Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Yūnus   Ayah:
فَلَوْلَا كَانَتْ قَرْیَةٌ اٰمَنَتْ فَنَفَعَهَاۤ اِیْمَانُهَاۤ اِلَّا قَوْمَ یُوْنُسَ ۚؕ— لَمَّاۤ اٰمَنُوْا كَشَفْنَا عَنْهُمْ عَذَابَ الْخِزْیِ فِی الْحَیٰوةِ الدُّنْیَا وَمَتَّعْنٰهُمْ اِلٰی حِیْنٍ ۟
യൂനുസ് നബിയുടെ ജനതയല്ലാതെ നമ്മുടെ പ്രവാചകന്മാരെ അയച്ച ഒരു രാജ്യക്കാരും ശിക്ഷ നേരിൽ കാണുന്നതിന് മുമ്പ് - ശിക്ഷ നേരിൽ കാണുന്നതിന് മുമ്പ് വിശ്വസിച്ചാൽ ആ വിശ്വാസം അവർക്കുപകാരപ്പെടുമായിരുന്ന രൂപത്തിലുള്ള - പരിഗണനീയമായ വിശ്വാസം സ്വീകരിച്ചിട്ടില്ല. യൂനുസ് നബിയുടെ ജനത സത്യസന്ധമായി വിശ്വസിച്ചപ്പോൾ ഇഹലോകജീവിതത്തിലെ അപമാനകരവും നിന്ദ്യവുമായ ശിക്ഷ അവരിൽ നിന്ന് നാം നീക്കം ചെയ്യുകയും, അവരുടെ ആയുസ്സ് അവസാനിക്കുന്നത് വരെ നാം അവർക്ക് സൗഖ്യം നൽകുകയും ചെയ്തു
Arabic explanations of the Qur’an:
وَلَوْ شَآءَ رَبُّكَ لَاٰمَنَ مَنْ فِی الْاَرْضِ كُلُّهُمْ جَمِیْعًا ؕ— اَفَاَنْتَ تُكْرِهُ النَّاسَ حَتّٰی یَكُوْنُوْا مُؤْمِنِیْنَ ۟
പ്രവാചകരേ, ഭൂമിയിലുള്ളവരെല്ലാം വിശ്വാസികളാവണമെന്ന് നിൻ്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ എല്ലാവരും വിശ്വസിക്കുമായിരുന്നു. എന്നാൽ, അവൻ്റെ മഹത്തായ ഒരു യുക്തി കാരണം അവനതുദ്ദേശിച്ചിട്ടില്ല. അവൻ്റെ നീതി നിമിത്തം അവനുദ്ദേശിക്കുന്നവരെ അവൻ പിഴവിലാക്കുകയും, അവൻ്റെ ഔദാര്യം നിമിത്തം അവനുദ്ദേശിക്കുന്നവരെ നേർമാർഗ്ഗത്തിലാക്കുകയും ചെയ്യുന്നു. ജനങ്ങൾ സത്യവിശ്വാസികളാകുവാൻ അവരെ നിർബന്ധിക്കുക എന്നത് താങ്കളുടെ കഴിവിൽ പെട്ടതല്ല. അവരെ വിശ്വാസത്തിന് അനുഗ്രഹിക്കുക എന്നത് അല്ലാഹുവിൻ്റെ കരങ്ങളിൽ മാത്രമുള്ള കാര്യമത്രെ.
Arabic explanations of the Qur’an:
وَمَا كَانَ لِنَفْسٍ اَنْ تُؤْمِنَ اِلَّا بِاِذْنِ اللّٰهِ ؕ— وَیَجْعَلُ الرِّجْسَ عَلَی الَّذِیْنَ لَا یَعْقِلُوْنَ ۟
അല്ലാഹുവിൻ്റെ അനുമതിപ്രകാരമല്ലാതെ സ്വയം വിശ്വസിക്കാൻ ഒരാൾക്കും കഴിയുന്നതല്ല. അവൻ്റെ ഉദ്ദേശമനുസരിച്ചല്ലാതെ വിശ്വാസം സംഭവിക്കുകയില്ല തന്നെ. അവരെചൊല്ലി സങ്കടാധിക്യത്താൽ നിൻ്റെ ആത്മാവ് പോകാതിരിക്കട്ടെ! അല്ലാഹുവിൻ്റെ കൽപനകളും വിരോധങ്ങളും മനസ്സിലാക്കാത്തവർക്ക് നിന്ദ്യതയും ശിക്ഷയും അല്ലാഹു നൽകുന്നതാണ്.
Arabic explanations of the Qur’an:
قُلِ انْظُرُوْا مَاذَا فِی السَّمٰوٰتِ وَالْاَرْضِ ؕ— وَمَا تُغْنِی الْاٰیٰتُ وَالنُّذُرُ عَنْ قَوْمٍ لَّا یُؤْمِنُوْنَ ۟
നബിയേ, തെളിവുകൾ ചോദിക്കുന്ന മുശ്രിക്കുകളോട് പറയുക: ആകാശങ്ങളിലും ഭൂമിയിലും അല്ലാഹുവിൻ്റെ ഏകത്വത്തെയും കഴിവിനെയും അറിയിക്കുന്ന എന്തൊക്കെ തെളിവുകളാണുള്ളതെന്ന് നിങ്ങൾ ചിന്തിക്കുവിൻ. തെളിവുകളും ദൃഷ്ടാന്തങ്ങളും ദൂതന്മാരുമൊന്നും വിശ്വസിക്കാൻ തയ്യാറല്ലാത്ത ജനങ്ങൾക്ക് ഉപകരിക്കുകയില്ല. അവിശ്വാസത്തിൽ അവർ ഉറച്ച് നിൽക്കുന്നത് നിമിത്തമത്രെ അത്.
Arabic explanations of the Qur’an:
فَهَلْ یَنْتَظِرُوْنَ اِلَّا مِثْلَ اَیَّامِ الَّذِیْنَ خَلَوْا مِنْ قَبْلِهِمْ ؕ— قُلْ فَانْتَظِرُوْۤا اِنِّیْ مَعَكُمْ مِّنَ الْمُنْتَظِرِیْنَ ۟
അപ്പോൾ അവരുടെ മുമ്പ് കളവാക്കിയ സമൂഹങ്ങൾക്ക് സംഭവിച്ചത് പോലുള്ള സംഭവങ്ങൾ പോലുള്ളതല്ലാതെ മറ്റുവല്ലതും അവർ കാത്തിരിക്കുകയാണോ? പ്രവാചകരേ അവരോട് പറയുക: അല്ലാഹുവിൻ്റെ ശിക്ഷ നിങ്ങൾ കാത്തിരിക്കുക. തീർച്ചയായും, ഞാനും നിങ്ങളോടൊപ്പം അല്ലാഹുവിൻ്റെ വാഗ്ദാനം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാണ്.
Arabic explanations of the Qur’an:
ثُمَّ نُنَجِّیْ رُسُلَنَا وَالَّذِیْنَ اٰمَنُوْا كَذٰلِكَ ۚ— حَقًّا عَلَیْنَا نُنْجِ الْمُؤْمِنِیْنَ ۟۠
പിന്നീട് അവർക്ക് നാം ശിക്ഷ ഇറക്കുന്നു. നമ്മുടെ ദൂതന്മാരെയും അവരോടൊപ്പം വിശ്വസിച്ചവരെയും നാം രക്ഷപ്പെടുത്തുന്നു. അവരുടെ ജനതക്ക് ബാധിച്ചത് അവർക്ക് ബാധിക്കുകയില്ല. ആ പ്രവാചകന്മാരെയും കൂടെയുള്ള സത്യവിശ്വാസികളെയും നാം രക്ഷപ്പെടുത്തിയത് പോലെ അല്ലാഹുവിൻ്റെ റസൂലിനെയും ഒപ്പമുള്ള മുഅ്മിനുകളെയും നാം രക്ഷപ്പെടുത്തും. നമ്മുടെ മേലുള്ള ഉറച്ച ബാധ്യതയാകുന്നു അത്.
Arabic explanations of the Qur’an:
قُلْ یٰۤاَیُّهَا النَّاسُ اِنْ كُنْتُمْ فِیْ شَكٍّ مِّنْ دِیْنِیْ فَلَاۤ اَعْبُدُ الَّذِیْنَ تَعْبُدُوْنَ مِنْ دُوْنِ اللّٰهِ وَلٰكِنْ اَعْبُدُ اللّٰهَ الَّذِیْ یَتَوَفّٰىكُمْ ۖۚ— وَاُمِرْتُ اَنْ اَكُوْنَ مِنَ الْمُؤْمِنِیْنَ ۟ۙ
നബിയേ, പറയുക: ജനങ്ങളേ, ഞാൻ ക്ഷണിക്കുന്ന ഏകദൈവ വിശ്വാസത്തിൻ്റെ മതത്തെ സംബന്ധിച്ച് നിങ്ങൾ സംശയത്തിലാണെങ്കിൽ (നിങ്ങൾ മനസ്സിലാക്കുക). നിങ്ങളുടെ മതത്തിൻ്റെ നിരർത്ഥകതയെ കുറിച്ച് എനിക്ക് ദൃഢബോധ്യമുണ്ട്. അതിനാൽ ഞാനത് പിന്പറ്റുകയില്ല. അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവരെ ഞാൻ ആരാധിക്കുകയില്ല. മറിച്ച്, നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവിനെയാണ് ഞാൻ ആരാധിക്കുന്നത്. കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കിയ മുഅ്മിനുകളുടെ കൂട്ടത്തിലായിരിക്കുവാനാണ് അവനെന്നോട് കൽപ്പിച്ചിട്ടുള്ളത്.
Arabic explanations of the Qur’an:
وَاَنْ اَقِمْ وَجْهَكَ لِلدِّیْنِ حَنِیْفًا ۚ— وَلَا تَكُوْنَنَّ مِنَ الْمُشْرِكِیْنَ ۟
യഥാർത്ഥ മതത്തിൽ ചൊവ്വായി നിലകൊള്ളാനും എല്ലാ മതങ്ങളിൽ നിന്നും മാറി അതിൽ ഉറച്ച് നിൽക്കാനും അവൻ എന്നോട് കൽപ്പിച്ചിരിക്കുന്നു. അല്ലാഹുവിൽ പങ്കുചേർക്കുന്നവനാവരുതെന്ന് എന്നെയവൻ വിലക്കുകയും ചെയ്തിരിക്കുന്നു.
Arabic explanations of the Qur’an:
وَلَا تَدْعُ مِنْ دُوْنِ اللّٰهِ مَا لَا یَنْفَعُكَ وَلَا یَضُرُّكَ ۚ— فَاِنْ فَعَلْتَ فَاِنَّكَ اِذًا مِّنَ الظّٰلِمِیْنَ ۟
പ്രവാചകരേ, അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ വിഗ്രഹങ്ങളോടും ബിംബങ്ങളോടുമൊന്നും നീ പ്രാർത്ഥിക്കരുത്. നീ അവയെ ആരാധിക്കുന്ന പക്ഷം തീർച്ചയായും അല്ലാഹുവിനോടും സ്വന്തത്തോട് തന്നെയും അതിക്രമം കാണിച്ച അക്രമികളുടെ കൂട്ടത്തിലായിരിക്കും നീ.
Arabic explanations of the Qur’an:
Benefits of the verses in this page:
• الإيمان هو السبب في رفعة صاحبه إلى الدرجات العلى والتمتع في الحياة الدنيا.
• ഈമാൻ, ഒരാളുടെ ഉന്നതമായ പദവിയിലേക്കുള്ള ഉയർച്ചക്കും, ഐഹിക ജീവിതത്തിലെ സൗഖ്യത്തിനുമുള്ള കാരണമാകുന്നു.

• ليس في مقدور أحد حمل أحد على الإيمان؛ لأن هذا عائد لمشيئة الله وحده.
• ഒരാളെയും വിശ്വാസത്തിലാക്കുക എന്നത് ഒരാളുടെയും കഴിവിൽ പെട്ടതല്ല; അത് അല്ലാഹുവിൻ്റെ ഉദ്ദേശവുമായി ബന്ധപ്പെട്ടതാണ്.

• لا تنفع الآيات والنذر من أصر على الكفر وداوم عليه.
• അവിശ്വാസത്തിൽ തന്നെ തുടരുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നവന് തെളിവുകളും താക്കീതുകളും ഉപകാരപ്പെടുകയില്ല.

• وجوب الاستقامة على الدين الحق، والبعد كل البعد عن الشرك والأديان الباطلة.
• യഥാർത്ഥ മതത്തിൽ യഥാവിധി നിലകൊള്ളലും, ശിർക്കിൽ നിന്നും അസത്യ മതങ്ങളിൽ നിന്നും അകന്ന് നിൽക്കലും നിർബന്ധമാണ്.

 
Translation of the meanings Surah: Yūnus
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close