമാനത്തോടെയുമാണ് മതനിയമങ്ങൾ സ്വീകരിക്കേണ്ടത്. അത് ഉൾക്കൊള്ളുന്ന നന്മകളും സംസ്കരണവും നടപ്പിലാക്കാനും, തിന്മകളും കുഴപ്പം സൃഷ്ടിക്കലും തടയാനുമുള്ള ഉറച്ച നിശ്ചയവും വേണ്ടതുണ്ട്.

• على العبد إذا أخطأ أو قصَّر في حق ربه أن يعترف بعظيم الجُرْم الذي أقدم عليه، وأنه لا ملجأ من الله في إقالة عثرته إلا إليه.
• അല്ലാഹുവിനോടുള്ള ബാധ്യതകൾ നിർവ്വഹിക്കുന്നതിൽ അബദ്ധം സംഭവിക്കുകയോ, അതിൽ കുറവ് വരുത്തുകയോ ചെയ്താൽ, ഓരോരുത്തരും താൻ ചെയ്യാൻ ധൈര്യം കാണിച്ച തെറ്റിൻ്റെ ഗൗരവം സ്വയം അംഗീകരിക്കുകയും, തൻ്റെ തെറ്റ് പൊറുത്തു നൽകാൻ അല്ലാഹുവിലേക്കല്ലാതെ മറ്റാരിലേക്കും അഭയം പ്രാപിക്കാനില്ലെന്ന് സമ്മതിക്കുകയും ചെയ്യേണ്ടതുണ്ട്.

 
Tradução dos significados Surah: Al-Araaf
Índice de capítulos Número de página
 
Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão - Índice de tradução

emitido pelo Centro de Tafssir para Estudos do Alcorão

Fechar