Check out the new design

Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Surah: Al-Baqarah   Ayah:
اَوَلَا یَعْلَمُوْنَ اَنَّ اللّٰهَ یَعْلَمُ مَا یُسِرُّوْنَ وَمَا یُعْلِنُوْنَ ۟
അവർ ഒളിച്ചുവെക്കുന്നതും പരസ്യമാക്കുന്നതുമായ വാക്കും പ്രവർത്തിയുമെല്ലാം അല്ലാഹു അറിയുന്നുണ്ട്. അക്കാര്യത്തിൽ അശ്രദ്ധയിലാണ്ടു പോയതു പോലെയാണ് ജൂതന്മാരുടെ ഈ വൃത്തികെട്ട മാർഗ്ഗത്തിലൂടെയുള്ള സഞ്ചാരം. എന്നാൽ അല്ലാഹു അതെല്ലാം അറിയുന്നു. അതെല്ലാം അല്ലാഹു അവൻറെ അടിമകൾക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും അവരെ വഷളാക്കുകയും ചെയ്യും.
Tafsir berbahasa Arab:
وَمِنْهُمْ اُمِّیُّوْنَ لَا یَعْلَمُوْنَ الْكِتٰبَ اِلَّاۤ اَمَانِیَّ وَاِنْ هُمْ اِلَّا یَظُنُّوْنَ ۟
തൗറാത്തിൻറെ പാരായണമല്ലാതെ, അതിലെ ആശയങ്ങളെക്കുറിച്ച് ഒന്നുമറിയാത്ത ഒരു വിഭാഗം ജൂതന്മാരിലുണ്ട്. അതിലുള്ള വിഷയങ്ങളൊന്നും അവർ മനസിലാക്കുന്നില്ല. അവരുടെ നേതാക്കന്മാരിൽ നിന്ന് കേട്ടിട്ടുള്ള കളവുകൾ മാത്രമാണ് അവരുടെ പക്കലുള്ളത്. അല്ലാഹു ഇറക്കിയ തൗറാത്താണ് അതെന്ന് അവർ കരുതുന്നു.
Tafsir berbahasa Arab:
فَوَیْلٌ لِّلَّذِیْنَ یَكْتُبُوْنَ الْكِتٰبَ بِاَیْدِیْهِمْ ۗ— ثُمَّ یَقُوْلُوْنَ هٰذَا مِنْ عِنْدِ اللّٰهِ لِیَشْتَرُوْا بِهٖ ثَمَنًا قَلِیْلًا ؕ— فَوَیْلٌ لَّهُمْ مِّمَّا كَتَبَتْ اَیْدِیْهِمْ وَوَیْلٌ لَّهُمْ مِّمَّا یَكْسِبُوْنَ ۟
സ്വന്തം കൈകൾ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കൽ നിന്ന് ലഭിച്ചതാണെന്ന് കള്ളം പറയുകയും ചെയ്യുന്നവരെ കാത്തിരിക്കുന്നത് നാശവും കഠിനമായ ശിക്ഷയുമാകുന്നു. സമ്പത്തും അധികാരവും പോലുള്ള, ദുൻയാവിലെ വില കുറഞ്ഞ നേട്ടങ്ങൾ കരസ്ഥമാക്കാൻ വേണ്ടി സത്യത്തെയും സന്മാർഗ്ഗത്തെയും മാറ്റിമറിക്കാനാണ് അവരിത് ചെയ്യുന്നത്. അവരുടെ കൈകൾ കൊണ്ട് അല്ലാഹുവിൻറെ പേരിൽ കള്ളം എഴുതിയുണ്ടാക്കിയതിനാൽ അവർക്ക് നാശവും കടുത്ത ശിക്ഷയുമുണ്ട്. അതു വഴി അധികാരവും സമ്പത്തുമൊക്കെ നേടിയ വകയിലും അവർക്ക് നാശവും കടുത്ത ശിക്ഷയുമുണ്ട്.
Tafsir berbahasa Arab:
وَقَالُوْا لَنْ تَمَسَّنَا النَّارُ اِلَّاۤ اَیَّامًا مَّعْدُوْدَةً ؕ— قُلْ اَتَّخَذْتُمْ عِنْدَ اللّٰهِ عَهْدًا فَلَنْ یُّخْلِفَ اللّٰهُ عَهْدَهٗۤ اَمْ تَقُوْلُوْنَ عَلَی اللّٰهِ مَا لَا تَعْلَمُوْنَ ۟
യഹൂദികൾ പറഞ്ഞു: ഏതാനും ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയോ നരകത്തിൽ ഞങ്ങൾ പ്രവേശിക്കുകയോ ഇല്ല. അവരുടെ നുണയാണത്. അവരകപ്പെട്ട വഞ്ചനയുമാണത്. നബിയേ അവരോട് ചോദിക്കുക: നിങ്ങൾ അല്ലാഹുവിങ്കൽ നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ? ഇങ്ങനെ ഒരു ഉറച്ച വാഗ്ദാനം അവൻ നിങ്ങൾക്കവൻ നൽകിയിട്ടുണ്ടോ?എങ്കിൽ തീർച്ചയായും അല്ലാഹു തൻറെ കരാർ ലംഘിക്കുകയില്ല. അതല്ല, അറിയാത്ത കാര്യം നിങ്ങൾ അല്ലാഹുവിൻറെ പേരിൽ കള്ളംകെട്ടിച്ചമച്ചു പറയുകയാണോ?
Tafsir berbahasa Arab:
بَلٰی مَنْ كَسَبَ سَیِّئَةً وَّاَحَاطَتْ بِهٖ خَطِیْٓـَٔتُهٗ فَاُولٰٓىِٕكَ اَصْحٰبُ النَّارِ ۚ— هُمْ فِیْهَا خٰلِدُوْنَ ۟
ഇക്കൂട്ടർ വിചാരിക്കുന്നത് പോലെയല്ല കാര്യം. കുഫ്ർ പ്രവർത്തിച്ച, എല്ലാ വശത്തുനിന്നും സ്വന്തം പാപങ്ങൾ വലയം ചെയ്ത ആരുണ്ടോ അവരെയെല്ലാം അല്ലാഹു ശിക്ഷിക്കും. അവർക്കു പ്രതിഫലമായി അവൻ നരകം നൽകുകയും അതിലവരെ ശാശ്വത വാസികളാക്കുകയും ചെയ്യും. എന്നെന്നും അവരതിൽ കഴിയേണ്ടിവരും.
Tafsir berbahasa Arab:
وَالَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ اُولٰٓىِٕكَ اَصْحٰبُ الْجَنَّةِ ۚ— هُمْ فِیْهَا خٰلِدُوْنَ ۟۠
അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും, സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് അല്ലാഹുവിങ്കലുള്ള പ്രതിഫലം സ്വർഗ്ഗപ്രവേശനമാണ്. അവരതിൽ ശാശ്വതരുമായിരിക്കും. എന്നെന്നും അവർക്കവിടെ കഴിയാം.
Tafsir berbahasa Arab:
وَاِذْ اَخَذْنَا مِیْثَاقَ بَنِیْۤ اِسْرَآءِیْلَ لَا تَعْبُدُوْنَ اِلَّا اللّٰهَ ۫— وَبِالْوَالِدَیْنِ اِحْسَانًا وَّذِی الْقُرْبٰی وَالْیَتٰمٰی وَالْمَسٰكِیْنِ وَقُوْلُوْا لِلنَّاسِ حُسْنًا وَّاَقِیْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ ؕ— ثُمَّ تَوَلَّیْتُمْ اِلَّا قَلِیْلًا مِّنْكُمْ وَاَنْتُمْ مُّعْرِضُوْنَ ۟
ഇസ്രാഈൽ സന്തതികളേ! അല്ലാഹുവിനെ ഏകനാക്കണമെന്നും അവനെ അല്ലാതെ നിങ്ങൾ ആരാധിക്കരുത് എന്നും, മാതാപിതാക്കൾക്കും ബന്ധുക്കൾക്കും അനാഥകൾക്കും ആവശ്യക്കാരായ അഗതികൾക്കും നന്മ ചെയ്യണം എന്നും ജനങ്ങളോട് നന്മ കൽപ്പിച്ചും തിന്മവിരോധിച്ചും പരുഷതയോ കാഠിന്യമോ ഇല്ലാതെ നല്ല വാക്ക് പറയണം എന്നും നമസ്കാരം ഞാൻ കൽപ്പിച്ച മുറ പ്രകാരം നിർവ്വഹിക്കുകയും, നല്ല മനസ്സോടെ അവകാശികൾക്ക് സകാത്ത് നൽകുകയും ചെയ്യണം എന്നുമെല്ലാം നാം നിങ്ങളോട് കരാർ വാങ്ങിയ സന്ദർഭം (ഓർക്കുക). എന്നാൽ നിങ്ങൾ ആ കരാറിൽ നിന്ന് വിമുഖതയോടെ പിന്മാറിക്കളയുകയാണ് ചെയ്തത്. അല്ലാഹു സംരക്ഷിച്ച ചിലർ മാത്രം അതിൽ നിന്ന് രക്ഷപ്പെട്ടു, അവർ അല്ലാഹുവിൻ്റെ കരാറുകൾ പൂർത്തീകരിച്ചു.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• بعض أهل الكتاب يدّعي العلم بما أنزل الله، والحقيقة أن لا علم له بما أنزل الله، وإنما هو الوهم والجهل.
• അല്ലാഹു അവതരിപ്പിച്ച കാര്യത്തിൽ തങ്ങൾക്ക് വിജ്ഞാനമുണ്ടെന്ന് അഹ്ലുൽ കിതാബിൽ (യഹൂദി നസ്രാനികൾ) പെട്ട ചിലർ വാദിക്കും. എന്നാൽ അല്ലാഹു അവതരിപ്പിച്ചതിനെപ്പറ്റി അവർക്കൊന്നുമറിയില്ല. അജ്ഞതയും തെറ്റിധാരണയും മാത്രമാണ് അവർക്കുള്ളത്.

• من أعظم الناس إثمًا من يكذب على الله تعالى ورسله ؛ فينسب إليهم ما لم يكن منهم.
• അല്ലാഹുവിൻറെയും അവന്റെ റസൂലുകളുടെയും പേരിൽ കളവ് പറയുക, അതു വഴി, ഇല്ലാത്തതു പലതും അവരിലേക്ക് ചേർത്തിപ്പറയുക എന്നിങ്ങനെ ചെയ്യുന്നവർ മനുഷ്യരിലെ കടുത്ത പാപികളാകുന്നു.

• مع عظم المواثيق التي أخذها الله تعالى على اليهود وشدة التأكيد عليها، لم يزدهم ذلك إلا إعراضًا عنها ورفضًا لها.
• അല്ലാഹു യഹൂദികളിൽ നിന്ന് മഹത്തരമായ കരാറുകൾ വാങ്ങുകയും അവ ശക്തമായി ഉറപ്പിക്കുകയും ചെയ്തു. എന്നിട്ടും അവരത് നിഷേധിക്കുകയും അതിൽ നിന്ന് പിന്തിരിഞ്ഞുകളയുകയും ചെയ്തു. അതിനോടുള്ള അവരുടെ നിഷേധവും അവഗണനയും കൂടുക മാത്രമേ ഉണ്ടായുള്ളൂ.

 
Terjemahan makna Surah: Al-Baqarah
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah.

Tutup