Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: അഅ്റാഫ്   ആയത്ത്:
حَقِیْقٌ عَلٰۤی اَنْ لَّاۤ اَقُوْلَ عَلَی اللّٰهِ اِلَّا الْحَقَّ ؕ— قَدْ جِئْتُكُمْ بِبَیِّنَةٍ مِّنْ رَّبِّكُمْ فَاَرْسِلْ مَعِیَ بَنِیْۤ اِسْرَآءِیْلَ ۟ؕ
മൂസ -عَلَيْهِ السَّلَامُ- പറഞ്ഞു: അല്ലാഹുവിൽ നിന്നുള്ള ദൂതനാണ് ഞാൻ എന്നതിനാൽ അല്ലാഹുവിൻ്റെ കാര്യത്തിൽ സത്യമല്ലാതെ പറയാതിരിക്കാൻ എന്തു കൊണ്ടും ബാധ്യസ്ഥനാണ് ഞാൻ. എൻ്റെ സത്യസന്ധതക്കും ഞാൻ അല്ലാഹുവിൽ നിന്ന് നിങ്ങളിലേക്കുള്ള ദൂതനാണെന്നും ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുമായാണ് ഞാൻ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. അതിനാൽ ഇസ്രാഈൽ സന്തതികളെ തടവിൽ നിന്നും (നിങ്ങളുടെ) അടിച്ചമർത്തലിൽ നിന്നും മോചിപ്പിച്ച്, എന്നോടൊപ്പം അവരെ അയക്കുക.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ اِنْ كُنْتَ جِئْتَ بِاٰیَةٍ فَاْتِ بِهَاۤ اِنْ كُنْتَ مِنَ الصّٰدِقِیْنَ ۟
ഫിർഔൻ മൂസായോട് പറഞ്ഞു: നീ ജൽപ്പിക്കുന്നത് പോലെ, ദൃഷ്ടാന്തവുമായാണ് നീ വന്നിരിക്കുന്നതെങ്കിൽ അത് കൊണ്ടുവാ. നീ വാദിക്കുന്നതിൽ സത്യമുള്ളവനാണെങ്കിൽ (അപ്രകാരം ചെയ്യുക).
അറബി ഖുർആൻ വിവരണങ്ങൾ:
فَاَلْقٰی عَصَاهُ فَاِذَا هِیَ ثُعْبَانٌ مُّبِیْنٌ ۟ۚۖ
അപ്പോൾ മൂസ തൻ്റെ വടി താഴെയെറിഞ്ഞു. അപ്പോൾ അവിടെ കൂടിയവർക്ക് വ്യക്തമായി കാണാവുന്ന തരത്തിൽ അത് ഒരു ഭീകരമായ സർപ്പമായി മാറി.
അറബി ഖുർആൻ വിവരണങ്ങൾ:
وَّنَزَعَ یَدَهٗ فَاِذَا هِیَ بَیْضَآءُ لِلنّٰظِرِیْنَ ۟۠
അദ്ദേഹം തൻ്റെ മാറിടത്തിൻ്റെ ഭാഗത്ത് നിന്നായി, കുപ്പായക്കീറിലൂടെ കൈ പുറത്തേക്കെടുത്തു; അതല്ലെങ്കിൽ അദ്ദേഹത്തിൻ്റെ കക്ഷത്തിന് താഴെ നിന്ന്. അപ്പോഴത് വെള്ള നിറത്തിൽ പുറത്തു വന്നു; അത് പാണ്ഡായിരുന്നില്ല. തീർത്തും വെള്ളയായതിനാൽ അത് കാണുന്നവർക്ക് മുന്നിൽ വെട്ടിത്തിളങ്ങി.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ الْمَلَاُ مِنْ قَوْمِ فِرْعَوْنَ اِنَّ هٰذَا لَسٰحِرٌ عَلِیْمٌ ۟ۙ
മൂസയുടെ വടി സർപ്പമായി മാറുകയും, അദ്ദേഹത്തിൻ്റെ കൈ പാണ്ടില്ലാത്ത വെള്ള നിറമുള്ളതായി തീരുകയും ചെയ്യുന്നത് കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന പ്രമാണിമാരും നേതാക്കന്മാരുമായവർ പറഞ്ഞു: മാരണത്തെ കുറിച്ച് നല്ല വിവരമുള്ള ഒരു മാരണക്കാരനല്ലാതെ മറ്റാരുമല്ല മൂസ.
അറബി ഖുർആൻ വിവരണങ്ങൾ:
یُّرِیْدُ اَنْ یُّخْرِجَكُمْ مِّنْ اَرْضِكُمْ ۚ— فَمَاذَا تَاْمُرُوْنَ ۟
അവൻ ഈ ചെയ്തു കൂട്ടുന്ന മാരണത്തിലൂടെ നിങ്ങളുടെ ഈ നാട്ടിൽ നിന്ന് -ഈജിപ്തിൽ നിന്ന്- നിങ്ങളെ പുറത്താക്കാനാണ് ഉദ്ദേശിക്കുന്നത്. ശേഷം മൂസാ -عَلَيْهِ السَّلَامُ- ൻ്റെ കാര്യം കൂടിയാലോചിക്കുന്നതിനായി ഫിർഔൻ (ഒപ്പമുള്ളവരോട്) ചോദിച്ചു: നിങ്ങൾ എന്ത് അഭിപ്രായമാണ് ഇവൻ്റെ കാര്യത്തിൽ പറയുന്നത്?!
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْۤا اَرْجِهْ وَاَخَاهُ وَاَرْسِلْ فِی الْمَدَآىِٕنِ حٰشِرِیْنَ ۟ۙ
ഫിർഔനോട് അവർ പറഞ്ഞു: മൂസയുടെയും അവൻ്റെ സഹോദരൻ ഹാറൂനിൻ്റെയും കാര്യത്തിൽ താങ്കൾ കുറച്ച് സാവകാശം നൽകുക. ഈജിപ്തിലെ പട്ടണങ്ങളിൽ മാരണം അറിയുന്നവരെ മുഴുവൻ വിളിച്ചുകൂട്ടാൻ വേണ്ടി (ദൂതന്മാരെ) അയക്കുക.
അറബി ഖുർആൻ വിവരണങ്ങൾ:
یَاْتُوْكَ بِكُلِّ سٰحِرٍ عَلِیْمٍ ۟
പട്ടണങ്ങളിൽ നിന്ന് മാരണക്കാരെ ഒരുമിച്ചു കൂട്ടാൻ താങ്കൾ നിയോഗിച്ചവർ മാരണം ചെയ്യുന്നതിൽ നല്ല പ്രാവീണ്യവും കഴിവുമുള്ള എല്ലാ മാരണക്കാരെയും കൊണ്ടുവരട്ടെ.
അറബി ഖുർആൻ വിവരണങ്ങൾ:
وَجَآءَ السَّحَرَةُ فِرْعَوْنَ قَالُوْۤا اِنَّ لَنَا لَاَجْرًا اِنْ كُنَّا نَحْنُ الْغٰلِبِیْنَ ۟
അങ്ങനെ മാരണക്കാരെ ഒരുമിച്ചു കൂട്ടാനായി ഫിർഔൻ ദൂതന്മാരെ അയച്ചു. മാരണക്കാർ ഫിർഔൻ്റെ അരികിൽ എത്തിയപ്പോൾ അവനോട് ചോദിച്ചു: മൂസായെ പരാജയപ്പെടുത്തുകയും, അദ്ദേഹത്തിൻ്റെ മേൽ വിജയം നേടുകയും ചെയ്താൽ അവർക്ക് (അർഹമായ) പ്രതിഫലം ഉണ്ടായിരിക്കില്ലേ എന്ന്.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ نَعَمْ وَاِنَّكُمْ لَمِنَ الْمُقَرَّبِیْنَ ۟
ഫിർഔൻ അവരോട് മറുപടിയായി പറഞ്ഞു: അതെ! തീർച്ചയായും നിങ്ങൾക്ക് പ്രതിഫലവും സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. അധികാരപദവികൾ നേടാനും നിങ്ങൾക്ക് സാധിക്കുന്നതായിരിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
قَالُوْا یٰمُوْسٰۤی اِمَّاۤ اَنْ تُلْقِیَ وَاِمَّاۤ اَنْ نَّكُوْنَ نَحْنُ الْمُلْقِیْنَ ۟
മൂസയുടെ മേൽ തങ്ങൾ വിജയിക്കുമെന്ന ഉറപ്പോടെ, അഹങ്കാരവും ഔന്നത്യവും പ്രകടിപ്പിച്ചു കൊണ്ട് മാരണക്കാർ പറഞ്ഞു: ഹേ മൂസാ! ആദ്യം തുടങ്ങേണ്ടത് ആരാണെന്ന് നീ തന്നെ തീരുമാനിച്ചു കൊള്ളുക. നീയാണോ ആദ്യം ഇടുന്നത്, അല്ല ഞങ്ങളാണോ എന്ന് തീരുമാനിക്കുക.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ اَلْقُوْا ۚ— فَلَمَّاۤ اَلْقَوْا سَحَرُوْۤا اَعْیُنَ النَّاسِ وَاسْتَرْهَبُوْهُمْ وَجَآءُوْ بِسِحْرٍ عَظِیْمٍ ۟
തൻ്റെ രക്ഷിതാവായ അല്ലാഹു തന്നെ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ, അവരെ പരിഗണിക്കാതെ മൂസ -عَلَيْهِ السَّلَامُ- പറഞ്ഞു: നിങ്ങളുടെയും വടികളും കയറുകളും ഇട്ടുകൊള്ളുക. അങ്ങനെ അവർ അവ താഴെയിട്ടപ്പോൾ ജനങ്ങളുടെ കണ്ണുകളെ മാരണത്തിലാക്കുകയും, അതിൻ്റെ യഥാർത്ഥ കാഴ്ചയിൽ നിന്ന് അവരെ തിരിച്ചു കളയുകയും ചെയ്തു. അവർ ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്തു. ജനങ്ങളുടെ കണ്ണിൽ വളരെ വലിയ മാരണമായി തോന്നിയ ഒന്നുമായാണ് അവർ വന്നത്.
അറബി ഖുർആൻ വിവരണങ്ങൾ:
وَاَوْحَیْنَاۤ اِلٰی مُوْسٰۤی اَنْ اَلْقِ عَصَاكَ ۚ— فَاِذَا هِیَ تَلْقَفُ مَا یَاْفِكُوْنَ ۟ۚ
അല്ലാഹു നേരിട്ട് സംസാരിച്ച അവൻ്റെ നബിയായ മൂസാ -عَلَيْهِ السَّلَامُ- ന് അല്ലാഹു ബോധനം നൽകി: ഹേ മൂസാ! താങ്കളുടെ കയ്യിലുള്ള വടി താഴെയിടുക. അദ്ദേഹം അത് താഴെയിട്ടപ്പോൾ അത് ഒരു സർപ്പമായി മാറുകയും, യാഥാർത്ഥ്യം അവ്യക്തമാക്കുന്നതിനായി മാരണക്കാർ ഉപയോഗപ്പെടുത്തിയ, ജനങ്ങൾക്ക് പാമ്പുകളാണെന്ന് തോന്നിപ്പിച്ച അവരുടെ കയറുകളും വടികളും വിഴുങ്ങാൻ തുടങ്ങുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوْا یَعْمَلُوْنَ ۟ۚ
അങ്ങനെ സത്യം പ്രകടമാവുകയും, മൂസാ -عَلَيْهِ السَّلَامُ- കൊണ്ടു വന്നതിൻ്റെ സത്യത വ്യക്തമാവുകയും ചെയ്തു. മാരണക്കാർ ഉണ്ടാക്കി കൊണ്ടുവന്ന ജാലവിദ്യയുടെ നിരർത്ഥകത വ്യക്തമാവുകയും ചെയ്തു.
അറബി ഖുർആൻ വിവരണങ്ങൾ:
فَغُلِبُوْا هُنَالِكَ وَانْقَلَبُوْا صٰغِرِیْنَ ۟ۚ
അങ്ങനെ അവർ പരാജിതരാവുകയും, തകർന്നടിയുകയും ചെയ്തു. മൂസാ -عَلَيْهِ السَّلَامُ- അവർക്ക് മേൽ ആ വേദിയിൽ വിജയിക്കുകയും ചെയ്തു. അക്കൂട്ടർ നിന്ദ്യരും പരാജിതരുമായി തീർന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَاُلْقِیَ السَّحَرَةُ سٰجِدِیْنَ ۟ۙ
ആ മാരണക്കാർ അല്ലാഹുവിൻ്റെ മഹത്തരമായ ശക്തിക്ക് സാക്ഷ്യം വഹിക്കുകയും, വ്യക്തമായ ദൃഷ്ടാന്തങ്ങൾ കാണുകയും ചെയ്തപ്പോൾ ഉടനടി അല്ലാഹുവിൻ്റെ മുന്നിൽ സാഷ്ടാംഗത്തിലായി വീണു.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• من حكمة الله ورحمته أن جعل آية كل نبي مما يدركه قومه، وقد تكون من جنس ما برعوا فيه.
• ഓരോ നബിയുടെയും ജനതക്ക് ബോധ്യപ്പെടുന്ന രൂപത്തിലുള്ള ദൃഷ്ടാന്തങ്ങൾ നബിമാർക്ക് നൽകി എന്നത് അല്ലാഹുവിൻ്റെ യുക്തിയും കാരുണ്യവും ബോധ്യപ്പെടുത്തുന്നു. പലപ്പോഴും ഓരോ നബിമാരുടെയും നാട്ടുകാർ കൂടുതൽ പ്രാവീണ്യം നേടിയിട്ടുള്ള കാര്യത്തിലായിരിക്കും അവരുടെ നബിക്ക് ലഭിക്കുന്ന ദൃഷ്ടാന്തം.

• أنّ فرعون كان عبدًا ذليلًا مهينًا عاجزًا، وإلا لما احتاج إلى الاستعانة بالسحرة في دفع موسى عليه السلام.
• കഴിവുകെട്ടവനും നിന്ദ്യനുമായിരുന്ന ഒരു വിലയില്ലാത്ത അടിമ തന്നെയായിരുന്നു ഫിർഔൻ. അതല്ലായിരുന്നെങ്കിൽ മൂസയെ -عَلَيْهِ السَّلَامُ- പ്രതിരോധിക്കാൻ മാരണക്കാരുടെ സഹായം തേടേണ്ട ആവശ്യം അവനുണ്ടാകുമായിരുന്നില്ലല്ലോ?!

• يدل على ضعف السحرة - مع اتصالهم بالشياطين التي تلبي مطالبهم - طلبهم الأجر والجاه عند فرعون.
• തങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന പിശാചുക്കളുമായി ബന്ധമുള്ളവരായിരുന്നിട്ടും ഫിർഔനിൽ നിന്ന് പ്രതിഫലവും സ്ഥാനമാനങ്ങളും ആവശ്യപ്പെട്ട മാരണക്കാരുടെ പ്രവൃത്തി അവരുടെ ദൗർബല്യം തെളിയിക്കുന്നു.

 
പരിഭാഷ അദ്ധ്യായം: അഅ്റാഫ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക