Check out the new design

Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Surah: Al-Baqarah   Ayah:
اَلَمْ تَرَ اِلَی الْمَلَاِ مِنْ بَنِیْۤ اِسْرَآءِیْلَ مِنْ بَعْدِ مُوْسٰی ۘ— اِذْ قَالُوْا لِنَبِیٍّ لَّهُمُ ابْعَثْ لَنَا مَلِكًا نُّقَاتِلْ فِیْ سَبِیْلِ اللّٰهِ ؕ— قَالَ هَلْ عَسَیْتُمْ اِنْ كُتِبَ عَلَیْكُمُ الْقِتَالُ اَلَّا تُقَاتِلُوْا ؕ— قَالُوْا وَمَا لَنَاۤ اَلَّا نُقَاتِلَ فِیْ سَبِیْلِ اللّٰهِ وَقَدْ اُخْرِجْنَا مِنْ دِیَارِنَا وَاَبْنَآىِٕنَا ؕ— فَلَمَّا كُتِبَ عَلَیْهِمُ الْقِتَالُ تَوَلَّوْا اِلَّا قَلِیْلًا مِّنْهُمْ ؕ— وَاللّٰهُ عَلِیْمٌۢ بِالظّٰلِمِیْنَ ۟
മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്രായീലീ പ്രമാണിമാർ തങ്ങളുടെനബിയോട് ഞങ്ങൾക്കൊരു രാജാവിനെ നിയോഗിച്ച് തരൂ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഞങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ സന്ദർഭം നബിയേ താങ്കൾ അറിഞ്ഞില്ലേ? അവരുടെ നബി ചോദിച്ചു: നിങ്ങൾക്ക് യുദ്ധത്തിന്ന് കൽപന കിട്ടിയാൽ നിങ്ങൾ യുദ്ധം ചെയ്യാതിരുന്നേക്കാൻ സാധ്യതയുണ്ട്. ആ നബിയുടെ ഊഹം നിഷേധിച്ചുകൊണ്ട് അവർ പറഞ്ഞു: യുദ്ധം ചെയ്യാതിരിക്കാൻ എന്താണ് ഞങ്ങൾക്കു തടസം? ഞങ്ങളുടെ താമസസ്ഥലങ്ങളിൽ നിന്നും ഞങ്ങളെ പുറത്താക്കുകയും സന്തതികളെ ശത്രുക്കൾ ബന്ധനസ്ഥരാക്കുകയും ചെയ്ത സ്ഥിതിക്ക് ഞങ്ങൾക്കെങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാതിരിക്കാൻ കഴിയും? നിങ്ങളുടെ നാട് വീണ്ടെടുക്കാനും സന്താനങ്ങളെ മോചിപ്പിക്കാനും ഞങ്ങൾ യുദ്ധം ചെയ്യും. എന്നാൽ അല്ലാഹു അവർക്ക് യുദ്ധം നിർബന്ധമാക്കിയപ്പോൾ അല്പം പേരൊഴിച്ച് എല്ലാവരും വാഗ്ദാനം പാലിക്കാതെ പിന്മാറുകയാണുണ്ടായത്. അല്ലാഹു അവൻറെ കൽപ്പനയിൽ നിന്ന് പിന്തിരിയുകയും അവനോടുള്ള കരാർ ലംഘിക്കുകയും ചെയ്ത അക്രമികളെ നന്നായി അറിയുന്നവനാകുന്നു. അവർക്കതിനവൻ പ്രതിഫലം നൽകുകയും ചെയ്യും.
Tafsir berbahasa Arab:
وَقَالَ لَهُمْ نَبِیُّهُمْ اِنَّ اللّٰهَ قَدْ بَعَثَ لَكُمْ طَالُوْتَ مَلِكًا ؕ— قَالُوْۤا اَنّٰی یَكُوْنُ لَهُ الْمُلْكُ عَلَیْنَا وَنَحْنُ اَحَقُّ بِالْمُلْكِ مِنْهُ وَلَمْ یُؤْتَ سَعَةً مِّنَ الْمَالِ ؕ— قَالَ اِنَّ اللّٰهَ اصْطَفٰىهُ عَلَیْكُمْ وَزَادَهٗ بَسْطَةً فِی الْعِلْمِ وَالْجِسْمِ ؕ— وَاللّٰهُ یُؤْتِیْ مُلْكَهٗ مَنْ یَّشَآءُ ؕ— وَاللّٰهُ وَاسِعٌ عَلِیْمٌ ۟
അവരോട് അവരുടെ നബി പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് യുദ്ധത്തിന് നേതൃത്വം വഹിക്കാനായി ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവരിലെ പ്രമാണിമാർ ആ തെരെഞ്ഞെടുത്തത് അംഗീകരിക്കാതെ എതിർത്ത് കൊണ്ട് പറഞ്ഞു: അയാൾക്കെങ്ങനെ ഞങ്ങളുടെ രാജാവാകാൻ പറ്റും? രാജാധികാരത്തിന് അയാളെക്കാൾ കൂടുതൽ അർഹതയുള്ളത് ഞങ്ങൾക്കാണല്ലോ. അയാൾ രാജസന്തതിയിൽ പെട്ടവനോ, രാജാധികാരത്തിന് സഹായകരമായ തരത്തിൽ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമോ അല്ലല്ലോ? അവരുടെ നബി അവരോട് പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു. നിങ്ങളെക്കാൾ കൂടുതൽ വിപുലമായ ജ്ഞാനവും ശരീര ശക്തിയും നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവൻറെ കാരുണ്യവും യുക്തിയും നിമിത്തം ആധിപത്യം അവൻ ഉദ്ദേശിക്കുന്നവർക്ക് കൊടുക്കുന്നു. അവൻ വിപുലമായ ഔദാര്യവാനുമാകുന്നു. അവനുദ്ദേശിക്കുന്നവർക്ക് അവൻ നൽകുന്നു. അവൻ, സൃഷ്ടികളിൽ നിന്ന് അതിന് അർഹരായവർ ആരാണെന്ന് നന്നായി അറിയുന്നവനുമാകുന്നു.
Tafsir berbahasa Arab:
وَقَالَ لَهُمْ نَبِیُّهُمْ اِنَّ اٰیَةَ مُلْكِهٖۤ اَنْ یَّاْتِیَكُمُ التَّابُوْتُ فِیْهِ سَكِیْنَةٌ مِّنْ رَّبِّكُمْ وَبَقِیَّةٌ مِّمَّا تَرَكَ اٰلُ مُوْسٰی وَاٰلُ هٰرُوْنَ تَحْمِلُهُ الْمَلٰٓىِٕكَةُ ؕ— اِنَّ فِیْ ذٰلِكَ لَاٰیَةً لَّكُمْ اِنْ كُنْتُمْ مُّؤْمِنِیْنَ ۟۠
അവരോട് അവരുടെ നബി പറഞ്ഞു: ത്വാലൂതിൻറെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങൾക്ക് തിരിച്ചുകിട്ടുക എന്നതാണ്. ബനൂഇസ്രാഈല്യർ ആദരിക്കുന്ന പെട്ടിയായിരുന്നു അത്. അവരിൽ നിന്ന് അത് എടുക്കപ്പെടുകയാണുണ്ടായത്. അതിന്റെ കൂടെ നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള മനഃശാന്തിയുണ്ട്. മൂസായുടെയും ഹാറൂന്റെയും കുടുംബങ്ങൾ വിട്ടേച്ചുപോയ വടി, തൗറാത് എഴുതിയ ഫലകങ്ങൾ പോലുള്ള അവശിഷ്ടങ്ങളുമുണ്ട്. നിങ്ങൾ യഥാർത്ഥ വിശ്വാസികളാണെങ്കിൽ നിസ്സംശയം നിങ്ങൾക്കതിൽ മഹത്തായ ദൃഷ്ടാന്തമുണ്ട്.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• التنبيه إلى أهم صفات القائد التي تؤهله لقيادة الناس؛ وهي العلم بما يكون قائدًا فيه، والقوة عليه.
• ജനങ്ങളെ നയിക്കാൻ യോഗ്യനായ നേതാവിൻറെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങൾ ഏതൊക്കെയെന്ന് ഉണർത്തുന്നു. മുന്നോട്ട് നയിക്കാനുതകുന്ന അറിവും അതിനുള്ള ശക്തിയുമാണ് ആ ഗുണങ്ങൾ.

• إرشاد من يتولى قيادة الناس إلى ألا يغتر بأقوالهم حتى يبلوهم، ويختبر أفعالهم بعد أقوالهم.
• ജനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നവർ അവരെ പരീക്ഷിക്കുന്നത് വരെ അവരുടെ വാക്കുകളിൽ വഞ്ചിതനാകരുത്. അവരുടെ വാക്കുകൾക്ക് ശേഷം അവരുടെ പ്രവൃത്തികൾ പരീക്ഷിക്കണം.

• أن الاعتبارات التي قد تشتهر بين الناس في وزن الآخرين والحكم عليهم قد لا تكون هي الموازين الصحيحة عند الله تعالى، بل هو سبحانه يصطفي من يشاء من خلقه بحكمته وعلمه.
• ജനങ്ങളെ വിലയിരുത്തുന്നതിൽ ജനങ്ങൾക്കിടയിൽ സുപരിചിതമായ മാനദണ്ഡമാകണമെന്നില്ല അല്ലാഹുവിങ്കൽ ശരിയായ മാനദണ്ഡം. അല്ലാഹു അവനുദ്ദേശിക്കുന്നവരെ അവൻറെ ജ്ഞാനവും യുക്തിയുമനുസരിച്ചു തെരഞ്ഞെടുക്കുന്നു.

 
Terjemahan makna Surah: Al-Baqarah
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah.

Tutup