Check out the new design

Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm * - Indise ng mga Salin


Salin ng mga Kahulugan Surah: Adh-Dhāriyāt   Ayah:
كَذٰلِكَ مَاۤ اَتَی الَّذِیْنَ مِنْ قَبْلِهِمْ مِّنْ رَّسُوْلٍ اِلَّا قَالُوْا سَاحِرٌ اَوْ مَجْنُوْنٌ ۟۫
മക്കക്കാർ നബി -ﷺ- യെ നിഷേധിച്ചത് പോലെ തന്നെ മുൻപുള്ള സമുദായങ്ങളും നിഷേധിച്ചിട്ടുണ്ട്. അല്ലാഹുവിങ്കൽ നിന്ന് ഏതൊരു ദൂതൻ അവരിലേക്ക് ചെന്നപ്പോഴും 'ഇയാൾ മാരണക്കാരനോ ഭ്രാന്തനോ' ആണെന്ന് അവരെല്ലാം പറയാതിരുന്നിട്ടില്ല.
Ang mga Tafsir na Arabe:
اَتَوَاصَوْا بِهٖ ۚ— بَلْ هُمْ قَوْمٌ طَاغُوْنَ ۟ۚ
നിഷേധികളുടെ ആദ്യ തലമുറക്കാർ പിൻതലമുറക്കാർക്ക് അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിക്കണമെന്ന അന്തിമോപദേശം നൽകിയിരിക്കുകയാണോ?! അല്ല! അവർ ചെയ്തു വെച്ച അതിക്രമങ്ങളാണ് അവരെ ഒരു പോലെ നിഷേധികളാക്കിയത്.
Ang mga Tafsir na Arabe:
فَتَوَلَّ عَنْهُمْ فَمَاۤ اَنْتَ بِمَلُوْمٍ ۟ؗ
അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളെ നീ അവഗണിച്ചേക്കുക. നീ ആക്ഷേപാർഹനല്ല. അവരിലേക്ക് എത്തിച്ചു കൊടുക്കാൻ ബാധ്യത ഏൽപ്പിക്കപ്പെട്ടത് അവർക്ക് നീ എത്തിച്ചു നൽകിയിരിക്കുന്നു.
Ang mga Tafsir na Arabe:
وَّذَكِّرْ فَاِنَّ الذِّكْرٰی تَنْفَعُ الْمُؤْمِنِیْنَ ۟
അവർ തിരിഞ്ഞു കളയുന്നു എന്നത് അവരെ ഉപദേശിക്കുന്നതിൽ നിന്നും, അവർക്ക് ഉൽബോധനം നൽകുന്നതിൽ നിന്നും നിന്നെ തടയാതിരിക്കട്ടെ. അതിനാൽ നീ അവരെ ഉപദേശിക്കുകയും ഉൽബോധിപ്പിക്കുകയും ചെയ്യുക. തീർച്ചയായും ഉപദേശം അല്ലാഹുവിൽ വിശ്വസിച്ചവർക്ക് ഉപകാരം ചെയ്യും.
Ang mga Tafsir na Arabe:
وَمَا خَلَقْتُ الْجِنَّ وَالْاِنْسَ اِلَّا لِیَعْبُدُوْنِ ۟
എന്നെ മാത്രം ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ ജിന്നിനെയോ മനുഷ്യരെയോ സൃഷ്ടിച്ചിട്ടില്ല. എനിക്ക് പങ്കുകാരെ നിശ്ചയിക്കുന്നതിനല്ല ഞാൻ അവരെ സൃഷ്ടിച്ചത്.
Ang mga Tafsir na Arabe:
مَاۤ اُرِیْدُ مِنْهُمْ مِّنْ رِّزْقٍ وَّمَاۤ اُرِیْدُ اَنْ یُّطْعِمُوْنِ ۟
അവരിൽ നിന്ന് ഒരു ഉപജീവനവും ഞാൻ ആഗ്രഹിക്കുന്നില്ല. അവർ എനിക്ക് ഭക്ഷണം നൽകണമെന്നും ഞാൻ ഉദ്ദേശിക്കുന്നില്ല.
Ang mga Tafsir na Arabe:
اِنَّ اللّٰهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِیْنُ ۟
തീർച്ചയായും അല്ലാഹുവാകുന്നു അവൻ്റെ അടിമകൾക്ക് ഉപജീവനം നൽകുന്നവൻ. അതിനാൽ എല്ലാവരും അവൻ്റെ ഉപജീവനത്തിന് ആവശ്യക്കാരാണ്. ശക്തിയുള്ളവനും, ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത സർവ്വ ശക്തനുമായുള്ളവൻ. അവൻ്റെ ശക്തിക്ക് കീഴൊതുങ്ങിയവരാണ് സർവ്വ ജിന്നുകളും മനുഷ്യരും.
Ang mga Tafsir na Arabe:
فَاِنَّ لِلَّذِیْنَ ظَلَمُوْا ذَنُوْبًا مِّثْلَ ذَنُوْبِ اَصْحٰبِهِمْ فَلَا یَسْتَعْجِلُوْنِ ۟
അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ നിഷേധിച്ചു കൊണ്ട് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ അവരുടെ മുൻകാല കൂട്ടാളികൾക്ക് ലഭിച്ചതിന് സമാനമായ ശിക്ഷയുടെ പങ്കുണ്ട്. അതിന് നിശ്ചയിക്കപ്പെട്ട ഒരു അവധിയുണ്ട്. അതിനാൽ അതിൻ്റെ സമയം എത്തുന്നതിന് മുൻപ് അവർ തിരക്കു കൂട്ടേണ്ടതില്ല.
Ang mga Tafsir na Arabe:
فَوَیْلٌ لِّلَّذِیْنَ كَفَرُوْا مِنْ یَّوْمِهِمُ الَّذِیْ یُوْعَدُوْنَ ۟۠
അപ്പോൾ അല്ലാഹുവിനെ നിഷേധിക്കുകയും, തങ്ങളിലേക്ക് വന്ന ദൂതന്മാരെ കളവാക്കുകയും ചെയ്തവർക്ക് പരലോകത്ത് നാശവും നഷ്ടവുമുണ്ടാകട്ടെ! അന്നേ ദിവസം അവരുടെ മേൽ ശിക്ഷ വന്നിറങ്ങുമെന്ന് അവർക്ക് താക്കീത് നൽകപ്പെട്ടിട്ടുണ്ട്.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• الكفر ملة واحدة وإن اختلفت وسائله وتنوع أهله ومكانه وزمانه.
* ഇസ്ലാമിനെ നിഷേധിക്കുന്നവർ ഒരു സമൂഹമാണ്. അവരുടെ മാർഗങ്ങളിലും അത് സ്വീകരിച്ചവരിലും അതിൻ്റെ സ്ഥല-കാലങ്ങളിലും മാത്രമാണ് വ്യത്യാസങ്ങളുള്ളത്.

• شهادة الله لرسوله صلى الله عليه وسلم بتبليغ الرسالة.
* പ്രവാചകത്വ ദൗത്യം നബി -ﷺ- പൂർത്തീകരിച്ചിരിക്കുന്നു എന്ന അല്ലാഹുവിൻ്റെ സാക്ഷ്യം.

• الحكمة من خلق الجن والإنس تحقيق عبادة الله بكل مظاهرها.
* ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചതിലുള്ള ലക്ഷ്യം അല്ലാഹുവിനുള്ള ആരാധന അതിൻ്റെ എല്ലാ പ്രകടരൂപങ്ങളോടെയും പൂർത്തീകരിക്കുക എന്നതാണ്.

• سوف تتغير أحوال الكون يوم القيامة.
* പരലോക ദിനത്തിൽ പ്രപഞ്ചത്തിൻ്റെ കിടപ്പാകെ മാറും.

 
Salin ng mga Kahulugan Surah: Adh-Dhāriyāt
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm - Indise ng mga Salin

Inilabas ng Markaz Tafsīr Lid-Dirāsāt Al-Qur’ānīyah (Sentro ng Tafsīr Para sa mga Pag-aaral Pang-Qur’an).

Isara