Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-মায়িদাহ   আয়াত:
وَحَسِبُوْۤا اَلَّا تَكُوْنَ فِتْنَةٌ فَعَمُوْا وَصَمُّوْا ثُمَّ تَابَ اللّٰهُ عَلَیْهِمْ ثُمَّ عَمُوْا وَصَمُّوْا كَثِیْرٌ مِّنْهُمْ ؕ— وَاللّٰهُ بَصِیْرٌ بِمَا یَعْمَلُوْنَ ۟
കരാറുകളും ഉറപ്പുകളും ലംഘിക്കുകയും, (നബിമാരെ) കളവാക്കുകയും, കൊലപ്പെടുത്തുകയും ചെയ്തതിട്ടും അവർക്ക് യാതൊരു ഉപദ്രവവും സംഭവിക്കുകയില്ലെന്ന് അവർ ധരിച്ചു. എന്നാൽ അവർ പ്രതീക്ഷിക്കാത്തതാണ് അതു കൊണ്ട് സംഭവിച്ചത്. സത്യത്തിൽ നിന്ന് അന്ധത ബാധിച്ചവരായി അവർ മാറി; അവർക്കതിലേക്ക് മാർഗദർശനം ലഭിച്ചില്ല. സത്യം സ്വീകരിക്കാൻ കഴിയുംവിധം കേൾക്കാൻ സാധിക്കാതെ അവർക്ക് ബധിരതയും ബാധിച്ചു. ശേഷം അല്ലാഹു അവൻ്റെ പക്കൽ നിന്നുള്ള ഔദാര്യമായി അവർക്ക് പൊറുത്തു നൽകി. അതിന് ശേഷം വീണ്ടും അവർ സത്യത്തിൽ നിന്ന് അന്ധതയുള്ളവരും, അത് കേൾക്കുന്നതിൽ നിന്ന് ബധിരതയുള്ളവരുമായി തീർന്നു. അവരിൽ ധാരാളം പേർക്ക് അപ്രകാരം സംഭവിച്ചിരിക്കുന്നു. അല്ലാഹു അവർ പ്രവർത്തിക്കുന്നത് നന്നായി കണ്ടറിയുന്നവനാകുന്നു (ബസ്വീർ). അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതാണ്.
আৰবী তাফছীৰসমূহ:
لَقَدْ كَفَرَ الَّذِیْنَ قَالُوْۤا اِنَّ اللّٰهَ هُوَ الْمَسِیْحُ ابْنُ مَرْیَمَ ؕ— وَقَالَ الْمَسِیْحُ یٰبَنِیْۤ اِسْرَآءِیْلَ اعْبُدُوا اللّٰهَ رَبِّیْ وَرَبَّكُمْ ؕ— اِنَّهٗ مَنْ یُّشْرِكْ بِاللّٰهِ فَقَدْ حَرَّمَ اللّٰهُ عَلَیْهِ الْجَنَّةَ وَمَاْوٰىهُ النَّارُ ؕ— وَمَا لِلظّٰلِمِیْنَ مِنْ اَنْصَارٍ ۟
മർയമിൻ്റെ മകൻ മസീഹ് ഈസാ തന്നെയാകുന്നു അല്ലാഹു എന്ന് പറഞ്ഞ നസ്വാറാക്കൾ (അല്ലാഹുവിനെ) നിഷേധിച്ചിരിക്കുന്നു. കാരണം അവർ അല്ലാഹുവല്ലാത്തവർക്ക് ആരാധ്യത നൽകിയിരിക്കുന്നു. എന്നാൽ ഈസായാകട്ടെ അവരോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട് താനും: 'ഹേ ഇസ്രാഈൽ സന്തതികളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! അവനാകുന്നു എൻ്റെയും നിങ്ങളുടെയും രക്ഷിതാവ്. അവൻ്റെ അടിമകളാണ് എന്നതിൽ നാമെല്ലാം തുല്ല്യരാണ്. അതിനാൽ ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ അവനിൽ പങ്കുചേർത്താൽ അല്ലാഹു അവന് സ്വർഗപ്രവേശനം എന്നെന്നേക്കുമായി നിഷിദ്ധമാക്കിയിരിക്കുന്നു. അവൻ്റെ വാസസങ്കേതം നരകമാകുന്നു. അല്ലാഹുവിങ്കൽ അവനൊരു സഹായിയോ സഹകാരിയോ ഇല്ല. അവനെ കാത്തിരിക്കുന്ന ആ ശിക്ഷയിൽ നിന്ന് അവനെ രക്ഷപ്പെടുത്താനും ആരുമില്ല.
আৰবী তাফছীৰসমূহ:
لَقَدْ كَفَرَ الَّذِیْنَ قَالُوْۤا اِنَّ اللّٰهَ ثَالِثُ ثَلٰثَةٍ ۘ— وَمَا مِنْ اِلٰهٍ اِلَّاۤ اِلٰهٌ وَّاحِدٌ ؕ— وَاِنْ لَّمْ یَنْتَهُوْا عَمَّا یَقُوْلُوْنَ لَیَمَسَّنَّ الَّذِیْنَ كَفَرُوْا مِنْهُمْ عَذَابٌ اَلِیْمٌ ۟
മൂന്നു പേർ -പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവർ- യോജിച്ചതാണ് അല്ലാഹു എന്ന് പറയുന്ന നസ്വാറാക്കൾ തീർച്ചയായും അല്ലാഹുവിനെ നിഷേധിച്ചിരിക്കുന്നു. അല്ലാഹു അവരുടെ ജൽപ്പനത്തിൽ നിന്ന് തീർത്തും ഔന്നത്യമുള്ളവനായിരിക്കുന്നു. അല്ലാഹു ഒന്നിലധികമില്ല. അവൻ ഒരേയൊരു ആരാധ്യൻ മാത്രമാകുന്നു. അവന് യാതൊരു പങ്കുകാരനുമില്ല. അവർ ഈ മ്ലേഛമായ വാദം അവസാനിപ്പിച്ചില്ലെങ്കിൽ വേദനയേറിയ ശിക്ഷ അവരെ ബാധിക്കുക തന്നെ ചെയ്യുന്നതാണ്.
আৰবী তাফছীৰসমূহ:
اَفَلَا یَتُوْبُوْنَ اِلَی اللّٰهِ وَیَسْتَغْفِرُوْنَهٗ ؕ— وَاللّٰهُ غَفُوْرٌ رَّحِیْمٌ ۟
അവർ തങ്ങളുടെ ഈ വാദം അവസാനിപ്പിച്ചു കൊണ്ട് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, അവനിൽ പങ്കുചേർക്കുക എന്ന തിന്മ പ്രവർത്തിച്ചതിൽ നിന്ന് പാപമോചനം തേടുകയും ചെയ്യുന്നില്ലേ?! തിന്മ ഏതുമാകട്ടെ, -അതിനി അല്ലാഹുവിലുള്ള നിഷേധമാണെങ്കിൽ കൂടി- പശ്ചാത്തപിക്കുന്നവർക്ക് ധാരാളമായി പൊറുത്തു കൊടുക്കുന്നവനാകുന്നു അല്ലാഹു. അവനിൽ വിശ്വസിച്ചവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു അവൻ.
আৰবী তাফছীৰসমূহ:
مَا الْمَسِیْحُ ابْنُ مَرْیَمَ اِلَّا رَسُوْلٌ ۚ— قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ ؕ— وَاُمُّهٗ صِدِّیْقَةٌ ؕ— كَانَا یَاْكُلٰنِ الطَّعَامَ ؕ— اُنْظُرْ كَیْفَ نُبَیِّنُ لَهُمُ الْاٰیٰتِ ثُمَّ انْظُرْ اَنّٰی یُؤْفَكُوْنَ ۟
അനേകം ദൂതന്മാരിൽ (റസൂലുകൾ) പെട്ട ഒരു ദൂതനല്ലാതെ മർയമിൻ്റെ മകൻ ഈസ മറ്റൊന്നുമല്ല. അവർക്കെല്ലാം സംഭവിച്ചതു പോലെ മരണം അദ്ദേഹത്തിനും സംഭവിക്കും. സത്യസന്ധതയും സത്യത്തിലുള്ള വിശ്വാസവും നന്നായി ഉണ്ടായിരുന്നവരാണ് അദ്ദേഹത്തിൻ്റെ മാതാവ് മർയം. അവർ രണ്ട് പേരും ഭക്ഷണം കഴിക്കുന്നവരായിരുന്നു; കാരണം അവർക്ക് ഭക്ഷണം ആവശ്യമായിരുന്നു. ഭക്ഷണത്തിന് ആവശ്യമുള്ളവരാണ് അവരെന്നിരിക്കെ എങ്ങനെയാണ് അവർ ആരാധ്യന്മാരാവുക?! അല്ലാഹുവിൻ്റെ റസൂലേ! ചിന്തിച്ചു നോക്കൂ; നമ്മുടെ ഏകത്വം ബോധ്യപ്പെടുത്തുന്നതും, അല്ലാഹുവിന് പുറമെയുള്ളവർക്ക് ആരാധ്യത കൽപ്പിക്കുകയെന്ന അതിരുവിടലിൻ്റെ നിരർത്ഥകത ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ എപ്രകാരമാണ് അവർക്ക് നാം വിശദീകരിച്ചു നൽകുന്നതെന്ന്?! എന്നാൽ ഇതെല്ലാമുണ്ടായിട്ടും അവർ ഈ ദൃഷ്ടാന്തങ്ങളെ കടുത്ത രൂപത്തിൽ നിഷേധിക്കുകയാണ്. വീണ്ടും നീ ചിന്തിച്ചു നോക്കുക! അല്ലാഹുവിൻ്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന തെളിവുകൾ ഇപ്രകാരമെല്ലാമുണ്ടായിട്ടും എങ്ങനെയാണ് അവർ സത്യത്തിൽ നിന്ന് തെറ്റിക്കപ്പെടുന്നതെന്ന്?!
আৰবী তাফছীৰসমূহ:
قُلْ اَتَعْبُدُوْنَ مِنْ دُوْنِ اللّٰهِ مَا لَا یَمْلِكُ لَكُمْ ضَرًّا وَّلَا نَفْعًا ؕ— وَاللّٰهُ هُوَ السَّمِیْعُ الْعَلِیْمُ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നതിനെതിരെയുള്ള തെളിവായി അവരോട് പറയുക: നിങ്ങൾക്ക് എന്തെങ്കിലും ഉപകാരം നേടിത്തരികയോ, എന്തെങ്കിലും ഉപദ്രവം നിങ്ങളിൽ നിന്ന് തടുക്കുകയോ ചെയ്യാത്തവരെയാണോ നിങ്ങൾ ആരാധിക്കുന്നത്?! ഈ ആരാധ്യന്മാർ അശക്തരാണ്. അല്ലാഹുവാകട്ടെ, അശക്തനാവുക എന്നതിൽ നിന്ന് പരിശുദ്ധനാണ്. അല്ലാഹു; അവൻ മാത്രമാകുന്നു നിങ്ങളുടെ വാക്കുകൾ എല്ലാം കേൾക്കുന്നവൻ; അതിൽ യാതൊന്നും അവന് വിട്ടുപോവുകയില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾ നന്നായി അറിയുന്നവനും അവനാകുന്നു; അവയിലൊന്നും അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
আৰবী তাফছীৰসমূহ:
قُلْ یٰۤاَهْلَ الْكِتٰبِ لَا تَغْلُوْا فِیْ دِیْنِكُمْ غَیْرَ الْحَقِّ وَلَا تَتَّبِعُوْۤا اَهْوَآءَ قَوْمٍ قَدْ ضَلُّوْا مِنْ قَبْلُ وَاَضَلُّوْا كَثِیْرًا وَّضَلُّوْا عَنْ سَوَآءِ السَّبِیْلِ ۟۠
അല്ലാഹുവിൻ്റെ റസൂലേ! നസ്വാറാക്കളോട് താങ്കൾ പറയുക: പിൻപറ്റാൻ കൽപ്പിക്കപ്പെട്ട സത്യം (ഉപേക്ഷിച്ചു കൊണ്ട്) നിങ്ങളതിൽ അതിർവരമ്പുകൾ ലംഘിക്കരുത്. ആദരിക്കാൻ കൽപ്പിക്കപ്പെട്ടവരെ -ഉദാഹരണത്തിന് നബിമാർ- ആദരിക്കുന്നതിൽ നിങ്ങൾ അതിരുകവിയുകയുമരുത്. അങ്ങനെ മർയമിൻ്റെ മകൻ ഈസായുടെ കാര്യത്തിൽ നിങ്ങൾ പ്രവർത്തിച്ചതു പോലെ, അവർക്ക് ആരാധ്യതയുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുകയുമരുത്. ധാരാളം ജനങ്ങളെ വഴിപിഴപ്പിക്കുകയും, സത്യത്തിൽ നിന്ന് സ്വയം വഴിപിഴക്കുകയും ചെയ്ത, വഴികേടിൻ്റെ വക്താക്കളായ നിങ്ങളുടെ മുൻഗാമികളെ പിൻപറ്റുന്നത് കൊണ്ടാണ് അത് നിങ്ങൾക്ക് സംഭവിക്കുന്നത്.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• بيان كفر النصارى في زعمهم ألوهية المسيح عليه السلام، وبيان بطلانها، والدعوةُ للتوبة منها.
• ഈസ -عَلَيْهِ السَّلَامُ- ന് ആരാധ്യതയുണ്ടെന്ന ജൽപ്പനത്തിൽ നസ്വാറാക്കൾ (അല്ലാഹുവിനെ) നിഷേധിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നു. അവരുടെ ആ വാദം നിരർത്ഥകമാണെന്ന് തെളിയിക്കുകയും, അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാൻ അവരെ ക്ഷണിക്കുകയും ചെയ്യുന്നു.

• من أدلة بشرية المسيح وأمه: أكلهما للطعام، وفعل ما يترتب عليه.
• ഈസ -عَلَيْهِ السَّلَامُ- യും അദ്ദേഹത്തിൻ്റെ മാതാവും മനുഷ്യരാണെന്നതിനുള്ള തെളിവാണ് അവർ രണ്ടു പേരും ഭക്ഷണം കഴിക്കുകയും, അതിന് ശേഷം വേണ്ടിവരുന്നവ ചെയ്തിരുന്നുവെന്നതും.

• عدم القدرة على كف الضر وإيصال النفع من الأدلة الظاهرة على عدم استحقاق المعبودين من دون الله للألوهية؛ لكونهم عاجزين.
(അല്ലാഹുവിന് പുറമെയുള്ള) ആരാധ്യവസ്തുക്കൾക്ക് ഉപദ്രവം തടുക്കാനും നന്മ നേടിത്തരുവാനും കഴിയില്ല എന്നത് അവർക്ക് ആരാധിക്കപ്പെടാനുള്ള അർഹതയില്ലെന്ന് ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളിൽ പെട്ടതാണ്. കാരണം അതവരുടെ ദുർബലത ബോധ്യപ്പെടുത്തുന്നു.

• النهي عن الغلو وتجاوز الحد في معاملة الصالحين من خلق الله تعالى.
• അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാരുമായുള്ള ബന്ധത്തിൽ അതിരുകവിയുകയും, പരിധി ലംഘിക്കുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്.

 
অৰ্থানুবাদ ছুৰা: আল-মায়িদাহ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ