Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Baqarah   Ayah:
مَثَلُهُمْ كَمَثَلِ الَّذِی اسْتَوْقَدَ نَارًا ۚ— فَلَمَّاۤ اَضَآءَتْ مَا حَوْلَهٗ ذَهَبَ اللّٰهُ بِنُوْرِهِمْ وَتَرَكَهُمْ فِیْ ظُلُمٰتٍ لَّا یُبْصِرُوْنَ ۟
ഈ മുനാഫിഖുകളെക്കുറിച്ച് അല്ലാഹു രണ്ട് ഉദാഹരണങ്ങൾ വിവരിക്കുന്നു: ഒന്ന്: തീയിന്റെ ഉദാഹരണവും മറ്റൊന്ന്: വെള്ളത്തിന്റെ ഉദാഹരണവും. തീ കൊണ്ടുള്ള ഉപമയെന്നാൽ: ഒരാൾ വെളിച്ചം ലഭിക്കാനായി തീ കത്തിച്ചു. അതിന്റെ പ്രകാശം പരക്കുകയും വെളിച്ചം കൊണ്ടുള്ള പ്രയോജനം ലഭിക്കുമെന്നുമായപ്പോഴേക്കും അത് കെട്ടുപോയി. പ്രകാശം പരത്തുകയെന്ന തീയിന്റെ പ്രയോജനം ഇല്ലാതായി. പൊള്ളലുണ്ടാക്കുകയെന്ന ഉപദ്രവം മാത്രം ബാക്കിയായി. അങ്ങനെ, അവിടെയുണ്ടായിരുന്നവർ ഒന്നും കാണുകയോ സന്മാർഗ്ഗം പ്രാപിക്കുകയോ ചെയ്യാത്തവരായി അവശേഷിക്കുന്നു.
Arabic explanations of the Qur’an:
صُمٌّۢ بُكْمٌ عُمْیٌ فَهُمْ لَا یَرْجِعُوْنَ ۟ۙ
സത്യം ഉൾക്കൊള്ളാൻ വേണ്ടിയുള്ള കേൾവി കേൾക്കാത്ത ബധിരന്മാരാണവർ. യാഥാർത്ഥ്യം സംസാരിക്കാത്ത മൂകൻമാരാണവർ. അത് കാണാത്ത അന്ധൻമാരുമാകുന്നു അവർ. അതിനാൽ അവരുടെ വഴികേടിൽ നിന്ന് അവർ തിരിച്ചുവരികയില്ല.
Arabic explanations of the Qur’an:
اَوْ كَصَیِّبٍ مِّنَ السَّمَآءِ فِیْهِ ظُلُمٰتٌ وَّرَعْدٌ وَّبَرْقٌ ۚ— یَجْعَلُوْنَ اَصَابِعَهُمْ فِیْۤ اٰذَانِهِمْ مِّنَ الصَّوَاعِقِ حَذَرَ الْمَوْتِ ؕ— وَاللّٰهُ مُحِیْطٌ بِالْكٰفِرِیْنَ ۟
വെള്ളം കൊണ്ടുള്ള അവരുടെ ഉപമ: ഇരുണ്ട മേഘങ്ങളുടെ അന്ധകാരങ്ങൾക്കൊപ്പം ഇടിയും മിന്നലുമുള്ള വമ്പിച്ച മഴ പോലെയാകുന്നു. ഒരുകൂട്ടം ആളുകളിൽ ആ മഴയിറങ്ങിയപ്പോൾ കഠിനമായ ഭയം അവരെ പിടികൂടി. ശക്തമായ ഇടിയുടെ ഘോര ശബ്ദം കാരണം മരണം ഭയന്ന് അവർ ചെവിയിൽ വിരൽ തിരുകുന്നു. അല്ലാഹു കാഫിറുകളെ വലയം ചെയ്തിട്ടുള്ളവനാകുന്നു. അവർക്ക് അല്ലാഹുവിനെ തോൽപിച്ച് രക്ഷപ്പെടുക സാധ്യമേയല്ല.
Arabic explanations of the Qur’an:
یَكَادُ الْبَرْقُ یَخْطَفُ اَبْصَارَهُمْ ؕ— كُلَّمَاۤ اَضَآءَ لَهُمْ مَّشَوْا فِیْهِ ۙۗ— وَاِذَاۤ اَظْلَمَ عَلَیْهِمْ قَامُوْا ؕ— وَلَوْ شَآءَ اللّٰهُ لَذَهَبَ بِسَمْعِهِمْ وَاَبْصَارِهِمْ ؕ— اِنَّ اللّٰهَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟۠
മിന്നലിൻറെ അതിപ്രസരവും ശക്തിയും അവരുടെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തിയേക്കും എന്ന അവസ്ഥയാണുള്ളത്. മിന്നലിൻറെ വെളിച്ചം ലഭിക്കുമ്പോൾ അവർ അൽപമൊന്ന് നടന്നു നീങ്ങുവാൻ ശ്രമിക്കും. അതിന്റെ വെളിച്ചം ഇല്ലെങ്കിൽ അവർ ഇരുട്ടിലങ്ങനെ സഞ്ചരിക്കാൻ കഴിയാതെ നിൽക്കും. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, എല്ലാം വസ്തുക്കളെയും എന്തും ചെയ്യാൻ സാധിക്കുന്ന അവൻറെ പൂർണമായ കഴിവ് കൊണ്ട് അവരുടെ കേൾവിയും കാഴ്ചയും മടക്കി ലഭിക്കാത്ത വിധം എടുത്ത് കളയുമായിരുന്നു. അവർ സത്യത്തിൽ നിന്ന് പിന്തിരിഞ്ഞ് കളഞ്ഞത് കാരണമത്രെ അത്. മഴയോട് ഉപമിക്കപ്പെട്ടത് ഖുർആനാകുന്നു. അതിലെ താക്കീതുകളും ശാസനകളും ഇടിയുടെ ശബ്ദങ്ങളോടും, ഇടക്കിടെ അവർക്ക് പ്രകടമാകുന്ന സത്യങ്ങളെ മിന്നലുകളോടും ഉപമിക്കപ്പെട്ടിരിക്കുന്നു. സത്യത്തിൽ നിന്ന് അവർ പിന്തിരിയുന്നതും അത് അവർ സ്വീകരിക്കാത്തതും, ഇടിയുടെ ശക്തി കാരണം ചെവി പൊത്തുന്നതിനോടുമാണ് ഉപമിച്ചിരിക്കുന്നത്. ഈ രണ്ട് ഉപമകളിൽ പരാമർശിക്കപ്പെട്ടവരും മുനാഫിഖുകളും തമ്മിലുള്ള സാദൃശ്യം അവർ അത് കൊണ്ട് ഒരു പ്രയോജനവും നേടുന്നില്ല എന്നതാണ് . തീ കൊണ്ടുള്ള ഉപമയിൽ, തീ കത്തിക്കുന്നവർക്ക് ഇരുട്ടും പൊള്ളലുമല്ലാതെ മറ്റൊരു പ്രയോജനവും ലഭിച്ചില്ല. വെള്ളം കൊണ്ടുള്ള ഉപമയിൽ, മഴ കൊണ്ട് അവർക്ക് ഇടിയും മിന്നലും നിമിത്തമുള്ള ഭയമല്ലാതെ ഒന്നും പ്രയോജനപ്പെട്ടില്ല. ഇപ്രകാരം മുനാഫിഖുകൾ ഇസ്ലാമിൽ കാഠിന്യവും തീവ്രതയുമല്ലാതെ മറ്റൊന്നും കാണുന്നില്ല.
Arabic explanations of the Qur’an:
یٰۤاَیُّهَا النَّاسُ اعْبُدُوْا رَبَّكُمُ الَّذِیْ خَلَقَكُمْ وَالَّذِیْنَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَ ۟ۙ
ജനങ്ങളെ, നിങ്ങൾ നിങ്ങളുടെ റബ്ബിനെ മാത്രം ഇബാദത് ചെയ്യുക. കാരണം അവനാണ് നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ള ജനസമൂഹങ്ങളെയും സൃഷ്ടിച്ചത്. അല്ലാഹുവിന്റെ ശിക്ഷക്കും നിങ്ങൾക്കുമിടയിൽ തഖ്വയാകുന്ന പരിചയുണ്ടാകാൻ ആഗ്രഹിച്ചുകൊണ്ട് അവനെ മാത്രം നിങ്ങൾ ഇബാദത് ചെയ്യുക. അവൻറെ കൽപനകൾ അനുസരിച്ചും അവൻ വിരോധിച്ച കാര്യങ്ങൾ വെടിഞ്ഞുകൊണ്ടുമാണ് അത് ചെയ്യേണ്ടത്.
Arabic explanations of the Qur’an:
الَّذِیْ جَعَلَ لَكُمُ الْاَرْضَ فِرَاشًا وَّالسَّمَآءَ بِنَآءً ۪— وَّاَنْزَلَ مِنَ السَّمَآءِ مَآءً فَاَخْرَجَ بِهٖ مِنَ الثَّمَرٰتِ رِزْقًا لَّكُمْ ۚ— فَلَا تَجْعَلُوْا لِلّٰهِ اَنْدَادًا وَّاَنْتُمْ تَعْلَمُوْنَ ۟
ഭൂമിയെ നിങ്ങൾക്കായി ഒരുക്കി വെച്ച വിരിപ്പാക്കിയതും, അതിനു മേൽ, കൃത്യമായി പടുത്തുയർത്തിയ ആകാശത്തെ നിശ്ചയിച്ചതും അവനാണ്. മഴ ചൊരിഞ്ഞനുഗ്രഹിച്ചതും അത് മുഖേന വിവിധ ഇനം ഫലങ്ങൾ നിങ്ങൾക്കുള്ള ഉപജീവനമായി ഭൂമിയിൽ മുളപ്പിച്ചതും അവൻ തന്നെ. അതിനാൽ അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്ടാവില്ലെന്ന് നിങ്ങൾക്ക് അറിയാമെന്നിരിക്കെ, അവനോടൊപ്പം മറ്റാരെയെങ്കിലും ആരാധിച്ചുകൊണ്ട് റബ്ബിന് നിങ്ങൾ പങ്കുകാരെയും സമന്മാരെയുമുണ്ടാക്കരുത്.
Arabic explanations of the Qur’an:
وَاِنْ كُنْتُمْ فِیْ رَیْبٍ مِّمَّا نَزَّلْنَا عَلٰی عَبْدِنَا فَاْتُوْا بِسُوْرَةٍ مِّنْ مِّثْلِهٖ ۪— وَادْعُوْا شُهَدَآءَكُمْ مِّنْ دُوْنِ اللّٰهِ اِنْ كُنْتُمْ صٰدِقِیْنَ ۟
ജനങ്ങളേ, നമ്മുടെ അടിമയായ മുഹമ്മദ് നബി (സ) ക്ക് അവതരിക്കപ്പെട്ട ഖുർആനിൽ നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന് തുല്യമായ ഒരദ്ധ്യായമെങ്കിലും കൊണ്ടുവരാൻ നാം (അല്ലാഹു) നിങ്ങളെ വെല്ലുവിളിക്കുന്നു. അത് ഖുർആനിലെ ഏറ്റവും ചെറിയ അദ്ധ്യായം പോലെയുള്ളതാണെങ്കിലും ശരി. നിങ്ങൾക്ക് സാധിക്കുന്ന സഹായികളെയെല്ലാം നിങ്ങൾ വിളിച്ച് കൊള്ളുക. നിങ്ങൾ വാദിക്കുന്നതിൽ നിങ്ങൾ സത്യ സന്ധരാണെങ്കിൽ.
Arabic explanations of the Qur’an:
فَاِنْ لَّمْ تَفْعَلُوْا وَلَنْ تَفْعَلُوْا فَاتَّقُوا النَّارَ الَّتِیْ وَقُوْدُهَا النَّاسُ وَالْحِجَارَةُ ۖۚ— اُعِدَّتْ لِلْكٰفِرِیْنَ ۟
നിങ്ങൾക്കത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ -നിങ്ങൾക്കത് ഒരിക്കലും ചെയ്യാൻ കഴിയുകയുമില്ല- ശിക്ഷാർഹരായ മനുഷ്യരും, അവർ ആരാധിച്ചിരുന്നതും അല്ലാത്തതുമായ പലയിനം കല്ലുകളും കത്തിക്കപ്പെടുന്ന നരകത്തെ നിങ്ങൾ സൂക്ഷിക്കുക. നരകം അല്ലാഹു കാഫിറുകൾക്ക് വേണ്ടി ഒരുക്കി തയ്യാറാക്കി വെച്ചതാകുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• أن الله تعالى يخذل المنافقين في أشد أحوالهم حاجة وأكثرها شدة؛ جزاء نفاقهم وإعراضهم عن الهدى.
• അങ്ങേയറ്റം ആവശ്യവും പ്രയാസവും നേരിടുന്ന സമയത്ത് മുനാഫിഖുകളെ അല്ലാഹു കൈയൊഴിയും. അവരുടെ കാപട്യത്തിന്റെയും, സന്മാർഗത്തെ അവർ അവഗണിച്ചതിന്റെയും ശിക്ഷയാണത്.

• من أعظم الأدلة على وجوب إفراد الله بالعبادة أنه تعالى هو الذي خلق لنا ما في الكون وجعله مسخَّرًا لنا.
• അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന കാര്യം നിർബന്ധമാണ്. അതിനുള്ള മഹത്തരമായ തെളിവുകളിലൊന്നാണ്, പ്രപഞ്ചത്തിലുള്ളതെല്ലാം റബ്ബ് നമുക്ക് വേണ്ടി സൃഷ്ടിക്കുകയും സൗകര്യപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു എന്നത്.

• عجز الخلق عن الإتيان بمثل سورة من القرآن الكريم يدل على أنه تنزيل من حكيم عليم.
• അങ്ങേയറ്റം യുക്തിയുള്ളവനും എല്ലാം അറിയുന്നവനുമായ അല്ലാഹു അവതരിപ്പിച്ചതാണ് പരിശുദ്ധ ഖുർആൻ. ഖുർആനിലെ ഒരൊറ്റ സൂറത്തിനു സമാനമായതു കൊണ്ടുവരാൻ പോലും സൃഷ്ടികൾ അശക്തരാണ് എന്നത് ഇതിനുള്ള തെളിവാണ്.

 
Translation of the meanings Surah: Al-Baqarah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close