Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-ইছৰা   আয়াত:

ഇസ്റാഅ്

ছুৰাৰ উদ্দেশ্য:
تثبيت الله لرسوله صلى الله عليه وسلم وتأييده بالآيات البينات، وبشارته بالنصر والثبات.
അല്ലാഹു അവൻ്റെ ദൂതനെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ കൊണ്ട് ഉറപ്പിച്ചു നിർത്തുകയും, അവിടുത്തേക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. വിജയവും സ്ഥിരതയും അവിടുത്തേക്ക് മാത്രമായിരിക്കുമെന്ന് അവൻ അവിടുത്തേക്ക് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു.

سُبْحٰنَ الَّذِیْۤ اَسْرٰی بِعَبْدِهٖ لَیْلًا مِّنَ الْمَسْجِدِ الْحَرَامِ اِلَی الْمَسْجِدِ الْاَقْصَا الَّذِیْ بٰرَكْنَا حَوْلَهٗ لِنُرِیَهٗ مِنْ اٰیٰتِنَا ؕ— اِنَّهٗ هُوَ السَّمِیْعُ الْبَصِیْرُ ۟
അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു; മറ്റാർക്കും സാധിക്കാത്തത് ചെയ്യാൻ കഴിവുള്ളവനാകുന്നു അവൻ. തൻ്റെ ദാസനായ മുഹമ്മദ് നബി -ﷺ- യെ ആത്മാവോടെയും ശരീരത്തോടെയും ഉണർച്ചയിലായി കൊണ്ട് രാത്രിയുടെ ഒരു ഭാഗത്തിൽ മസ്ജിദുൽ ഹറമിൽ നിന്ന് ബയ്തുൽ മുഖദ്ദസിലേക്ക് യാത്ര ചെയ്യിപ്പിച്ചവനാകുന്നു അവൻ. ഫലവർഗങ്ങളും കൃഷിയും, നബിമാരുടെ വാസസ്ഥലങ്ങളുമായി നാം അനുഗ്രഹം ചൊരിഞ്ഞ പരിസരമാണ് ബയ്തുൽ മുഖദ്ദസിൻ്റേത്. അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന നമ്മുടെ ചില ദൃഷ്ടാന്തങ്ങൾ അദ്ദേഹം കാണുന്നതിന് വേണ്ടിയായിരുന്നു (ആ യാത്ര). തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനാകുന്നു (സമീഅ്); അവന് ഒരു ശബ്ദവും അവ്യക്തമാവുകയില്ല. അവൻ എല്ലാം കാണുന്നവനുമാകുന്നു; അവന് യാതൊരു കാഴ്ചയും മറഞ്ഞു പോവുകയില്ല.
আৰবী তাফছীৰসমূহ:
وَاٰتَیْنَا مُوْسَی الْكِتٰبَ وَجَعَلْنٰهُ هُدًی لِّبَنِیْۤ اِسْرَآءِیْلَ اَلَّا تَتَّخِذُوْا مِنْ دُوْنِیْ وَكِیْلًا ۟ؕ
മൂസ -عَلَيْهِ السَّلَامُ- ക്ക് നാം തൗറാത്ത് നൽകി. ഇസ്രാഈൽ സന്തതികൾക്ക് വഴികാട്ടിയും നേർമാർഗദർശിയുമായി നാം അതിനെ നിശ്ചയിക്കുകയും ചെയ്തു. ഇസ്രാഈൽ സന്തതികളോട് നാം പറഞ്ഞു: നിങ്ങളുടെ കാര്യങ്ങൾ ഭരമേൽപ്പിക്കാനായി എനിക്ക് പുറമെ മറ്റൊരു രക്ഷാധികാരിയെ നിങ്ങൾ സ്വീകരിക്കരുത്. മറിച്ച്, നിങ്ങൾ എൻ്റെ മേൽ മാത്രം ഭരമേൽപ്പിക്കുക.
আৰবী তাফছীৰসমূহ:
ذُرِّیَّةَ مَنْ حَمَلْنَا مَعَ نُوْحٍ ؕ— اِنَّهٗ كَانَ عَبْدًا شَكُوْرًا ۟
മഹാപ്രളയത്തിൽ മുങ്ങിമരിക്കാതെ, നമ്മുടെ അനുഗ്രഹത്താൽ നൂഹ് നബി -عَلَيْهِ السَّلَامُ- യോടൊപ്പം നാം രക്ഷപ്പെടുത്തിയവരുടെ സന്തതിപരമ്പരയാകുന്നു നിങ്ങൾ. അതിനാൽ ആ അനുഗ്രഹം നിങ്ങൾ സ്മരിക്കുക. അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ടും, അവനെ അനുസരിച്ചു കൊണ്ടും നിങ്ങൾ അല്ലാഹുവിന് നന്ദി കാണിക്കുകയും ചെയ്യുക. അക്കാര്യത്തിൽ നിങ്ങൾ നൂഹിനെ പിൻപറ്റുക; തീർച്ചയായും അദ്ദേഹം അല്ലാഹുവിനോട് ധാരാളമായി നന്ദി പ്രകടിപ്പിക്കുന്നവരായിരുന്നു.
আৰবী তাফছীৰসমূহ:
وَقَضَیْنَاۤ اِلٰی بَنِیْۤ اِسْرَآءِیْلَ فِی الْكِتٰبِ لَتُفْسِدُنَّ فِی الْاَرْضِ مَرَّتَیْنِ وَلَتَعْلُنَّ عُلُوًّا كَبِیْرًا ۟
ഇസ്രാഈൽ സന്തതികളെ തൗറാത്തിൽ നാം ഇപ്രകാരം അറിയിച്ചിരിക്കുന്നു: അവർ ചെയ്തു കൂട്ടുന്ന തിന്മകളാലും അഹങ്കാരത്താലും ഭൂമിയിൽ രണ്ട് തവണ കുഴപ്പമുണ്ടാകുന്നതാണ്; തീർച്ച. അങ്ങനെ അവർ അനീതിയിലൂടെയും അതിക്രമത്തിലൂടെയും ജനങ്ങൾക്ക് മേൽ അധികാരം നേടുകയും, മനുഷ്യർക്ക് മേൽ അതിരുവിട്ട നിലക്ക് അഹങ്കാരം നടിക്കുകയും ചെയ്യുന്നതാണ്.
আৰবী তাফছীৰসমূহ:
فَاِذَا جَآءَ وَعْدُ اُوْلٰىهُمَا بَعَثْنَا عَلَیْكُمْ عِبَادًا لَّنَاۤ اُولِیْ بَاْسٍ شَدِیْدٍ فَجَاسُوْا خِلٰلَ الدِّیَارِ وَكَانَ وَعْدًا مَّفْعُوْلًا ۟
അവരെ കൊണ്ടുണ്ടാകുന്ന ആദ്യത്തെ കുഴപ്പം സംഭവിച്ചാൽ ശക്തരും അതീവ പരാക്രമശാലികളുമായ നമ്മുടെ ചില അടിമകൾക്ക് അവർക്ക് മേൽ നാം അധീശത്വം നൽകുന്നതാണ്. അവർ ഇസ്രാഈൽ സന്തതികളെ കൊന്നൊടുക്കുകയും, ചിന്നഭിന്നമാക്കുകയും ചെയ്യുന്നതാണ്. അങ്ങനെ കടന്നുപോകുന്ന വഴികളിലെല്ലാം നാശം വിതച്ചു കൊണ്ട് അവർ അവരുടെ വീടുകളിൽ കയറിയിറങ്ങുന്നതാണ്. അല്ലാഹുവിൻ്റെ ആ വാഗ്ദാനം സംഭവിക്കുന്നത് തന്നെയാണ്; അതിൽ യാതൊരു സംശയവുമില്ല.
আৰবী তাফছীৰসমূহ:
ثُمَّ رَدَدْنَا لَكُمُ الْكَرَّةَ عَلَیْهِمْ وَاَمْدَدْنٰكُمْ بِاَمْوَالٍ وَّبَنِیْنَ وَجَعَلْنٰكُمْ اَكْثَرَ نَفِیْرًا ۟
ശേഷം -ഇസ്രാഈൽ സന്തതികളേ!- നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയപ്പോൾ നിങ്ങളുടെ രാജ്യവും, നിങ്ങൾക്ക് മേൽ അധീശത്വം പുലർത്തിയവർക്ക് മേൽ വിജയവും നാം തിരിച്ചു നൽകി. നിങ്ങളുടെ സമ്പാദ്യങ്ങൾ കൊള്ളയടിക്കപ്പെടുകയും, നിങ്ങളുടെ സന്താനങ്ങൾ അടിമകളാക്കപ്പെടുകയും ചെയ്ത ശേഷം അവയും നാം നിങ്ങൾക്ക് വർദ്ധിപ്പിച്ചു നൽകി. നിങ്ങളുടെ ശത്രുക്കളെക്കാൾ നിങ്ങളെ നാം അംഗബലമുള്ളവരാക്കുകയും ചെയ്തു.
আৰবী তাফছীৰসমূহ:
اِنْ اَحْسَنْتُمْ اَحْسَنْتُمْ لِاَنْفُسِكُمْ ۫— وَاِنْ اَسَاْتُمْ فَلَهَا ؕ— فَاِذَا جَآءَ وَعْدُ الْاٰخِرَةِ لِیَسُوْٓءٗا وُجُوْهَكُمْ وَلِیَدْخُلُوا الْمَسْجِدَ كَمَا دَخَلُوْهُ اَوَّلَ مَرَّةٍ وَّلِیُتَبِّرُوْا مَا عَلَوْا تَتْبِیْرًا ۟
ഇസ്രാഈൽ സന്തതികളേ! നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾ നന്നാക്കുകയും, കൽപ്പിക്കപ്പെട്ട രൂപത്തിൽ അവ നിങ്ങൾ നിർവ്വഹിക്കുകയും ചെയ്താൽ അതിൻ്റെ പ്രതിഫലം നിങ്ങൾക്ക് തന്നെയാണ് ലഭിക്കുക. അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യക്കാരനല്ല. നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾ മോശമാക്കുകയാണെങ്കിൽ അതിൻ്റെ പര്യവസാനവും നിങ്ങൾക്ക് മേലായിരിക്കും. അല്ലാഹുവിന് നിങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുന്നതു കൊണ്ട് എന്തെങ്കിലും ഉപകാരമോ, നിങ്ങൾ അവ മോശമാക്കുന്നത് കൊണ്ട് എന്തെങ്കിലും ഉപദ്രവമോ വരാനില്ല. (ഭൂമിയിൽ നിങ്ങൾ) രണ്ടാമതും കുഴപ്പമുണ്ടാക്കുക എന്നത് സംഭവിച്ചു കഴിഞ്ഞാൽ നിങ്ങളെ നിന്ദ്യരാക്കാൻ നിങ്ങളുടെ ശത്രുക്കൾക്ക് നാം അധികാരം നൽകും. വ്യത്യസ്ത തരത്തിലുള്ള അപമാനങ്ങൾ രുചിപ്പിക്കുന്നതിലൂടെ അവർ നിങ്ങളുടെ മുഖങ്ങളിൽ നിന്ദ്യത പ്രകടമാക്കുകയും ചെയ്യും. അങ്ങനെ അവർ ബൈതുൽ മുഖദ്ദസിൽ പ്രവേശിക്കുകയും, ആദ്യമൊരിക്കൽ അതിൽ പ്രവേശിച്ചപ്പോൾ ചെയ്തതു പോലെ അതിനെ തകർക്കുകയും ചെയ്യും. അവർ വിജയിച്ചടക്കിയ നാടുകൾ പരിപൂർണ്ണമായി അവർ തകർത്തു തരിപ്പണമാക്കുകയും ചെയ്യും.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• في قوله: ﴿الْمَسْجِدِ الْأَقْصَا﴾: إشارة لدخوله في حكم الإسلام؛ لأن المسجد موطن عبادةِ المسلمين.
• (ഫലസ്ത്വീനിലെ ബയ്തുൽ മുഖദ്ദസിനെ കുറിച്ച്) മസ്ജിദുൽ അഖ്സ്വാ എന്ന് പറഞ്ഞതിൽ നിന്ന് അത് ഇസ്ലാമിക അധികാരത്തിന് കീഴിൽ വരുമെന്ന സൂചനയുണ്ട്. കാരണം മസ്ജിദ് എന്നത് മുസ്ലിംകൾക്ക് ഇബാദത്ത് നിർവ്വഹിക്കാനുള്ള സ്ഥലത്തിൻ്റെ പേരാണ്.

• بيان فضيلة الشكر، والاقتداء بالشاكرين من الأنبياء والمرسلين.
• അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നതിൻ്റെ ശ്രേഷ്ഠതയും, നബിമാരിലും റസൂലുകളിലും പെട്ട അല്ലാഹുവിനോട് നന്ദി പ്രകടിപ്പിച്ചിരുന്നവരെ മാതൃകയാക്കണമെന്നും.

• من حكمة الله وسُنَّته أن يبعث على المفسدين من يمنعهم من الفساد؛ لتتحقق حكمة الله في الإصلاح.
ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ അതിൽ നിന്ന് തടയുന്ന ചിലരെ നിയോഗിക്കുക എന്നത് അല്ലാഹുവിൻ്റെ നടപടിക്രമവും മഹത്തരമായ യുക്തിയുമാണ്. അപ്രകാരമാണ് ഭൂമി നന്നാക്കുക എന്ന അല്ലാഹുവിൻ്റെ ഉദ്ദേശം നടപ്പിലാവുക.

• التحذير لهذه الأمة من العمل بالمعاصي؛ لئلا يصيبهم ما أصاب بني إسرائيل، فسُنَّة الله واحدة لا تتبدل ولا تتحول.
• തിന്മകൾ പ്രവർത്തിക്കുന്നതിൽ നിന്ന് ഈ സമുദായത്തിനുള്ള താക്കീത്. കാരണം അവർ അങ്ങനെ പ്രവർത്തിച്ചാൽ ഇസ്രാഈൽ സന്തതികൾക്ക് താക്കീത് നൽകപ്പെട്ടത് അവരെയും ബാധിക്കും. അല്ലാഹുവിൻ്റെ നടപടിക്രമം (എല്ലാവർക്കും) ഒരുപോലെയാണ്. അതിന് മാറ്റമുണ്ടാവുകയില്ല. അത് വ്യത്യാസപ്പെടുകയുമില്ല.

 
অৰ্থানুবাদ ছুৰা: আল-ইছৰা
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ