Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: At-Tawbah   Ayah:
فَلَا تُعْجِبْكَ اَمْوَالُهُمْ وَلَاۤ اَوْلَادُهُمْ ؕ— اِنَّمَا یُرِیْدُ اللّٰهُ لِیُعَذِّبَهُمْ بِهَا فِی الْحَیٰوةِ الدُّنْیَا وَتَزْهَقَ اَنْفُسُهُمْ وَهُمْ كٰفِرُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികളുടെ സമ്പാദ്യങ്ങളോ സന്താനങ്ങളോ താങ്കളെ അത്ഭുതപ്പെടുത്താതിരിക്കട്ടെ. അവയൊന്നും താങ്കൾ (അവരുടെ) നന്മയായി കാണേണ്ടതില്ല. അവരുടെ സമ്പാദ്യങ്ങളുടെയും സന്താനങ്ങളുടെയുമെല്ലാം പര്യവസാനം മോശമാകുന്നു. അല്ലാഹു അവയെല്ലാം നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പരിശ്രമവും ക്ഷീണവും, അവയിൽ സംഭവിക്കുന്ന ദുരിതങ്ങളും അവർക്കൊരു ശിക്ഷയായി മാറ്റുന്നതാണ്. അങ്ങനെ അല്ലാഹുവിനെ നിഷേധിക്കുന്നവരായ അവസ്ഥയിൽ അവരുടെ ആത്മാവുകളെ അല്ലാഹു പിടികൂടുന്നത് വരെ (അത് തുടരും). പിന്നീട് നരകത്തിൽ ഏറ്റവും അടിത്തട്ടിൽ അവർ എന്നെന്നേക്കുമായി ശിക്ഷിക്കപ്പെടുകയും ചെയ്യും.
Arabic explanations of the Qur’an:
وَیَحْلِفُوْنَ بِاللّٰهِ اِنَّهُمْ لَمِنْكُمْ ؕ— وَمَا هُمْ مِّنْكُمْ وَلٰكِنَّهُمْ قَوْمٌ یَّفْرَقُوْنَ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങളുടെ കൂട്ടത്തിൽ പെട്ടവർ തന്നെയാണ് ഞങ്ങളെന്ന് കപടവിശ്വാസികൾ സത്യം ചെയ്തു പറയും. എത്ര മാത്രം നിങ്ങളോടൊപ്പമാണെന്ന് അവർ പുറമേക്ക് തോന്നിച്ചാലും അവരുടെ മനസ്സിനുള്ളിൽ അവർ നിങ്ങളോടൊപ്പമല്ല. ബഹുദൈവാരാധകർക്ക് നിങ്ങളെ കൊണ്ട് സംഭവിച്ച യുദ്ധത്തിലെ മരണവും അടിമത്വവും അവർക്കും സംഭവിക്കുമെന്ന് പേടിക്കുന്ന ഒരു ജനത മാത്രമാകുന്നു അവർ. അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഇസ്ലാം പുറമേക്ക് അവർ പ്രകടിപ്പിക്കുന്നു എന്ന് മാത്രം.
Arabic explanations of the Qur’an:
لَوْ یَجِدُوْنَ مَلْجَاً اَوْ مَغٰرٰتٍ اَوْ مُدَّخَلًا لَّوَلَّوْا اِلَیْهِ وَهُمْ یَجْمَحُوْنَ ۟
തങ്ങൾക്ക് സുരക്ഷിതരായിരിക്കാൻ കഴിയുന്ന കോട്ടയോ, ഒളിച്ചിരിക്കാൻ സാധിക്കുന്ന തരത്തിൽ പർവ്വതങ്ങളിൽ എവിടെയെങ്കിലും വല്ല ഗുഹയോ, കടന്നുകൂടാൻ കഴിയുന്ന ഏതെങ്കിലും തുരങ്കമോ കണ്ടെത്താൻ കഴിഞ്ഞാൽ അഭയം തേടിക്കൊണ്ട് ഈ കപടവിശ്വാസികൾ അതിൽ വേഗം തന്നെ പ്രവേശിക്കുന്നതായിരിക്കും.
Arabic explanations of the Qur’an:
وَمِنْهُمْ مَّنْ یَّلْمِزُكَ فِی الصَّدَقٰتِ ۚ— فَاِنْ اُعْطُوْا مِنْهَا رَضُوْا وَاِنْ لَّمْ یُعْطَوْا مِنْهَاۤ اِذَا هُمْ یَسْخَطُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! തങ്ങൾ ഉദ്ദേശിച്ചത് ലഭിച്ചില്ലെങ്കിൽ ദാനധർമ്മങ്ങൾ വീതംവെക്കുന്ന കാര്യത്തിൽ താങ്കളെ കുറ്റം പറയുന്ന ചിലർ കപടവിശ്വാസികളുടെ കൂട്ടത്തിലുണ്ട്. അവർക്ക് അതിൽ നിന്ന് എന്തെങ്കിലും നൽകിയാൽ താങ്കളെ അവർ തൃപ്തിപ്പെടുകയും ചെയ്യും. അവർക്ക് താങ്കൾ നൽകിയില്ലെങ്കിലാകട്ടെ, താങ്കളെ അവരിങ്ങനെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും.
Arabic explanations of the Qur’an:
وَلَوْ اَنَّهُمْ رَضُوْا مَاۤ اٰتٰىهُمُ اللّٰهُ وَرَسُوْلُهٗ ۙ— وَقَالُوْا حَسْبُنَا اللّٰهُ سَیُؤْتِیْنَا اللّٰهُ مِنْ فَضْلِهٖ وَرَسُوْلُهٗۤ ۙ— اِنَّاۤ اِلَی اللّٰهِ رٰغِبُوْنَ ۟۠
ദാനധർമ്മങ്ങൾ വീതിക്കുന്ന കാര്യത്തിൽ താങ്കളെ ആക്ഷേപിക്കുന്ന ഈ കപടവിശ്വാസികൾ അല്ലാഹു അവർക്ക് നിശ്ചയിച്ചതിലും അല്ലാഹുവിൻ്റെ റസൂൽ അവർക്ക് നൽകിയതിലും തൃപ്തിയടയുകയും, 'ഞങ്ങൾക്ക് അല്ലാഹു മതി. അവൻ്റെ ഔദാര്യത്തിൽ നിന്ന് അല്ലാഹു ഞങ്ങൾക്ക് നൽകുന്നതാണ്. അല്ലാഹു നൽകിയതിൽ നിന്ന് അവൻ്റെ റസൂലും ഞങ്ങൾക്ക് നൽകുന്നതാണ്. അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് നൽകുന്നതിനായി അല്ലാഹുവിൽ മാത്രം പ്രതീക്ഷ വെക്കുന്നവരാകുന്നു ഞങ്ങൾ' എന്ന് പറയുകയും ചെയ്തിരുന്നെങ്കിൽ. താങ്കളെ ആക്ഷേപിക്കുന്നതിനെക്കാൾ അവരെ സംബന്ധിച്ചിടത്തോളം ഉത്തമം അതാകുമായിരുന്നു.
Arabic explanations of the Qur’an:
اِنَّمَا الصَّدَقٰتُ لِلْفُقَرَآءِ وَالْمَسٰكِیْنِ وَالْعٰمِلِیْنَ عَلَیْهَا وَالْمُؤَلَّفَةِ قُلُوْبُهُمْ وَفِی الرِّقَابِ وَالْغٰرِمِیْنَ وَفِیْ سَبِیْلِ اللّٰهِ وَابْنِ السَّبِیْلِ ؕ— فَرِیْضَةً مِّنَ اللّٰهِ ؕ— وَاللّٰهُ عَلِیْمٌ حَكِیْمٌ ۟
നിർബന്ധ ദാനധർമ്മം (സകാത്ത്) നൽകേണ്ടത് ഇനി പറയുന്നവർക്ക് മാത്രമാണ്: ജോലിയോ മറ്റോ ഉള്ളതിനാൽ പണമുണ്ട് എങ്കിലും തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ട സമ്പത്ത് ഇല്ലാതിരിക്കുകയും ജനങ്ങൾക്ക് അവരുടെ അവസ്ഥ വ്യക്തമാവാതെ പോവുകയും ചെയ്യുന്ന ഫുഖറാക്കൾ. പറയപ്പെടാവുന്ന സമ്പത്തൊന്നുമില്ലാത്ത, കടുത്ത ദാരിദ്ര്യ സ്ഥിതി കാരണത്താലോ അവർ തന്നെ പറഞ്ഞതിനാലോ ദാരിദ്ര്യമുള്ളതായി ആളുകൾക്ക് ബോധ്യപ്പെട്ട മിസ്കീനുമാർ. ഭരണാധികാരി സകാത്ത് ശേഖരിക്കാൻ നിശ്ചയിച്ചവർ. ഇസ്ലാം സ്വീകരിക്കാൻ കാരണമാകുന്ന രൂപത്തിൽ ദീനിലേക്ക് അടുപ്പിക്കാൻ കഴിയുന്ന കാഫിറുകൾ; അല്ലെങ്കിൽ ഈമാൻ ശക്തിപ്പെട്ടേക്കാവുന്ന വിധത്തിലുള്ള ദുർബല വിശ്വാസികൾ; അല്ലെങ്കിൽ, (ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ) ഉപദ്രവം അഴിച്ചു വിടുന്നവർക്ക് സമ്പത്ത് കൊടുത്താൽ അവരത് നിർത്തിവെക്കുമെങ്കിൽ അവർക്ക്. അടിമകളെ മോചിപ്പിക്കുന്നതിന്. ദൂർത്തോ തിന്മകളിൽ ചെലവഴിച്ചതോ കാരണത്താലല്ലാതെ കടംബാധിക്കുകയും, അത് തിരിച്ചടക്കാൻ സാധിക്കാതെ വരികയും ചെയ്തവർ. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരെ (യുദ്ധത്തിന്) ഒരുക്കാൻ. യാത്രാവിഭവങ്ങൾ തീർന്നു പോയ യാത്രക്കാരൻ. ഇവർക്ക് മാത്രമേ സകാത്ത് നൽകാവൂ എന്നത് അല്ലാഹുവിൽ നിന്ന് നിശ്ചയിക്കപ്പെട്ട വിധിയാണ്. തൻ്റെ അടിമകൾക്ക് നന്മ ഏതിലാണെന്ന് നന്നായി അറിയുന്നവനാണ് അല്ലാഹു. തൻ്റെ നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനുമത്രെ അവൻ.
Arabic explanations of the Qur’an:
وَمِنْهُمُ الَّذِیْنَ یُؤْذُوْنَ النَّبِیَّ وَیَقُوْلُوْنَ هُوَ اُذُنٌ ؕ— قُلْ اُذُنُ خَیْرٍ لَّكُمْ یُؤْمِنُ بِاللّٰهِ وَیُؤْمِنُ لِلْمُؤْمِنِیْنَ وَرَحْمَةٌ لِّلَّذِیْنَ اٰمَنُوْا مِنْكُمْ ؕ— وَالَّذِیْنَ یُؤْذُوْنَ رَسُوْلَ اللّٰهِ لَهُمْ عَذَابٌ اَلِیْمٌ ۟
കപടവിശ്വാസികളുടെ കൂട്ടത്തിൽ നബി -ﷺ- യെ വാക്കുകൾ കൊണ്ട് ഉപദ്രവിക്കുന്ന ചിലരുണ്ട്. നബിയുടെ സഹനശീലം കണ്ടാൽ അവർ പറയുക ഇപ്രകാരമാണ്: ഇദ്ദേഹം എല്ലാവരുടെ വാക്കും കേൾക്കുകയും, എല്ലാം വിശ്വസിക്കുകയും ചെയ്യും. സത്യവും അസത്യവും വേർതിരിക്കുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: തീർച്ചയായും റസൂൽ -ﷺ- നല്ലതല്ലാതെ കേൾക്കുകയില്ല. അവിടുന്ന് അല്ലാഹുവിൽ വിശ്വസിക്കുകയും, സത്യസന്ധരായ മുസ്ലിംകൾ അറിയിക്കുന്നത് വിശ്വസിക്കുകയും, അവരോട് കാരുണ്യം ചൊരിയുകയും ചെയ്യുന്നു. നബി -ﷺ- യെ അല്ലാഹു നിയോഗിച്ചു എന്നത് അദ്ദേഹത്തിൽ വിശ്വസിച്ചവർക്ക് കാരുണ്യമാണ്. നബി -ﷺ- യെ ഏത് നിലക്ക് ഉപദ്രവിക്കുന്നവരുമാകട്ടെ; അവർക്കെല്ലാം വേദനയേറിയ ശിക്ഷയുണ്ട്.
Arabic explanations of the Qur’an:
Benefits of the verses in this page:
• الأموال والأولاد قد تكون سببًا للعذاب في الدنيا، وقد تكون سببًا للعذاب في الآخرة، فليتعامل العبد معهما بما يرضي مولاه، فتتحقق بهما النجاة.
• സമ്പത്തും സന്താനങ്ങളും ചിലപ്പോൾ ഇഹലോകത്ത് ശിക്ഷിക്കപ്പെടാനുള്ള കാരണമായേക്കാം. ചിലപ്പോൾ പരലോകത്ത് ശിക്ഷ ലഭിക്കാനുമുള്ള കാരണമായേക്കാം. അതിനാൽ അല്ലാഹുവിൻ്റെ ദാസന്മാർ തൻ്റെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുന്ന രൂപത്തിൽ അവയോട് പെരുമാറട്ടെ. അപ്പോൾ അവൻ്റെ സമ്പത്തും സന്താനങ്ങളും അവന് നരകമോക്ഷം സാധ്യമാക്കുന്നതാണ്.

• توزيع الزكاة موكول لاجتهاد ولاة الأمور يضعونها على حسب حاجة الأصناف وسعة الأموال.
• സകാത്തിൻ്റെ വിതരണം ഭരണകർത്താവിൻ്റെ തീരുമാനങ്ങൾക്ക് അനുസരിച്ചായിരിക്കും. സമ്പത്തിലെ വിശാലതയും സകാത്തിൻ്റെ അവകാശികളായ ഓരോ കൂട്ടരുടെയും ആവശ്യത്തിൻ്റെ തോതുമനുസരിച്ച് അദ്ദേഹത്തിന് അത് നിശ്ചയിക്കാവുന്നതാണ്.

• إيذاء الرسول صلى الله عليه وسلم فيما يتعلق برسالته كفر، يترتب عليه العقاب الشديد.
• നബി -ﷺ- യുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവിടുത്തെ ഉപദ്രവിക്കുക എന്നത് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന നിഷേധമാണ്. അതിന് കഠിനമായ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്.

• ينبغي للعبد أن يكون أُذن خير لا أُذن شر، يستمع ما فيه الصلاح والخير، ويُعرض ترفُّعًا وإباءً عن سماع الشر والفساد.
• ഒരു മുസ്ലിം നന്മ കേൾക്കുന്നവനാണാകേണ്ടത്. തിന്മ കേൾക്കുന്നവനല്ല. ഉപകാരവും നന്മയുമുള്ളത് അവൻ ശ്രദ്ധിച്ച് കേൾക്കട്ടെ. തിന്മയും കുഴപ്പവുമുണ്ടാക്കുന്നതിൽ നിന്ന് അകലുകയും തിരിഞ്ഞു കളയുകയും ചെയ്യട്ടെ.

 
Translation of the meanings Surah: At-Tawbah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close