Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Baqarah   Ayah:
وَالَّذِیْنَ یُتَوَفَّوْنَ مِنْكُمْ وَیَذَرُوْنَ اَزْوَاجًا یَّتَرَبَّصْنَ بِاَنْفُسِهِنَّ اَرْبَعَةَ اَشْهُرٍ وَّعَشْرًا ۚ— فَاِذَا بَلَغْنَ اَجَلَهُنَّ فَلَا جُنَاحَ عَلَیْكُمْ فِیْمَا فَعَلْنَ فِیْۤ اَنْفُسِهِنَّ بِالْمَعْرُوْفِ ؕ— وَاللّٰهُ بِمَا تَعْمَلُوْنَ خَبِیْرٌ ۟
ഗർഭിണികളല്ലാത്ത ഭാര്യമാരെ വിട്ടേച്ചു കൊണ്ട് ഭർത്താക്കന്മാർ മരണപ്പെടുകയാണെങ്കിൽ ഭാര്യമാർ തങ്ങളുടെ കാര്യത്തിൽ നാലുമാസവും പത്തു ദിവസവും നിർബന്ധമായും കാത്തിരിക്കേണ്ടതാണ്. അപ്പോഴവർ ഭർത്താവിൻറെ വീട്ടിൽ നിന്ന് പുറത്ത് പോവുക, വിവാഹിതരാവുക, അലങ്കാരമണിയുക എന്നിവയിൽ നിന്ന് വിട്ടുനിൽക്കണം. എന്നിട്ട് അവരുടെ ആ അവധി കഴിഞ്ഞാൽ - ആ കാലയളവിൽ വിരോധിക്കപ്പെട്ടവ - ദീനിലും സാമാന്യനാട്ടുരീതിയിലും അംഗീകരിക്കപ്പെട്ട രൂപത്തിൽ അവർ പ്രവർത്തിക്കുന്നതിൽ - രക്ഷാകർത്താക്കളേ - നിങ്ങൾക്ക് കുറ്റമൊന്നുമില്ല. നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്. നിങ്ങളുടെ ബാഹ്യവും ആന്തരികവും അവന് ഗോപ്യമല്ല. അതിനുള്ള പ്രതിഫലം നിങ്ങൾക്കവൻ നൽകും.
Arabic explanations of the Qur’an:
وَلَا جُنَاحَ عَلَیْكُمْ فِیْمَا عَرَّضْتُمْ بِهٖ مِنْ خِطْبَةِ النِّسَآءِ اَوْ اَكْنَنْتُمْ فِیْۤ اَنْفُسِكُمْ ؕ— عَلِمَ اللّٰهُ اَنَّكُمْ سَتَذْكُرُوْنَهُنَّ وَلٰكِنْ لَّا تُوَاعِدُوْهُنَّ سِرًّا اِلَّاۤ اَنْ تَقُوْلُوْا قَوْلًا مَّعْرُوْفًا ؕ۬— وَلَا تَعْزِمُوْا عُقْدَةَ النِّكَاحِ حَتّٰی یَبْلُغَ الْكِتٰبُ اَجَلَهٗ ؕ— وَاعْلَمُوْۤا اَنَّ اللّٰهَ یَعْلَمُ مَا فِیْۤ اَنْفُسِكُمْ فَاحْذَرُوْهُ ۚ— وَاعْلَمُوْۤا اَنَّ اللّٰهَ غَفُوْرٌ حَلِیْمٌ ۟۠
ഭർത്താവ് മരണപ്പെടുകയോ, പൂർണമായി വിവാഹമോചിതയാവുകയോ ആയ സ്ത്രീയുടെ ഇദ്ദഃയുടെ ഘട്ടത്തിൽ അവരുമായുള്ള വിവാഹാലോചന വ്യക്തമാക്കാതെ വ്യംഗ്യമായി സൂചിപ്പിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല. "നിൻറെ ഇദ്ദയുടെ കാലം കഴിഞ്ഞാൽ എന്നെ അറിയിക്കണം" എന്നത് പോലെയുള്ള വാക്കുകൾ പറയുന്നതിൽ കുറ്റമില്ല. ഇദ്ദയിൽ കഴിയുന്ന സ്ത്രീയെ ഇദ്ദയുടെ കാലശേഷം വിവാഹം കഴിക്കാനുള്ള ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നതിനും കുഴപ്പമില്ല. അവരെ വിവാഹം കഴിക്കാനുള്ള തീവ്രമായ ആഗ്രഹം കാരണം അവരെ നിങ്ങൾ ഓർത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. അതിനാൽ സൂചന നൽകൽ അനുവദിക്കപ്പെട്ടിരിക്കുന്നു. വ്യക്തമാക്കി പറയാൻ അനുവാദമില്ല. ഇങ്ങനെ മാന്യമായ നിലയിൽ സൂചന നൽകുക എന്നതിൽ കവിഞ്ഞു രഹസ്യമായി അവർക്ക് വാഗ്ദാനം നൽകുന്നത് നിങ്ങൾ സൂക്ഷിക്കുക. ഇദ്ദഃയുടെ കാലത്ത് വിവാഹകാരാർ നിങ്ങൾ ഉറപ്പിക്കരുത്. നിങ്ങൾക്കനുവദിച്ചതോ വിരോധിച്ചതോ ആയ ഏതു കാര്യമായാലും നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുക. അതിനാൽ അവനെ നിങ്ങൾ സൂക്ഷിക്കുക. അവൻറെ കൽപനകളെ ധിക്കരിക്കരുത്. അല്ലാഹു പശ്ചാത്തപിക്കുന്നവരോട് ഏറെ പൊറുക്കുന്നവനും ധൃതിപ്പെട്ടു ശിക്ഷിക്കാത്ത സഹനശീലനുമാണെന്നും നിങ്ങൾ മനസ്സിലാക്കുക.
Arabic explanations of the Qur’an:
لَا جُنَاحَ عَلَیْكُمْ اِنْ طَلَّقْتُمُ النِّسَآءَ مَا لَمْ تَمَسُّوْهُنَّ اَوْ تَفْرِضُوْا لَهُنَّ فَرِیْضَةً ۖۚ— وَّمَتِّعُوْهُنَّ ۚ— عَلَی الْمُوْسِعِ قَدَرُهٗ وَعَلَی الْمُقْتِرِ قَدَرُهٗ ۚ— مَتَاعًا بِالْمَعْرُوْفِ ۚ— حَقًّا عَلَی الْمُحْسِنِیْنَ ۟
നിങ്ങൾ വിവാഹം കഴിച്ച ഭാര്യമാരുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയോ, അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങളവരെ വിവാഹമോചനം നടത്തുകയാണെങ്കിൽ നിങ്ങൾക്കതിൽ കുറ്റമില്ല. ഈ അവസ്ഥയിൽ ത്വലാഖ് ചൊല്ലുകയാണെങ്കിൽ അവർക്ക് മഹ്ർ നൽകൽ നിങ്ങൾക്ക് നിർബന്ധവുമില്ല. എന്നാൽ ജീവിതവിഭവമെന്ന നിലക്കും അവരുടെ മനസ്സിന് ഒരു ആശ്വാസം എന്ന നിലക്കും എന്തെങ്കിലും നൽകൽ നിർബന്ധമാണ്. ഓരോരുത്തരും തന്റെ കഴിവനുസരിച്ച് നൽകണം.ധാരാളം സമ്പത്തുള്ളവനാണെങ്കിലും കുറച്ചു മാത്രം ധനമുള്ള ഞെരുക്കമനുഭവിക്കുന്നവനാണെങ്കിലും ശരി. പ്രവർത്തികളിലും ഇടപാടുകളിലും നന്മ പ്രവർത്തിക്കുന്ന ആളുകൾക്ക് ഇതൊരു ബാധ്യതയത്രെ.
Arabic explanations of the Qur’an:
وَاِنْ طَلَّقْتُمُوْهُنَّ مِنْ قَبْلِ اَنْ تَمَسُّوْهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِیْضَةً فَنِصْفُ مَا فَرَضْتُمْ اِلَّاۤ اَنْ یَّعْفُوْنَ اَوْ یَعْفُوَا الَّذِیْ بِیَدِهٖ عُقْدَةُ النِّكَاحِ ؕ— وَاَنْ تَعْفُوْۤا اَقْرَبُ لِلتَّقْوٰی ؕ— وَلَا تَنْسَوُا الْفَضْلَ بَیْنَكُمْ ؕ— اِنَّ اللّٰهَ بِمَا تَعْمَلُوْنَ بَصِیْرٌ ۟
നിങ്ങൾ ഭാര്യമാരുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് തന്നെ വിവാഹബന്ധം വേർപെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങൾ നിശ്ചയിച്ച് കഴിഞ്ഞിരിക്കുകയും ആണെങ്കിൽ നിങ്ങൾ നിശ്ചയിച്ചതിന്റെ പകുതി നൽകൽ നിർബന്ധമാണ്. ഭാര്യമാർ പ്രായപൂർത്തിയെത്തിയവരാണെങ്കിൽ അവർ വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കിൽ ഭർത്താവ് മഹ്ർ പൂർണ്ണമായി അവർക്ക് നല്കിക്കൊണ്ട് വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. നിങ്ങൾ പരസ്പരമുള്ള ബാധ്യതകളിൽ വിട്ടുവീഴ്ച ചെയ്യുന്നതാണ് അല്ലാഹുവിനോടുള്ള ഭയത്തോടും അവനുള്ള അനുസരണയോടും കൂടുതൽഅടുത്ത് നിൽക്കുന്നത്. അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യലും ഔദാര്യം കാണിക്കലും - ജനങ്ങളേ - നിങ്ങൾ ഒഴിവാക്കരുത്. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു. അതിനാൽ നന്മ പ്രവർത്തിച്ച് അല്ലാഹുവിൻറെ പ്രതിഫലം കരഗതമാക്കാൻ നിങ്ങൾ പരിശ്രമിക്കുക.
Arabic explanations of the Qur’an:
Benefits of the verses in this page:
• مشروعية العِدة على من توفي عنها زوجها بأن تمتنع عن الزينة والزواج مدة أربعة أشهر وعشرة أيام.
• ഭർത്താവ് മരണപ്പെട്ട സ്ത്രീ നാലു മാസവും പത്ത് ദിവസവും വിവാഹവും അലങ്കാരവും ഒഴിവാക്കി ഇദ്ദ ഇരിക്കൽ നിയമമാക്കപ്പെട്ടിരിക്കുന്നു.

• معرفة المؤمن باطلاع الله عليه تَحْمِلُه على الحذر منه تعالى والوقوف عند حدوده.
• അല്ലാഹു കാണുന്നു എന്ന ബോധ്യം അല്ലാഹുവിനെ സൂക്ഷിക്കാനും അവൻറെ നിയമ പരിധിയിൽ നിലകൊള്ളാനും മുഅ്മിനിനെ പ്രേരിപ്പിക്കുന്നു.

• الحث على المعاملة بالمعروف بين الأزواج والأقارب، وأن يكون العفو والمسامحة أساس تعاملهم فيما بينهم.
• ഭാര്യാ ഭർത്താക്കന്മാരും കുടുംബങ്ങളും നല്ല രൂപത്തിൽ ഇടപഴകാൻ പ്രേരിപ്പിക്കുന്നു. അവർക്കിടയിലുള്ള ഇടപാടുകളുടെ അടിസ്ഥാനം വിട്ടുവീഴ്ചയും ക്ഷമയുമായിരിക്കുകയും വേണം.

 
Translation of the meanings Surah: Al-Baqarah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close