Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Baqarah   Ayah:
اُحِلَّ لَكُمْ لَیْلَةَ الصِّیَامِ الرَّفَثُ اِلٰی نِسَآىِٕكُمْ ؕ— هُنَّ لِبَاسٌ لَّكُمْ وَاَنْتُمْ لِبَاسٌ لَّهُنَّ ؕ— عَلِمَ اللّٰهُ اَنَّكُمْ كُنْتُمْ تَخْتَانُوْنَ اَنْفُسَكُمْ فَتَابَ عَلَیْكُمْ وَعَفَا عَنْكُمْ ۚ— فَالْـٰٔنَ بَاشِرُوْهُنَّ وَابْتَغُوْا مَا كَتَبَ اللّٰهُ لَكُمْ ۪— وَكُلُوْا وَاشْرَبُوْا حَتّٰی یَتَبَیَّنَ لَكُمُ الْخَیْطُ الْاَبْیَضُ مِنَ الْخَیْطِ الْاَسْوَدِ مِنَ الْفَجْرِ ۪— ثُمَّ اَتِمُّوا الصِّیَامَ اِلَی الَّیْلِ ۚ— وَلَا تُبَاشِرُوْهُنَّ وَاَنْتُمْ عٰكِفُوْنَ فِی الْمَسٰجِدِ ؕ— تِلْكَ حُدُوْدُ اللّٰهِ فَلَا تَقْرَبُوْهَا ؕ— كَذٰلِكَ یُبَیِّنُ اللّٰهُ اٰیٰتِهٖ لِلنَّاسِ لَعَلَّهُمْ یَتَّقُوْنَ ۟
നോമ്പിൻറെ രാത്രിയിൽ ഉറങ്ങുകയും ഫജറിൻറെ മുമ്പ് ഉണരുകയും ചെയ്താൽ ഭക്ഷണം കഴിക്കലും ഭാര്യമാരെ സമീപിക്കലും ആദ്യ കാലത്ത് നിഷിദ്ധമായിരുന്നു. ആ വിധി അല്ലാഹു ദുർബലപ്പെടുത്തി. മുഅ്മിനുകളേ, നോമ്പിൻറെ രാത്രിയിൽ നിങ്ങളുടെ ഭാര്യമാരുമായുള്ള ശാരീരികബന്ധം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവർ നിങ്ങൾക്കൊരു മറയും ചാരിത്ര്യവുമാകുന്നു. നിങ്ങൾ അവർക്കും ഒരു മറയും ചാരിത്ര്യവുമാകുന്നു. ഒരാൾക്ക് മറ്റൊരാളില്ലാതെ കഴിയില്ല. നിഷിദ്ധമായത് ചെയ്തുകൊണ്ട് നിങ്ങൾ ആത്മവഞ്ചനയിൽ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാൽ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും നിങ്ങൾക്ക് ഇളവ് നൽകുകയും ചെയ്തിരിക്കുന്നു. അതിനാൽ ഇനി മേൽ നിങ്ങൾ അവരുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും, അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ച സന്താനങ്ങളെ തേടുകയും ചെയ്തുകൊള്ളുക. രാത്രി മുഴുവൻ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; ശരിയായ പുലരി തെളിഞ്ഞ് കാണുകയും രാത്രിയുടെ ഇരുട്ട് മാറുകയും ചെയ്യുന്നത് വരെ. എന്നിട്ട് സൂര്യോദയം മുതൽ അസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. അങ്ങനെ നോമ്പ് പൂർത്തിയാക്കുക. എന്നാൽ നിങ്ങൾ പള്ളികളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോൾ അവരു (ഭാര്യമാരു) മായി ശാരീരിക ബന്ധത്തിലേർപ്പെടരുത്. അങ്ങനെ ചെയ്താൽ ഇഅ്തികാഫ് മുറിഞ്ഞുപോകും. ഹലാലിൻറെയും ഹറാമിൻറെയും ഇടയിലുള്ള അല്ലാഹുവിൻറെ അതിർ വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങൾ ഒരിക്കലും അവയെ അതിലംഘിക്കുവാനടുക്കരുത്. അല്ലാഹുവിന്റെ അതിർ വരമ്പുകളിലേക്കു ചെല്ലുന്നവർ ഹറാമിൽ പ്രവേശിക്കുന്നു. ഈ വിധികളുടെ വ്യക്തമായ വിശദീകരണം പോലെ, ജനങ്ങൾ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവൻറെ ദൃഷ്ടാന്തങ്ങൾ ജനങ്ങൾക്ക് വ്യക്തമാക്കികൊടുക്കുന്നു.
Arabic explanations of the Qur’an:
وَلَا تَاْكُلُوْۤا اَمْوَالَكُمْ بَیْنَكُمْ بِالْبَاطِلِ وَتُدْلُوْا بِهَاۤ اِلَی الْحُكَّامِ لِتَاْكُلُوْا فَرِیْقًا مِّنْ اَمْوَالِ النَّاسِ بِالْاِثْمِ وَاَنْتُمْ تَعْلَمُوْنَ ۟۠
മോഷണം, പിടിച്ചുപറി, വഞ്ചന തുടങ്ങി അന്യായമായ മാർഗ്ഗത്തിലൂടെ നിങ്ങൾ അന്യോന്യം സ്വത്തുക്കൾ നേടിയെടുക്കരുത്. അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളിൽ നിന്ന് വല്ലതും അധാർമ്മികമായി നേടിയെടുത്തു തിന്നുവാൻ വേണ്ടി നിങ്ങളതുമായി വിധികർത്താക്കളെ സമീപിക്കുകയും ചെയ്യരുത്. നിഷിദ്ധമാണെന്നറിഞ്ഞുകൊണ്ട് പാപങ്ങൾ ചെയ്യുന്നത് അങ്ങേയറ്റം മോശമാണ്. കടുത്ത ശിക്ഷക്ക് കാരണമാവുന്നതും.
Arabic explanations of the Qur’an:
یَسْـَٔلُوْنَكَ عَنِ الْاَهِلَّةِ ؕ— قُلْ هِیَ مَوَاقِیْتُ لِلنَّاسِ وَالْحَجِّ ؕ— وَلَیْسَ الْبِرُّ بِاَنْ تَاْتُوا الْبُیُوْتَ مِنْ ظُهُوْرِهَا وَلٰكِنَّ الْبِرَّ مَنِ اتَّقٰی ۚ— وَاْتُوا الْبُیُوْتَ مِنْ اَبْوَابِهَا ۪— وَاتَّقُوا اللّٰهَ لَعَلَّكُمْ تُفْلِحُوْنَ ۟
നബിയേ, നിന്നോടവർ ചന്ദ്രക്കലയുടെ രൂപവൽക്കരണത്തെ പറ്റിയും അതിൻറെ അവസ്ഥാമാറ്റത്തെ പറ്റിയും ചോദിക്കുന്നു. അവയ്ക്കു പിന്നിലുള്ള ലക്ഷ്യത്തെക്കുറിച്ച് അവരോട് മറുപടി പറയുക: മനുഷ്യരുടെ കാല നിർണയത്തിനുള്ള ഉപാധികളാകുന്നു അവ. ഹജ്ജ് മാസം, നോമ്പിൻറെ മാസം, സക്കാത്തിന് വർഷം പൂർത്തിയാവുന്നത് പോലുള്ള അവരുടെ ആരാധനാ സമയങ്ങളും, കടം, പ്രായശ്ചിത്തം പോലുള്ള ഇടപാടുകളുടെ സമയങ്ങളും അറിയാൻ അത് കൊണ്ട് സാധിക്കുന്നു. ഹജ്ജിനും ഉംറക്കും ഇഹ്റാം ചെയ്യുന്ന വേളകളിൽ, ജാഹിലിയ്യ കാലത്ത് നിങ്ങൾ വാദിച്ചിരുന്നത് നിങ്ങൾ വീടുകളിലേക്ക് അവയുടെ മുകളിലൂടെ കയറുന്നതാണ് പുണ്യം എന്നായിരുന്നു. എന്നാൽ അതിലല്ല പുണ്യം. പ്രത്യുത, പ്രത്യക്ഷത്തിലും പരോക്ഷത്തിലും അല്ലാഹുവിനെ സൂക്ഷിക്കുന്നവനാരോ അവന്റെ പുണ്യമാണ് യഥാർത്ഥ പുണ്യം. വീടുകളിൽ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കലാണ് നിങ്ങൾക്ക് എളുപ്പമുള്ളതും പ്രയാസരഹിതവും. നിങ്ങൾക്ക് പ്രയാസകരമായ കാര്യങ്ങൾക്ക് അല്ലാഹു നിർബന്ധിക്കുന്നില്ല. അല്ലാഹുവിൻറെ ശിക്ഷക്കും നിങ്ങൾക്കുമിടയിൽ സൽക്കർമ്മങ്ങളുടെ സംരക്ഷണം നിങ്ങൾ സ്വീകരിക്കുക. നിങ്ങളാഗ്രഹിക്കുന്ന കാര്യങ്ങൾ നേടിക്കൊണ്ടും, ഭയപ്പെടുന്ന കാര്യങ്ങളിൽ നിന്നു രക്ഷപ്പെട്ടു കൊണ്ടും അങ്ങനെ നിങ്ങൾക്ക് വിജയം വരിക്കാം.
Arabic explanations of the Qur’an:
وَقَاتِلُوْا فِیْ سَبِیْلِ اللّٰهِ الَّذِیْنَ یُقَاتِلُوْنَكُمْ وَلَا تَعْتَدُوْا ؕ— اِنَّ اللّٰهَ لَا یُحِبُّ الْمُعْتَدِیْنَ ۟
അല്ലാഹുവിൻറെ വചനം ഉന്നതമാകാൻ ആഗ്രഹിച്ചു കൊണ്ട് അല്ലാഹുവിൻറെ മതത്തിൽ നിന്ന് നിങ്ങളെ തടയാൻ നിങ്ങളോട് യുദ്ധം ചെയ്യുന്ന കാഫിറുകളുമായി (അവിശ്വാസികളുമായി) നിങ്ങളും യുദ്ധം ചെയ്യുക. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും വധിക്കുക, കൊല്ലപ്പെട്ടവരെ അംഗവിച്ഛേദനം ചെയ്യുക തുടങ്ങിയവ ചെയ്ത് അല്ലാഹുവിൻറെ പരിധി നിങ്ങൾ ലംഘിക്കരുത്. അവൻ നിയമമാക്കിയതിലും വിധിക്കുന്നതിലും പരിധിവിട്ട് പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.
Arabic explanations of the Qur’an:
Benefits of the verses in this page:
• مشروعية الاعتكاف، وهو لزوم المسجد للعبادة؛ ولهذا يُنهى عن كل ما يعارض مقصود الاعتكاف، ومنه مباشرة المرأة.
• ഇഅ്തികാഫ് നിയമമാക്കപ്പെട്ടിരിക്കുന്നു. ആരാധനക്കായി പള്ളിയിൽ തന്നെ കഴിച്ചുകൂട്ടലാണത്. അതിനാൽ ഇഅ്തികാഫിൽ അതിൻറെ ഉദ്ദേശത്തിന് വിരുദ്ധമാവുന്ന എല്ലാം നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. സ്ത്രീകളുമായുള്ള സഹവാസം അതിൽ പെട്ടതാണ്

• النهي عن أكل أموال الناس بالباطل، وتحريم كل الوسائل والأساليب التي تقود لذلك، ومنها الرشوة.
• അന്യായമായി ജനങ്ങളുടെ ധനം ഭക്ഷിക്കുന്നതും അതിലേക്ക് നയിക്കുന്ന എല്ലാ മാർഗ്ഗങ്ങളും രൂപവും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. കൈക്കൂലി വാങ്ങൽ അതിൽ പെട്ടതത്രെ.

• تحريم الاعتداء والنهي عنه؛ لأن هذا الدين قائم على العدل والإحسان.
• അതിക്രമം നിഷിദ്ധവും വിരോധിക്കപ്പെട്ടതുമാകുന്നു. കാരണം ഈ മതം നീതിയിലും നന്മയിലുമാണ് നിലകൊള്ളുന്നത്.

 
Translation of the meanings Surah: Al-Baqarah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close