Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-ইছৰা   আয়াত:
مَنْ كَانَ یُرِیْدُ الْعَاجِلَةَ عَجَّلْنَا لَهٗ فِیْهَا مَا نَشَآءُ لِمَنْ نُّرِیْدُ ثُمَّ جَعَلْنَا لَهٗ جَهَنَّمَ ۚ— یَصْلٰىهَا مَذْمُوْمًا مَّدْحُوْرًا ۟
ആരെങ്കിലും -പരലോകത്തിൽ വിശ്വസിക്കാതെയും, അതിന് യാതൊരു പരിഗണനയും നൽകാതെയും- തൻ്റെ സൽകർമ്മങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത് ഐഹികജീവിതമാണെങ്കിൽ, ഇഹലോകത്ത് വെച്ച് -അവൻ ഉദ്ദേശിക്കുന്ന സുഖാനുഗ്രഹങ്ങളല്ല- മറിച്ച് നാം ഉദ്ദേശിക്കുന്നത് അവന് നാം നൽകും; നമ്മുടെ ഉദ്ദേശം അപ്രകാരമാണെങ്കിൽ. ശേഷം നരകം നാമവന് നൽകുകയും ചെയ്യും. പരലോകത്ത് അവനതിൽ പ്രവേശിക്കുകയും, നരകത്തിൻ്റെ ചൂട് അനുഭവിക്കുകയും ചെയ്യുന്നതാണ്. ഇഹലോകം തിരഞ്ഞെടുക്കുകയും, പരലോകത്തെ നിഷേധിക്കുകയും ചെയ്തതിൽ ആക്ഷേപാർഹനും, അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവനുമായ നിലയിലായിരിക്കും അവൻ (അന്ന് നരകത്തിൽ പ്രവേശിക്കുക).
আৰবী তাফছীৰসমূহ:
وَمَنْ اَرَادَ الْاٰخِرَةَ وَسَعٰی لَهَا سَعْیَهَا وَهُوَ مُؤْمِنٌ فَاُولٰٓىِٕكَ كَانَ سَعْیُهُمْ مَّشْكُوْرًا ۟
ആരെങ്കിലും അല്ലാഹു വിശ്വസിക്കൽ നിർബന്ധമാക്കിയ കാര്യങ്ങളിൽ വിശ്വസിച്ചു കൊണ്ട്, (താൻ ചെയ്യുന്ന) സൽകർമ്മങ്ങൾ കൊണ്ട് പരലോകത്തുള്ള പ്രതിഫലം ലക്ഷ്യം വെക്കുകയും, അതിന് വേണ്ടി ലോകമാന്യമോ ജനങ്ങൾ കേൾക്കണമെന്ന ആഗ്രഹമോ ഇല്ലാതെ അതിൻ്റേതായ അധ്വാനം അധ്വാനിക്കുകയും ചെയ്യുന്നെങ്കിൽ; അക്കൂട്ടരുടെ പരിശ്രമം അല്ലാഹുവിങ്കൽ സ്വീകാര്യമായിരിക്കും. അവർക്ക് അതിനുള്ള പ്രതിഫലം അവൻ നൽകുകയും ചെയ്യുന്നതാണ്.
আৰবী তাফছীৰসমূহ:
كُلًّا نُّمِدُّ هٰۤؤُلَآءِ وَهٰۤؤُلَآءِ مِنْ عَطَآءِ رَبِّكَ ؕ— وَمَا كَانَ عَطَآءُ رَبِّكَ مَحْظُوْرًا ۟
ഈ രണ്ടു വിഭാഗക്കാർക്കും -സൽകർമ്മികൾക്കും ദുഷ്കർമ്മികൾക്കും- നിൻ്റെ രക്ഷിതാവിൻ്റെ ദാനം നാം അധികരിപ്പിച്ചു നൽകുന്നതാണ്. ഇഹലോകത്തായിരിക്കെ നിൻ്റെ രക്ഷിതാവിൻ്റെ ദാനം ഒരാളിൽ നിന്നും തടയപ്പെടുകയില്ല; അയാളിനി സൽകർമ്മിയോ ദുഷ്കർമ്മിയോ ആകട്ടെ.
আৰবী তাফছীৰসমূহ:
اُنْظُرْ كَیْفَ فَضَّلْنَا بَعْضَهُمْ عَلٰی بَعْضٍ ؕ— وَلَلْاٰخِرَةُ اَكْبَرُ دَرَجٰتٍ وَّاَكْبَرُ تَفْضِیْلًا ۟
അല്ലാഹുവിൻ്റെ റസൂലേ! ഇഹലോകത്ത് ഉപജീവനത്തിലും പദവികളിലും അവരിൽ ചിലരെ മറ്റുചിലരെക്കാൾ നാം ഉൽകൃഷ്ടരാക്കിയിരിക്കുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചു നോക്കൂ! എന്നാൽ സുഖാനുഗ്രഹങ്ങളുടെ പദവികൾ ഏറ്റവും കൂടുതൽ വ്യത്യാസപ്പെട്ടിരിക്കുകയും, ഏറ്റവും കൂടുതൽ ശ്രേഷ്ഠതയുള്ളതാകുന്നതും പരലോകത്തു തന്നെയാണ്. അതിനാൽ (അല്ലാഹുവിൽ) വിശ്വസിക്കുന്നവർ അതിനായി പരിശ്രമിക്കട്ടെ.
আৰবী তাফছীৰসমূহ:
لَا تَجْعَلْ مَعَ اللّٰهِ اِلٰهًا اٰخَرَ فَتَقْعُدَ مَذْمُوْمًا مَّخْذُوْلًا ۟۠
അല്ലാഹുവിൻ്റെ ദാസരേ! അല്ലാഹുവിനൊപ്പം മറ്റൊരു ആരാധ്യനെ നിശ്ചയിച്ചു കൊണ്ട് അവരെ നിങ്ങൾ ആരാധിക്കരുത്. അങ്ങനെ നീ ചെയ്താൽ അല്ലാഹുവിങ്കൽ ആക്ഷേപാർഹനായി നീ മാറും. അവൻ്റെ സച്ചരിതരായ ദാസന്മാർക്കിടയിൽ നിന്നെ പുകഴ്ത്താൻ ഒരാളുമുണ്ടാവുകയില്ല. ഒരു സഹായിയുമില്ലാത്ത പരാജിതനായി നീ മാറുകയും ചെയ്യും.
আৰবী তাফছীৰসমূহ:
وَقَضٰی رَبُّكَ اَلَّا تَعْبُدُوْۤا اِلَّاۤ اِیَّاهُ وَبِالْوَالِدَیْنِ اِحْسَانًا ؕ— اِمَّا یَبْلُغَنَّ عِنْدَكَ الْكِبَرَ اَحَدُهُمَاۤ اَوْ كِلٰهُمَا فَلَا تَقُلْ لَّهُمَاۤ اُفٍّ وَّلَا تَنْهَرْهُمَا وَقُلْ لَّهُمَا قَوْلًا كَرِیْمًا ۟
അല്ലാഹുവിൻ്റെ ദാസരേ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് അവനല്ലാതെ മറ്റാരും ആരാധിക്കപ്പെടരുതെന്ന് കൽപ്പിക്കുകയും അത് നിങ്ങൾക്ക് മേൽ നിർബന്ധമാക്കുകയും ചെയ്തിരിക്കുന്നു. മാതാപിതാക്കളോട് നന്മ ചെയ്യുവാനും അവൻ നിങ്ങളോട് കൽപ്പിച്ചിരിക്കുന്നു; പ്രത്യേകിച്ച് അവർ വാർദ്ധക്യം പ്രാപിച്ചാൽ. മാതാപിതാക്കളിൽ ഒരാളോ അല്ലെങ്കിൽ അവർ രണ്ടു പേരും തന്നെയോ നിൻ്റെയടുക്കൽ വാർദ്ധക്യം പ്രാപിച്ചാൽ അവരിൽ നിന്ന് നീ ബുദ്ധിമുട്ട് കാണിക്കുകയോ, നിൻ്റെ ബുദ്ധിമുട്ട് അറിയിക്കുന്ന സംസാരം പറയുകയോ ചെയ്യരുത്. അവരോട് നീ കയർക്കുകയോ, സംസാരത്തിൽ പരുഷത പുലർത്തുകയോ ചെയ്യരുത്. സൗമ്യതയും അനുകമ്പയും നിറഞ്ഞ മാന്യമായ സംസാരം നീ അവരോട് നടത്തുക.
আৰবী তাফছীৰসমূহ:
وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَّبِّ ارْحَمْهُمَا كَمَا رَبَّیٰنِیْ صَغِیْرًا ۟ؕ
അവരോട് താഴ്മയോടും കാരുണ്യത്തോടും കൂടി നീ വിനയം കാണിക്കുക. നീ ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുക: എൻ്റെ രക്ഷിതാവേ! എൻ്റെ ചെറുപ്രായത്തിൽ അവർ എന്നെ പോറ്റിവളർത്തിയതിനാൽ നീ അവർക്ക് രണ്ടു പേർക്കും മേൽ നീ കാരുണ്യം ചൊരിയേണമേ!
আৰবী তাফছীৰসমূহ:
رَبُّكُمْ اَعْلَمُ بِمَا فِیْ نُفُوْسِكُمْ ؕ— اِنْ تَكُوْنُوْا صٰلِحِیْنَ فَاِنَّهٗ كَانَ لِلْاَوَّابِیْنَ غَفُوْرًا ۟
ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നന്നായി അറിയുന്നവനാകുന്നു. അല്ലാഹുവിനുള്ള ആരാധനകളിലും സൽകർമ്മങ്ങളിലും, മാതാപിതാക്കളോട് നന്മയിൽ വർത്തിക്കുന്നതിലും നിങ്ങൾ അല്ലാഹുവിന് നിഷ്കളങ്കതയുള്ളവരാണോ എന്നത് അവൻ അറിയുന്നു. നിങ്ങളുടെ ആരാധനകളിലും, മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലും മറ്റുമെല്ലാം നിങ്ങളുടെ ഉദ്ദേശങ്ങൾ നല്ലതാണെങ്കിൽ തീർച്ചയായും അല്ലാഹു അവനിലേക്ക് പശ്ചാത്തപിച്ചു കൊണ്ട് ധാരാളമായി മടങ്ങുന്നവർക്ക് അങ്ങേയറ്റം പൊറുത്തു നൽകുന്നവനാകുന്നു. തൻ്റെ രക്ഷിതാവിനെ അനുസരിക്കുന്നതിലോ, മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലോ സംഭവിച്ച കുറവുകളിൽ നിന്ന് ആരെങ്കിലും പശ്ചാത്തപിച്ചു മടങ്ങുന്നെങ്കിൽ അല്ലാഹു അവന് പൊറുത്ത് കൊടുക്കുന്നതാണ്.
আৰবী তাফছীৰসমূহ:
وَاٰتِ ذَا الْقُرْبٰی حَقَّهٗ وَالْمِسْكِیْنَ وَابْنَ السَّبِیْلِ وَلَا تُبَذِّرْ تَبْذِیْرًا ۟
അല്ലയോ (അല്ലാഹുവിൽ) വിശ്വസിക്കുന്നവനേ! കുടുംബബന്ധമുള്ളവനോട് അവൻ്റെ അവകാശമായ കുടുംബബന്ധം ചേർക്കുക. ആവശ്യക്കാരനായ ദരിദ്രന് ദാനം നൽകുക. യാത്രയിൽ പ്രയാസം നേരിട്ടവനും ദാനം നൽകുക. നിൻ്റെ സമ്പാദ്യം അല്ലാഹുവിനെ ധിക്കരിക്കുന്നതിനോ, ധൂർത്തടിച്ചു കളയുന്ന തരത്തിലോ നീ ചെലവഴിക്കരുത്.
আৰবী তাফছীৰসমূহ:
اِنَّ الْمُبَذِّرِیْنَ كَانُوْۤا اِخْوَانَ الشَّیٰطِیْنِ ؕ— وَكَانَ الشَّیْطٰنُ لِرَبِّهٖ كَفُوْرًا ۟
തീർച്ചയായും തങ്ങളുടെ സമ്പാദ്യങ്ങൾ അല്ലാഹുവിനെ ധിക്കരിക്കുന്നതിനുവേണ്ടി, ചെലവഴിക്കുന്നവരും ധൂർത്തടിക്കുന്നവരും പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. അവർ ഇവരോട് ധൂർത്തിനും ദുർവ്യയത്തിനും കൽപ്പിക്കുന്നു; അതിവർ അനുസരിക്കുന്നു. പിശാചാകട്ടെ; അവൻ്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു. അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ടല്ലാതെ അവൻ പ്രവർത്തിക്കുകയില്ല. അല്ലാഹുവിന് കോപമുണ്ടാക്കുന്നതല്ലാതെ അവൻ കൽപ്പിക്കുകയുമില്ല.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• ينبغي للإنسان أن يفعل ما يقدر عليه من الخير وينوي فعل ما لم يقدر عليه؛ ليُثاب على ذلك.
• മനുഷ്യൻ അവന് സാധിക്കുന്ന നന്മകളെല്ലാം പ്രവർത്തിക്കുകയും, അവന് സാധിക്കാത്ത നന്മകൾ ചെയ്യാൻ ഉദ്ദേശിക്കുകയും വേണം. കാരണം, അവൻ്റെ ഉദ്ദേശത്തിനും പ്രതിഫലം ലഭിക്കുന്നതാണ്.

• أن النعم في الدنيا لا ينبغي أن يُسْتَدل بها على رضا الله تعالى؛ لأنها قد تحصل لغير المؤمن، وتكون عاقبته المصير إلى عذاب الله.
ഇഹലോകത്തുള്ള അനുഗ്രഹങ്ങൾ അല്ലാഹുവിൻ്റെ തൃപ്തിയുടെ തെളിവായി പരിഗണിക്കാൻ പാടില്ല. കാരണം ഇഹലോകം ചിലപ്പോൾ വിശ്വാസിയല്ലാത്തവർക്കും ലഭിച്ചേക്കാം; പക്ഷേ അതിൻ്റെ പര്യവസാനം അല്ലാഹുവിൻ്റെ ശിക്ഷയായിരിക്കും.

• الإحسان إلى الوالدين فرض لازم واجب، وقد قرن الله شكرهما بشكره لعظيم فضلهما.
• മാതാപിതാക്കളോട് നന്മയിൽ വർത്തിക്കുക എന്നത് വളരെ അനിവാര്യമായ നിർബന്ധകർമ്മമാണ്. അവരോട് നന്ദി കാണിക്കുക എന്നത് അല്ലാഹുവിനോട് നന്ദി കാണിക്കുന്നതിനോടൊപ്പമാണ് അവൻ എടുത്തു പറഞ്ഞത്. അതിൻ്റെ മഹത്തരമായ ശ്രേഷ്ഠത കാരണത്താലാണത്.

• يحرّم الإسلام التبذير، والتبذير إنفاق المال في غير حقه.
• ഇസ്ലാം ദുർവ്യയം വിലക്കുന്നു. സമ്പാദ്യം അനർഹമായ വഴികളിൽ ചിലവഴിക്കലാണ് ദുർവ്യയം.

 
অৰ্থানুবাদ ছুৰা: আল-ইছৰা
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ