Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ബഖറഃ   ആയത്ത്:
وَلَنْ تَرْضٰی عَنْكَ الْیَهُوْدُ وَلَا النَّصٰرٰی حَتّٰی تَتَّبِعَ مِلَّتَهُمْ ؕ— قُلْ اِنَّ هُدَی اللّٰهِ هُوَ الْهُدٰی ؕ— وَلَىِٕنِ اتَّبَعْتَ اَهْوَآءَهُمْ بَعْدَ الَّذِیْ جَآءَكَ مِنَ الْعِلْمِ ۙ— مَا لَكَ مِنَ اللّٰهِ مِنْ وَّلِیٍّ وَّلَا نَصِیْرٍ ۟ؔ
തൻറെ പ്രവാചകന് മുന്നറിയിപ്പായി അദ്ദേഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: നീ അവരുടെ മാർഗം പിൻപറ്റുകയും ഇസ്ലാമിനെ ഒഴിവാക്കുകയും ചെയ്യുന്നത് വരെ യഹൂദർക്കോ ക്രൈസ്തവർക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല. പറയുക: അല്ലാഹുവിൻ്റെ ഗ്രന്ഥവും അതിൻ്റെ വിശദീകരണവുമാണ് യഥാർത്ഥ സന്മാർഗം. അല്ലാതെ അവർ നിലകൊള്ളുന്ന അസത്യത്തിൻ്റെ വഴിയല്ല. യഥാർത്ഥ സത്യം വന്നുകിട്ടിയതിനു ശേഷം താങ്കളോ അനുയായികളോ അവരെ പിൻപറ്റിയാൽ അല്ലാഹുവിൽ നിന്ന് യാതൊരു വിജയമോ സഹായമോ കണ്ടെത്താൻ നിനക്ക് കഴിയുകയുമില്ല. സത്യം ഒഴിവാക്കുകയും അസത്യത്തിൻറെ ആളുകളെ പിൻപറ്റുകയും ചെയ്യുന്നതിൻറെ ഗൗരവം വ്യക്തമാക്കുന്നതിനാണ് അല്ലാഹു ഇപ്രകാരം ഇവിടെ പറഞ്ഞത്.
അറബി ഖുർആൻ വിവരണങ്ങൾ:
اَلَّذِیْنَ اٰتَیْنٰهُمُ الْكِتٰبَ یَتْلُوْنَهٗ حَقَّ تِلَاوَتِهٖ ؕ— اُولٰٓىِٕكَ یُؤْمِنُوْنَ بِهٖ ؕ— وَمَنْ یَّكْفُرْ بِهٖ فَاُولٰٓىِٕكَ هُمُ الْخٰسِرُوْنَ ۟۠
അവർക്കവതരിപ്പിക്കപ്പെട്ട കിതാബനുസരിച്ച് പ്രവർത്തിക്കുകയും യഥാവിധി പിൻപറ്റുകയും ചെയ്യുന്ന ഒരുവിഭാഗം വേദക്കാരെ സംബന്ധിച്ചാണ് അല്ലാഹു പറയുന്നത്. അവർ ആ വേദങ്ങളിൽ നിന്ന് മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിൻറെ സത്യസന്ധതക്കുള്ള അടയാളങ്ങൾ മനസ്സിലാക്കുകയും, അതിനാൽ അദ്ദേഹത്തിൽ വിശ്വസിക്കാൻ ധൃതികാണിക്കുകയും ചെയ്യുന്നു. മറ്റൊരു വിഭാഗം അവരുടെ കുഫ്റിൽ തന്നെ ഉറച്ച് നിൽക്കുന്നു. അവരാണ് നഷ്ടം പറ്റിയവർ.
അറബി ഖുർആൻ വിവരണങ്ങൾ:
یٰبَنِیْۤ اِسْرَآءِیْلَ اذْكُرُوْا نِعْمَتِیَ الَّتِیْۤ اَنْعَمْتُ عَلَیْكُمْ وَاَنِّیْ فَضَّلْتُكُمْ عَلَی الْعٰلَمِیْنَ ۟
ഇസ്രായീൽ സന്തതികളേ, ഞാൻ നിങ്ങൾക്ക് ചെയ്ത് തന്ന മതപരവും ഭൗതികവുമായ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുവിൻ! നിങ്ങളിൽ നബിമാരെയും രാജാക്കന്മാരെയും ഏർപെടുത്തിക്കൊണ്ട് നിങ്ങളുടെ സമകാലികരെക്കാൾ നിങ്ങളെ ശ്രേഷ്ഠരാക്കിയതും നിങ്ങളോർക്കുവിൻ !
അറബി ഖുർആൻ വിവരണങ്ങൾ:
وَاتَّقُوْا یَوْمًا لَّا تَجْزِیْ نَفْسٌ عَنْ نَّفْسٍ شَیْـًٔا وَّلَا یُقْبَلُ مِنْهَا عَدْلٌ وَّلَا تَنْفَعُهَا شَفَاعَةٌ وَّلَا هُمْ یُنْصَرُوْنَ ۟
നിങ്ങൾക്കും ഖിയാമത്ത് നാളിലെ അല്ലാഹുവിൻറെ ശിക്ഷക്കും ഇടയിൽ അവൻറെ കൽപ്പന അനുധാവനം ചെയ്തും വിരോധങ്ങൾ വെടിഞ്ഞും ഒരു സംരക്ഷണ കവചം സ്വീകരിക്കുക. അന്ന് ഒരാൾക്കും മറ്റൊരാൾക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാൻ സാധിക്കുകയില്ല. ഒരാളിൽ നിന്നും ഒരു പ്രായശ്ചിത്തവും - എത്ര വലുതായിരുന്നാലും - മേടിക്കപ്പെടുകയുമില്ല. ഒരാളിൽ നിന്നും ഒരു ശുപാർശയും - ശുപാർശ പറയുന്നവൻ എത്ര ഉന്നതനായാലും - സ്വീകരിക്കപ്പെടുകയില്ല. അല്ലാഹുവിന് പുറമെ സഹായിക്കാൻ ആർക്കും ആരുമുണ്ടാവുകയുമില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَاِذِ ابْتَلٰۤی اِبْرٰهٖمَ رَبُّهٗ بِكَلِمٰتٍ فَاَتَمَّهُنَّ ؕ— قَالَ اِنِّیْ جَاعِلُكَ لِلنَّاسِ اِمَامًا ؕ— قَالَ وَمِنْ ذُرِّیَّتِیْ ؕ— قَالَ لَا یَنَالُ عَهْدِی الظّٰلِمِیْنَ ۟
ഇബ്രാഹീമിനെ അദ്ദേഹത്തിൻറെ റബ്ബ് വിധികളും നിയമങ്ങളുമാകുന്ന കൽപനകൾ കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് ഏറ്റവും പൂർണമായ രൂപത്തിൽ നിറവേറ്റുകയും ചെയ്ത കാര്യവും നിങ്ങൾ അനുസ്മരിക്കുക. അല്ലാഹു തൻറെ നബിയ്യായ ഇബ്റാഹീമിനോട് പറഞ്ഞു: ഞാൻ നിന്നെ മനുഷ്യർക്ക് മാതൃകയാക്കുകയാണ്. താങ്കളുടെ പ്രവർത്തനങ്ങളിലും സ്വഭാവങ്ങളിലും അവർക്ക് പിൻപറ്റാനുള്ള മാതൃക. ഇബ്രാഹീം പറഞ്ഞു: എൻറെ സന്തതികളിൽ പെട്ടവരെയും ജനങ്ങൾ പിൻപറ്റേണ്ടുന്ന നേതാക്കളാക്കണമേ. അല്ലാഹു പറഞ്ഞു: താങ്കളെ ഞാൻ ദീനിൽ നേതൃത്വം നൽകിയ കരാർ താങ്കളുടെ സന്താനങ്ങളിലെ അക്രമികൾക്ക് ബാധകമാവുകയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَاِذْ جَعَلْنَا الْبَیْتَ مَثَابَةً لِّلنَّاسِ وَاَمْنًا ؕ— وَاتَّخِذُوْا مِنْ مَّقَامِ اِبْرٰهٖمَ مُصَلًّی ؕ— وَعَهِدْنَاۤ اِلٰۤی اِبْرٰهٖمَ وَاِسْمٰعِیْلَ اَنْ طَهِّرَا بَیْتِیَ لِلطَّآىِٕفِیْنَ وَالْعٰكِفِیْنَ وَالرُّكَّعِ السُّجُوْدِ ۟
കഅ്ബയെ നാം ജനങ്ങൾക്ക് ഹൃദയബന്ധമുള്ള, തിരിച്ചുചെല്ലാനുള്ള ഇടമാക്കിയത് നിങ്ങളോർക്കുക. അവിടം വിട്ടുപോന്നാലെല്ലാം വീണ്ടുമവർ അവിടേക്ക് തിരിച്ചുപോകുന്നു. അതിനെ നാം, അവർക്ക് നേരെ അക്രമങ്ങളൊന്നുമുണ്ടാകാത്ത നിർഭയ സ്ഥാനമാക്കി. എന്നിട്ട് അല്ലാഹു ജനങ്ങളോട് പറഞ്ഞു: ഇബ്രാഹീം കഅ്ബ നിർമിക്കുമ്പോൾ കയറി നിന്നിരുന്ന കല്ലിനെ നിങ്ങൾ നമസ്കാരത്തിനുള്ള സ്ഥലമായി സ്വീകരിക്കുക. ഇബ്രാഹീമിനും ഇസ്മാഈലിനും നാം കൽപന നൽകി: നിങ്ങൾ മസ്ജിദുൽ ഹറാമിനെ വിഗ്രഹങ്ങളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിക്കുക എന്ന്. ത്വവാഫ് ചെയ്തും ഇഅ്തികാഫ് ഇരുന്നും നിസ്കരിച്ചുമൊക്കെ അവിടെ വെച്ച് അല്ലാഹുവിനെ ഇബാദത് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി നിങ്ങൾ ആ പരിശുദ്ധ ഭവനം ഒരുക്കിവെക്കുക.
അറബി ഖുർആൻ വിവരണങ്ങൾ:
وَاِذْ قَالَ اِبْرٰهٖمُ رَبِّ اجْعَلْ هٰذَا بَلَدًا اٰمِنًا وَّارْزُقْ اَهْلَهٗ مِنَ الثَّمَرٰتِ مَنْ اٰمَنَ مِنْهُمْ بِاللّٰهِ وَالْیَوْمِ الْاَخِرِ ؕ— قَالَ وَمَنْ كَفَرَ فَاُمَتِّعُهٗ قَلِیْلًا ثُمَّ اَضْطَرُّهٗۤ اِلٰی عَذَابِ النَّارِ ؕ— وَبِئْسَ الْمَصِیْرُ ۟
ഓ നബിയേ ഓർക്കുക: ഇബ്റാഹീം തന്റെ റബ്ബിനെ വിളിച്ചുപ്രാർഥിച്ച സന്ദർഭം: എൻറെ റബ്ബേ, നീ മക്കയെ, ഒരാളും ഉപദ്രവിക്കപ്പെടാത്ത നിർഭയത്വത്തിന്റെ നാടാക്കേണമേ. മക്കയിലെ ആളുകൾക്ക് പലവിധ പഴവർഗങ്ങൾ ഉപജീവനമായി നൽകേണമേ. അവരിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് മാത്രമായി നീ അത് നൽകേണമേ. അല്ലാഹു പറഞ്ഞു: അവരിൽ പെട്ട കാഫിറിനും ഞാൻ ആഹാരം നൽകുന്നതാണ്. അൽപകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാൻ നൽകുക. പിന്നീട് പരലോകത്ത് അവനെ നിർബന്ധപൂർവം ഞാൻ നരകത്തിലാക്കുന്നതാണ്. ഖിയാമത്ത് നാളിൽ അവന് ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• أن المسلمين مهما فعلوا من خير لليهود والنصارى؛ فلن يرضوا حتى يُخرجوهم من دينهم، ويتابعوهم على ضلالهم.
• യഹൂദികൾക്കും നസ്റാനികൾക്കും മുസ്ലിംകൾ എത്ര തന്നെ നന്മകൾ ചെയ്ത് കൊടുത്താലും മുസ്ലിംകൾ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്നത് വരെ അവർ തൃപ്തിപ്പെടുകയില്ല. യഹൂദി നസ്റാനികളുടെ വഴികേടിനെ പിന്തുടർന്നാലല്ലാതെ അവർ മുസ്ലികളെ തൃപ്തിപ്പെടുകയില്ല.

• الإمامة في الدين لا تُنَال إلا بصحة اليقين والصبر على القيام بأمر الله تعالى.
• അടിയുറച്ച ശരിയായ വിശ്വാസവും അല്ലാഹുവിൻറെ കൽപനകൾ നിറവേറ്റാനുള്ള ക്ഷമയും മുഖേനയല്ലാതെ ദീനിൽ നേതൃത്വം കരസ്ഥമാക്കാൻ സാധിക്കുകയില്ല.

• بركة دعوة إبراهيم عليه السلام للبلد الحرام، حيث جعله الله مكانًا آمنًا للناس، وتفضّل على أهله بأنواع الأرزاق.
• മക്കയെന്ന പവിത്രഭൂമിക്കു വേണ്ടിയുള്ള ഇബ്റാഹീം നബിയുടെ പ്രാർത്ഥനയുടെ ബറകത് (ഐശ്വര്യം). അതു മുഖേന അവിടം അല്ലാഹു ജനങ്ങൾക്ക് നിർഭയമുള്ള സ്ഥലമാക്കി മാറ്റുകയും അവിടെയുള്ളവർക്ക് വിവിധ ഭക്ഷണങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്തു.

 
പരിഭാഷ അദ്ധ്യായം: ബഖറഃ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക