Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-ইছৰা   আয়াত:
وَبِالْحَقِّ اَنْزَلْنٰهُ وَبِالْحَقِّ نَزَلَ ؕ— وَمَاۤ اَرْسَلْنٰكَ اِلَّا مُبَشِّرًا وَّنَذِیْرًا ۟ۘ
സത്യത്തോട് കൂടിയാണ് മുഹമ്മദ് നബി -ﷺ- യുടെ മേൽ നാം ഈ ഖുർആൻ അവതരിപ്പിച്ചത്. സത്യത്തോട് കൂടി തന്നെയാണ് -ഒരു മാറ്റത്തിരുത്തലോ ഭേദഗതികളോ ഇല്ലാതെയാണ്- അത് അദ്ദേഹത്തിന് മേൽ അവതീർണ്ണമായതും. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് സ്വർഗം സന്തോഷവാർത്ത അറിയിക്കുന്നവരും, (അല്ലാഹുവിനെ) നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവർക്ക് നരകം താക്കീത് നൽകുകയും ചെയ്യുന്നവരായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല.
আৰবী তাফছীৰসমূহ:
وَقُرْاٰنًا فَرَقْنٰهُ لِتَقْرَاَهٗ عَلَی النَّاسِ عَلٰی مُكْثٍ وَّنَزَّلْنٰهُ تَنْزِیْلًا ۟
ജനങ്ങൾക്ക് മേൽ സാവകാശത്തിൽ ഒഴുക്കോടെ പാരായണം ചെയ്തു നൽകുന്നതിന് വേണ്ടി നാം ഈ ഖുർആനിനെ ഭാഗങ്ങളാക്കി തിരിക്കുകയും, വ്യക്തമാക്കുകയും ചെയ്തു കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു. കാരണം (അങ്ങനെ പാരായണം ചെയ്യുന്നതാണ്) കൂടുതൽ അവഗാഹമുണ്ടാകുവാനും ഉറ്റാലോചിക്കാനും സഹായകമായിട്ടുള്ളത്. സംഭവവികാസങ്ങൾക്കും അവസ്ഥാന്തരങ്ങൾക്കും അനുസരിച്ച് ഒന്നിന് പിറകെ ഒന്നായി നാം ഖുർആനിനെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
আৰবী তাফছীৰসমূহ:
قُلْ اٰمِنُوْا بِهٖۤ اَوْ لَا تُؤْمِنُوْا ؕ— اِنَّ الَّذِیْنَ اُوْتُوا الْعِلْمَ مِنْ قَبْلِهٖۤ اِذَا یُتْلٰی عَلَیْهِمْ یَخِرُّوْنَ لِلْاَذْقَانِ سُجَّدًا ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! പറയുക: നിങ്ങൾ ഇതിൽ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുക. നിങ്ങളുടെ വിശ്വാസം കൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും വർദ്ധിക്കാനില്ല. നിങ്ങൾ നിഷേധിച്ചതു കൊണ്ട് ഇതിന് എന്തെങ്കിലും കുറവ് വരാനുമില്ല. മുൻപ് അവതരിച്ച അല്ലാഹുവിൻ്റെ ഗ്രന്ഥങ്ങൾ വായിക്കുകയും, അല്ലാഹുവിൻ്റെ സന്ദേശമെന്താണെന്നും പ്രവാചകത്വം എന്താണെന്നും മനസ്സിലാക്കുകയും ചെയ്തവർ; അവർക്ക് ഈ ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അല്ലാഹുവിനോട് നന്ദിയായി കൊണ്ട്, അവർ തങ്ങളുടെ മുഖങ്ങളിൽ സാഷ്ടാംഗം നമിച്ചു വീഴുന്നതാണ്.
আৰবী তাফছীৰসমূহ:
وَّیَقُوْلُوْنَ سُبْحٰنَ رَبِّنَاۤ اِنْ كَانَ وَعْدُ رَبِّنَا لَمَفْعُوْلًا ۟
അവർ തങ്ങളുടെ സുജൂദിൻ്റെ വേളയിൽ പറയും: വാഗ്ദാനം ലംഘിക്കുക എന്നതിൽ നിന്ന് ഞങ്ങളുടെ രക്ഷിതാവ് പരിശുദ്ധനായിരിക്കുന്നു. മുഹമ്മദ് എന്ന പേരിൽ ഒരു നബിയെ നിയോഗിക്കും എന്ന അവൻ്റെ വാഗ്ദാനം സംഭവിക്കുന്നതാണ്. തീർച്ചയായും നമ്മുടെ രക്ഷിതാവിൻ്റെ വാഗ്ദാനങ്ങൾ -ഇതും ഇതല്ലാത്തതും- സംഭവിക്കുന്നത് തന്നെയാണ്; അതിൽ സംശയമില്ല.
আৰবী তাফছীৰসমূহ:
وَیَخِرُّوْنَ لِلْاَذْقَانِ یَبْكُوْنَ وَیَزِیْدُهُمْ خُشُوْعًا ۟
അവർ അല്ലാഹുവിനായി തങ്ങളുടെ മുഖങ്ങളിൽ സാഷ്ടാംഗം നമിച്ചു കൊണ്ട് സുജൂദിൽ വീഴുകയും, അവനെ കുറിച്ചുള്ള ഭയത്താൽ കരയുകയും ചെയ്യും. ഖുർആൻ കേൾക്കുകയും, അതിൻ്റെ ആശയാർത്ഥങ്ങൾ ഉറ്റാലോചിക്കുകയും ചെയ്യുന്നത് അവരിൽ അല്ലാഹുവിനോടുള്ള കീഴ്വണക്കവും അവനോടുള്ള ഭയഭക്തിയും വർദ്ധിപ്പിക്കുകയും ചെയ്യും.
আৰবী তাফছীৰসমূহ:
قُلِ ادْعُوا اللّٰهَ اَوِ ادْعُوا الرَّحْمٰنَ ؕ— اَیًّا مَّا تَدْعُوْا فَلَهُ الْاَسْمَآءُ الْحُسْنٰی ۚ— وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَیْنَ ذٰلِكَ سَبِیْلًا ۟
അല്ലാഹുവിൻ്റെ റസൂലേ! നീ പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവേ! റഹ്മാനേ! എന്നിങ്ങനെ വിളിക്കുന്നത് എതിർക്കുന്നവരോട് പറയുക: അല്ലാഹു എന്നതും, റഹ്മാൻ (മഹാവിശാലമായ കാരുണ്യമുള്ളവൻ) എന്നതും അല്ലാഹുവിൻ്റെ രണ്ട് നാമങ്ങളാണ്. ആ രണ്ടിൽ ഏതു കൊണ്ടും നിങ്ങൾക്ക് അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാം. അതല്ലാത്ത അവൻ്റെ പേരുകളിലും നിങ്ങൾക്കവനെ വിളിക്കാം. അവനാകുന്നു ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ (അസ്മാഉൽ ഹുസ്നാ) ഉള്ളത്. ഈ രണ്ട് നാമങ്ങൾ അതിൽ പെട്ടവയാകുന്നു. അതിനാൽ ആ രണ്ടു പേരുകൾ കൊണ്ടോ, അവൻ്റെ ഉൽകൃഷ്ട നാമങ്ങളിൽ പെട്ട ഏതു നാമം കൊണ്ടുമോ നിങ്ങളവനെ വിളിച്ചു പ്രാർത്ഥിക്കുക. നിൻ്റെ നിസ്കാരത്തിലുള്ള പാരായണം -ബഹുദൈവാരാധകർ കേൾക്കുന്ന തരത്തിൽ- വളരെ ഉച്ചത്തിലാക്കാതിരിക്കുക. വിശ്വാസികൾക്ക് കേൾക്കാൻ കഴിയാത്ത തരത്തിൽ, വളരെ പതുക്കെയുമാക്കാതിരിക്കുക. അതിന് രണ്ടിനുമിടയിൽ ഒരു മദ്ധ്യമ നിലപാട് സ്വീകരിക്കുക.
আৰবী তাফছীৰসমূহ:
وَقُلِ الْحَمْدُ لِلّٰهِ الَّذِیْ لَمْ یَتَّخِذْ وَلَدًا وَّلَمْ یَكُنْ لَّهٗ شَرِیْكٌ فِی الْمُلْكِ وَلَمْ یَكُنْ لَّهٗ وَلِیٌّ مِّنَ الذُّلِّ وَكَبِّرْهُ تَكْبِیْرًا ۟۠
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എല്ലാ നിലക്കുമുള്ള സ്തുതികൾക്കും അർഹനായ അല്ലാഹുവിന് സർവ്വസ്തുതികളും. ഒരു സന്താനമോ പങ്കാളിയോ ഉണ്ടാവുക എന്നതിൽ നിന്ന് പരിശുദ്ധനാണവൻ. അവൻ്റെ അധികാരത്തിൽ അവനൊരു പങ്കാളിയില്ല. അപമാനമോ നിന്ദ്യതയോ അവനെ ബാധിക്കുകയുമില്ല. അതിനാൽ ഒരു സഹായിയെയോ പ്രതാപം നൽകുന്നവനെയോ അവന് ആവശ്യവുമില്ല. അതിനാൽ അവനെ നീ ധാരാളമായി മഹത്വപ്പെടുത്തുക. സന്താനമോ അധികാരത്തിൽ പങ്കാളിയോ സഹായിയോ പിന്തുണനൽകുന്നവനോ അവനുണ്ടെന്ന് നീ ചേർത്തിപ്പറയരുത്.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• أنزل الله القرآن متضمنًا الحق والعدل والشريعة والحكم الأمثل .
• സത്യവും നീതിയും മതനിയമങ്ങളും ഏറ്റവും ശ്രേഷ്ഠമായ വിധികളും ഉൾക്കൊള്ളുന്ന നിലയിലാണ് അല്ലാഹു ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത്.

• جواز البكاء في الصلاة من خوف الله تعالى.
• നിസ്കാരത്തിൽ അല്ലാഹുവിനെ ഭയന്നു കൊണ്ട് കരയുന്നത് അനുവദനീയമാണ്.

• الدعاء أو القراءة في الصلاة يكون بطريقة متوسطة بين الجهر والإسرار.
• വളരെ ഉച്ചത്തിലോ തീരെപതുക്കയോ അല്ലാതെ, ഒരു മദ്ധ്യമ നിലവാരത്തിലാണ് നിസ്കാരത്തിൽ ഖുർആൻ പാരായണം ചെയ്യുകയും, പ്രാർത്ഥിക്കുകയും ചെയ്യേണ്ടത്.

• القرآن الكريم قد اشتمل على كل عمل صالح موصل لما تستبشر به النفوس وتفرح به الأرواح.
• മനസ്സുകൾക്ക് സന്തോഷം പകരുകയും, ആത്മാവുകൾക്ക് ആഹ്ളാദം നൽകുകയും ചെയ്യുന്ന സ്വർഗത്തിലേക്ക് എത്തിക്കുന്ന എല്ലാ സൽകർമ്മങ്ങളും ഖുർആൻ ഉൾക്കൊണ്ടിരിക്കുന്നു.

 
অৰ্থানুবাদ ছুৰা: আল-ইছৰা
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ