Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: മുഹമ്മദ്   ആയത്ത്:

മുഹമ്മദ്

സൂറത്തിൻ്റെ ഉദ്ദേശ്യങ്ങളിൽ പെട്ടതാണ്:
تحريض المؤمنين على القتال، تقويةً لهم وتوهينًا للكافرين.
വിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കലും, അവർക്ക് ശക്തി പകരലും, നിഷേധികളെ ദുർബലപ്പെടുത്തലും.

اَلَّذِیْنَ كَفَرُوْا وَصَدُّوْا عَنْ سَبِیْلِ اللّٰهِ اَضَلَّ اَعْمَالَهُمْ ۟
അല്ലാഹുവിൽ അവിശ്വസിക്കുകയും, അല്ലാഹുവിൻ്റെ ദീനിൽ നിന്ന് ജനങ്ങളെ തടയുകയും ചെയ്യുന്നവർ; അവരുടെ പ്രവർത്തനങ്ങൾ അല്ലാഹു നിഷ്ഫലമാക്കിയിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَالَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَاٰمَنُوْا بِمَا نُزِّلَ عَلٰی مُحَمَّدٍ وَّهُوَ الْحَقُّ مِنْ رَّبِّهِمْ ۙ— كَفَّرَ عَنْهُمْ سَیِّاٰتِهِمْ وَاَصْلَحَ بَالَهُمْ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, അല്ലാഹു അവൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിച്ചതിൽ - അതാകുന്നു അവരുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യം - വിശ്വസിക്കുകയും ചെയ്തവർ; അവരുടെ തിന്മകൾ അവൻ മായ്ച്ചു കളയുകയും, ഐഹികവും പാരത്രികവുമായ വിഷയങ്ങളെല്ലാം അവർക്ക് അവൻ ശരിയാക്കി കൊടുക്കുകയും ചെയ്തിരിക്കുന്നു. (അവരുടെ തിന്മകളുടെ പേരിൽ) അവരെ അവൻ പിടികൂടുകയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
ذٰلِكَ بِاَنَّ الَّذِیْنَ كَفَرُوا اتَّبَعُوا الْبَاطِلَ وَاَنَّ الَّذِیْنَ اٰمَنُوا اتَّبَعُوا الْحَقَّ مِنْ رَّبِّهِمْ ؕ— كَذٰلِكَ یَضْرِبُ اللّٰهُ لِلنَّاسِ اَمْثَالَهُمْ ۟
അല്ലാഹുവിനെ നിഷേധിച്ചവർ അസത്യത്തെ പിൻപറ്റിയെന്നതും, അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർ അവരുടെ രക്ഷിതാവിൽ നിന്ന് അവതരിക്കപ്പെട്ട സത്യത്തെ പിൻപറ്റിയെന്നതുമാണ് ഈ പറയപ്പെട്ട രണ്ടു വിഭാഗത്തിനും രണ്ട് പ്രതിഫലങ്ങൾ നൽകപ്പെടാനുള്ള കാരണം. അവരുടെ പരിശ്രമങ്ങൾ വ്യത്യസ്തമായതിനാൽ അവർക്കുള്ള പ്രതിഫലവും വ്യത്യസ്തമായിരിക്കുന്നു. ഇപ്രകാരം അല്ലാഹു ഈ രണ്ട് കൂട്ടർക്കുമുള്ള - (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ കൂട്ടത്തിനും, (ഇസ്ലാമിനെ) നിഷേധിച്ചവരുടെ കൂട്ടത്തിനുമുള്ള - പ്രതിഫലങ്ങൾ രണ്ടു നിലക്കാക്കിയത് പോലെ ജനങ്ങൾക്ക് വേണ്ടി ഉദാഹരണങ്ങൾ നിരത്തുന്നു. ഓരോന്നിനെയും അതിന് സമാനമായവയിലേക്ക് അവൻ ചേർത്തുകയും ചെയ്യുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
فَاِذَا لَقِیْتُمُ الَّذِیْنَ كَفَرُوْا فَضَرْبَ الرِّقَابِ ؕ— حَتّٰۤی اِذَاۤ اَثْخَنْتُمُوْهُمْ فَشُدُّوا الْوَثَاقَ ۙ— فَاِمَّا مَنًّا بَعْدُ وَاِمَّا فِدَآءً حَتّٰی تَضَعَ الْحَرْبُ اَوْزَارَهَا— ذٰلِكَ ۛؕ— وَلَوْ یَشَآءُ اللّٰهُ لَانْتَصَرَ مِنْهُمْ ۙ— وَلٰكِنْ لِّیَبْلُوَاۡ بَعْضَكُمْ بِبَعْضٍ ؕ— وَالَّذِیْنَ قُتِلُوْا فِیْ سَبِیْلِ اللّٰهِ فَلَنْ یُّضِلَّ اَعْمَالَهُمْ ۟
അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങൾ യുദ്ധത്തിൽ ഏർപ്പെട്ട നിഷേധികളെ കണ്ടുമുട്ടിയാൽ അവരുടെ പിരടിയിൽ നിങ്ങളുടെ വാളുകൾ കൊണ്ട് വെട്ടുക. യുദ്ധം കൊടുമ്പിരി കൊള്ളുന്നത് വരെ അവരുമായി നിങ്ങൾ പോരാട്ടത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുക. അങ്ങനെ അവരെ നിങ്ങൾ അമർച്ച ചെയ്യുക. അങ്ങനെ കടുത്ത പോരാട്ടം കഴിഞ്ഞാൽ നിങ്ങൾ അവരെ ശക്തിയായി ബന്ധിക്കുക. അങ്ങനെ അവരെ നിങ്ങൾ ബന്ധിച്ചു കഴിഞ്ഞാൽ നല്ലതെന്ന് നിങ്ങൾ മനസ്സിലാകുന്ന തീരുമാനം കൈക്കൊള്ളാം. ഒന്നല്ലെങ്കിൽ മോചനമൂല്യമൊന്നും പകരമായി വാങ്ങാതെ അവരെ തടവിൽ നിന്ന് സ്വതന്ത്രരാക്കാം. ഇല്ലെങ്കിൽ മോചനദ്രവ്യമായി സമ്പത്തോ മറ്റോ സ്വീകരിച്ച് നിങ്ങൾക്ക് അവരെ വെറുതെ വിടാം. അവർ ഇസ്ലാം സ്വീകരിക്കുകയോ (മുസ്ലിം ഭരണാധികാരിയുമായി) കരാറിൽ ഏർപ്പെടാൻ തയ്യാറാവുകയോ ചെയ്തു കൊണ്ട് യുദ്ധം അവസാനിക്കുന്നതു വരെ നിങ്ങൾ പോരാട്ടം തുടരുക. ഇങ്ങനെ നിഷേധികളെ കൊണ്ട് മുസ്ലിംകൾ പരീക്ഷിക്കപ്പെടുന്നതും, വിജയപരാജയങ്ങൾ മാറിമറിയുന്നതും, ചിലർ മറ്റുള്ളവർക്ക് മേൽ വിജയിക്കുന്നതുമെല്ലാം അല്ലാഹുവിൻ്റെ വിധിയാകുന്നു. ഒരു യുദ്ധവും കൂടാതെ നിഷേധികൾക്ക് മേൽ വിജയം നൽകാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അങ്ങനെ സാധിക്കുമായിരുന്നു. എന്നാൽ അവൻ നിങ്ങളിൽ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കുന്നതിനായാണ് ജിഹാദ് (ഇസ്ലാമിക മാർഗത്തിലെ യുദ്ധം) നിയമമാക്കിയത്. ആരാണ് വിശ്വാസികളുടെ കൂട്ടത്തിൽ നിന്ന് യുദ്ധം ചെയ്യുവാൻ തയ്യാറാവുകയെന്നും, മാറിനിൽക്കുകയെന്നും പരീക്ഷിക്കാൻ വേണ്ടി. (ഇസ്ലാമിൽ) വിശ്വസിച്ചവനെ കൊണ്ട് നിഷേധിക്കും പരീക്ഷണമുണ്ട്. മുസ്ലിം (നിഷേധിയുടെ കൈ കൊണ്ട്) കൊല്ലപ്പെട്ടാൽ അവൻ (മുസ്ലിം) സ്വർഗത്തിൽ പ്രവേശിക്കും. എന്നാൽ മുസ്ലിം അവനെ (നിഷേധിയെ) കൊലപ്പെടുത്തിയാൽ അവൻ (നിഷേധി) നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരുടെ പ്രവർത്തനങ്ങൾ അല്ലാഹു നിഷ്ഫലമാക്കില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
سَیَهْدِیْهِمْ وَیُصْلِحُ بَالَهُمْ ۟ۚ
അവർക്ക് ഇഹലോക ജീവിതത്തിൽ സത്യം പിൻപറ്റാൻ അല്ലാഹു സൗകര്യം ചെയ്യുകയും, അവരുടെ അവസ്ഥ നന്നാക്കി തീർക്കുകയും ചെയ്യും.
അറബി ഖുർആൻ വിവരണങ്ങൾ:
وَیُدْخِلُهُمُ الْجَنَّةَ عَرَّفَهَا لَهُمْ ۟
അവരെ അന്ത്യനാളിൽ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. അതിൻ്റെ വിശേഷണങ്ങൾ അവർക്ക് അവൻ ഇഹലോകത്തായിരിക്കെ വിശദീകരിച്ചു നൽകിയിട്ടുണ്ട്. അതിനാൽ അവർ അതിനെ കുറിച്ച് അറിവുള്ളവരാണ്. അവർക്ക് സ്വർഗത്തിൽ ലഭിക്കാനിരിക്കുന്ന പദവികളെ കുറിച്ചും അവൻ അവർക്ക് വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
അറബി ഖുർആൻ വിവരണങ്ങൾ:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِنْ تَنْصُرُوا اللّٰهَ یَنْصُرْكُمْ وَیُثَبِّتْ اَقْدَامَكُمْ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾ അല്ലാഹുവിൻ്റെ ദൂതനെയും അവൻ്റെ മതത്തെയും സഹായിച്ചു കൊണ്ട് - അവിശ്വാസികളോട് യുദ്ധത്തിലേർപ്പെട്ട് - അല്ലാഹുവിൻ്റെ സഹായികളായാൽ, അവൻ നിങ്ങളെ സഹായിക്കുകയും, നിങ്ങൾക്ക് അവരുടെ മേൽ വിജയം നൽകുകയും ചെയ്യുന്നതാണ്. അവരുമായി മുഖാമുഖം ഏറ്റുമുട്ടുന്ന വേളയിൽ അവൻ നിങ്ങളുടെ കാൽപ്പാദങ്ങളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യും.
അറബി ഖുർആൻ വിവരണങ്ങൾ:
وَالَّذِیْنَ كَفَرُوْا فَتَعْسًا لَّهُمْ وَاَضَلَّ اَعْمَالَهُمْ ۟
അല്ലാഹുവിലും അവൻ്റെ ദൂതനിലും അവിശ്വസിച്ചവർ; അവർക്ക് നഷ്ടവും നാശവും സംഭവിക്കട്ടെ! അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം നിഷ്ഫലമാക്കിയിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ذٰلِكَ بِاَنَّهُمْ كَرِهُوْا مَاۤ اَنْزَلَ اللّٰهُ فَاَحْبَطَ اَعْمَالَهُمْ ۟
അല്ലാഹു അവൻ്റെ ദൂതൻ്റെ മേൽ അവതരിപ്പിച്ച ഖുർആനിനെയും, അത് ഉൾക്കൊള്ളുന്ന തൗഹീദിനെയും (ഏകദൈവാരാധന) അവർ വെറുത്തു എന്നതാണ് അവർക്ക് ഈ ശിക്ഷ ലഭിക്കാനുള്ള കാരണം. അപ്പോൾ അല്ലാഹു അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാക്കുകയും, അവർ ഇഹലോകത്തും പരലോകത്തും നഷ്ടക്കാരായി തീരുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
اَفَلَمْ یَسِیْرُوْا فِی الْاَرْضِ فَیَنْظُرُوْا كَیْفَ كَانَ عَاقِبَةُ الَّذِیْنَ مِنْ قَبْلِهِمْ ؕ— دَمَّرَ اللّٰهُ عَلَیْهِمْ ؗ— وَلِلْكٰفِرِیْنَ اَمْثَالُهَا ۟
തങ്ങൾക്ക് മുൻപ് നിഷേധിച്ചു തള്ളിയവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് ചിന്തിക്കുന്നതിനായി, ഈ നിഷേധികൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ?! വേദനാജനകമായിരുന്നു അവരുടെ അന്ത്യം. അല്ലാഹു അവരുടെ ഭവനങ്ങൾ തകർത്തു കളഞ്ഞു. അവരെയും അവരുടെ സന്താനങ്ങളെയും സമ്പാദ്യങ്ങളെയും അല്ലാഹു നശിപ്പിച്ചു. എല്ലാ കാലഘട്ടങ്ങളിലും, എല്ലാ നാടുകളിലുമുള്ള നിഷേധികൾക്ക് ഇതിന് സമാനമായ ശിക്ഷകൾ ഉണ്ട്.
അറബി ഖുർആൻ വിവരണങ്ങൾ:
ذٰلِكَ بِاَنَّ اللّٰهَ مَوْلَی الَّذِیْنَ اٰمَنُوْا وَاَنَّ الْكٰفِرِیْنَ لَا مَوْلٰی لَهُمْ ۟۠
ഈ പറയപെട്ട പ്രതിഫലം രണ്ട് വിഭാഗത്തിനും നൽകപ്പെടാനുള്ള കാരണം; അല്ലാഹു അവനിൽ വിശ്വസിച്ചവരെ സഹായിക്കുന്നവനായതു കൊണ്ടാണ്. എന്നാൽ നിഷേധിച്ചവർക്ക് ഒരു സഹായിയുമില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• النكاية في العدوّ بالقتل وسيلة مُثْلى لإخضاعه.
* ശത്രുവിനെ ആഞ്ഞടിച്ചു കൊണ്ട് യുദ്ധത്തിൽ കൊലപ്പെടുത്തുക എന്നത് അവരെ പരാജയപ്പെടുത്താനുള്ള നല്ല വഴികളിലൊന്നാണ്.

• المن والفداء والقتل والاسترقاق خيارات في الإسلام للتعامل مع الأسير الكافر، يؤخذ منها ما يحقق المصلحة.
* യുദ്ധത്തിൽ തടവിലാക്കപ്പെട്ട (ഇസ്ലാമിൽ) വിശ്വസിക്കാത്തവരെ വെറുതെ വിടുകയോ, മോചനദ്രവ്യം വാങ്ങി വിട്ടയക്കുകയോ, അടിമകളാക്കുകയോ ചെയ്യാവുന്നതാണ്. ഇതിൽ ഏറ്റവും യോജ്യമായത് സന്ദർഭങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്.

• عظم فضل الشهادة في سبيل الله.
• അല്ലാഹുവിൻറെ മാർഗ്ഗത്തിൽ രക്തസാക്ഷിയാവുന്നതിലുള്ള മഹത്തായ ശ്രേഷ്ഠത.

• نصر الله للمؤمنين مشروط بنصرهم لدينه.
* വിശ്വാസികൾക്ക് അല്ലാഹുവിൻ്റെ സഹായം ലഭിക്കണമെങ്കിൽ, അല്ലാഹുവിൻ്റെ മതത്തെ അവർ സഹായിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്.

 
പരിഭാഷ അദ്ധ്യായം: മുഹമ്മദ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക