Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Baqarah   Ayah:
اَلَّذِیْنَ یَاْكُلُوْنَ الرِّبٰوا لَا یَقُوْمُوْنَ اِلَّا كَمَا یَقُوْمُ الَّذِیْ یَتَخَبَّطُهُ الشَّیْطٰنُ مِنَ الْمَسِّ ؕ— ذٰلِكَ بِاَنَّهُمْ قَالُوْۤا اِنَّمَا الْبَیْعُ مِثْلُ الرِّبٰوا ۘ— وَاَحَلَّ اللّٰهُ الْبَیْعَ وَحَرَّمَ الرِّبٰوا ؕ— فَمَنْ جَآءَهٗ مَوْعِظَةٌ مِّنْ رَّبِّهٖ فَانْتَهٰی فَلَهٗ مَا سَلَفَ ؕ— وَاَمْرُهٗۤ اِلَی اللّٰهِ ؕ— وَمَنْ عَادَ فَاُولٰٓىِٕكَ اَصْحٰبُ النَّارِ ۚ— هُمْ فِیْهَا خٰلِدُوْنَ ۟
പലിശ ഇടപാട് നടത്തുകയും, പലിശ വാങ്ങുകയും ചെയ്യുന്നവർ ഖിയാമത്ത് നാളിൽ തങ്ങളുടെ ഖബറുകളിൽ നിന്ന് പിശാച് ബാധിച്ചവനെ പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. ഭ്രാന്ത് ബാധിച്ചവൻ നിൽക്കുകയും മറിഞ്ഞു വീഴുകയും ചെയ്യുന്നത് പോലെ മറിഞ്ഞു വീണുകൊണ്ടായിരിക്കും അവർ തൻ്റെ ഖബറുകളിൽ നിന്ന് എഴുന്നേൽക്കുക. പലിശ ഭക്ഷിക്കുന്നത് അനുവദനീയമാണ് എന്ന് അവർ പറഞ്ഞതിനാലത്രെ അത്. പലിശയും, അല്ലാഹു അനുവദിച്ച കച്ചവടത്തിലൂടെയുള്ള സമ്പാദ്യവും തമ്മിൽ യാതൊരു വ്യത്യാസവും അവർ കണ്ടില്ല. കച്ചവടം പലിശ പോലെ അനുവദനീയം തന്നെയാണെന്ന് അവർ പറഞ്ഞു. രണ്ടും സമ്പത്ത് വർദ്ധിക്കാനും അതിൽ സമൃദ്ധി ലഭിക്കാനുമുള്ള കാരണമാണെന്നായിരുന്നു അവരുടെ വാദം. അല്ലാഹു അവരുടെ വാദത്തിന് മറുപടി നൽകുകയും, അവരുടെ ഈ താരതമ്യത്തിൻ്റെ നിരർത്ഥകത വ്യക്തമാക്കുകയും, അവർ കളവു പറയുകയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. കച്ചവടം അല്ലാഹു അനുവദിച്ചത് അതിൽ വൈയക്തികവും സാമൂഹികവുമായ പ്രയോജനങ്ങൾ ഉള്ളതിനാലാണെന്നും, പലിശ നിരോധിച്ചത് അതിൽ അതിക്രമവും, ജനങ്ങളുടെ സ്വത്ത് അന്യായമായി -മറ്റൊന്നിന് പകരമായല്ലാതെ- ഭക്ഷിക്കുക എന്ന അനീതി ഉള്ളതിനാലാണെന്നും അല്ലാഹു വിവരിക്കുന്നു. പലിശയിൽ നിന്ന് വിലക്കുകയും, അതിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുന്ന തൻ്റെ രക്ഷിതാവിൻ്റെ സദുപദേശം ആർക്കെങ്കിലും വന്നെത്തുകയും, അവൻ പലിശ അവസാനിപ്പിക്കുകയും, അതിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്താൽ മുൻപ് അവൻ നേരത്തെ സ്വീകരിച്ച പലിശ അവന് എടുക്കാവുന്നതാണ്. ഇനി ഭാവിയിലേക്കുള്ള അവൻ്റെ കാര്യം അല്ലാഹുവിൻ്റെ അടുക്കലാകുന്നു. പലിശ നിരോധിച്ചു കൊണ്ടുള്ള അല്ലാഹുവിൻ്റെ വിലക്ക് തനിക്ക് വന്നെത്തുകയും, അവൻ്റെ മേൽ തെളിവ് സ്ഥാപിക്കപ്പെടുകയും ചെയ്തതിന് ശേഷം ആരെങ്കിലും അതിലേക്ക് തിരിച്ചു പോവുകയാണെങ്കിൽ അവൻ നരകത്തിൽ പ്രവേശിക്കാനും അതിൽ ശാശ്വതവാസം നയിക്കാനും അർഹനായിരിക്കുന്നു. ശ്രദ്ധിക്കുക; ആയത്തിൽ പരാമർശിക്കപ്പെട്ട ശാശ്വതനരകവാസം പലിശ അനുവദീയമാണെന്ന് വിശ്വസിക്കുന്നവർക്കാണ്. അതുമല്ലെങ്കിൽ ദീർഘകാലം നരകത്തിൽ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നതാണ് ആ പ്രയോഗത്തിൻ്റെ ഉദ്ദേശം. കാരണം ശാശ്വതനരകവാസമെന്നത് അല്ലാഹുവിനെ നിഷേധിച്ച കാഫിറുകൾക്കല്ലാതെ ഉണ്ടാകുന്നതല്ല. അല്ലാഹുവിനെ ഏകനാക്കുന്ന (മുസ്ലിമീങ്ങൾ) നരകത്തിൽ ശാശ്വതരാകുന്നതല്ല.
Arabic explanations of the Qur’an:
یَمْحَقُ اللّٰهُ الرِّبٰوا وَیُرْبِی الصَّدَقٰتِ ؕ— وَاللّٰهُ لَا یُحِبُّ كُلَّ كَفَّارٍ اَثِیْمٍ ۟
പലിശയിലൂടെയുള്ള സമ്പത്തിനെ അല്ലാഹു നശിപ്പിക്കുകയും, അതിനെ അവൻ ഇല്ലാതെയാക്കുകയും ചെയ്യുന്നു. ഒന്നല്ലെങ്കിൽ കണ്ടറിയാവുന്ന രൂപത്തിൽ തന്നെ അത് അവൻ നശിപ്പിച്ചു കളയുകയോ മറ്റോ ചെയ്യും. അതുമല്ലെങ്കിൽ അതിലുള്ള സമൃദ്ധി അവൻ എടുത്തു കളയും. എന്നാൽ ദാന ധർമ്മങ്ങളെ അവൻ വർദ്ധിപ്പിക്കുകയും, അവയുടെ പ്രതിഫലം പതിന്മടങ്ങാക്കി കൊണ്ട് അവയെ വളർത്തുകയും ചെയ്യുന്നു. ഒരു നന്മക്ക് പത്തിരട്ടി മുതൽ എഴുനൂറ് ഇരട്ടിയോളവും അതിലും അനേകം മടങ്ങുകളുമായും പ്രതിഫലം നൽകപ്പെടുന്നതാണ്. ദാനധർമ്മികളുടെ സമ്പത്തിൽ അവൻ അനുഗ്രഹം ചൊരിയുന്നു. അല്ലാഹുവിനോട് അങ്ങേയറ്റം എതിരുനിൽക്കുകയും, അവൻ നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുകയും ചെയ്യുന്ന സർവ്വ നിഷേധികളെയും, തിന്മകളിലും പാപങ്ങളിലും അവസാനമില്ലാതെ തുടരുന്ന മഹാപാപികളെയും അവൻ ഇഷ്ടപ്പെടുന്നില്ല.
Arabic explanations of the Qur’an:
اِنَّ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَاَقَامُوا الصَّلٰوةَ وَاٰتَوُا الزَّكٰوةَ لَهُمْ اَجْرُهُمْ عِنْدَ رَبِّهِمْ ۚ— وَلَا خَوْفٌ عَلَیْهِمْ وَلَا هُمْ یَحْزَنُوْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ദൂതനെ പിൻപറ്റുകയും, സൽക്കർങ്ങൾ പ്രവർത്തിക്കുകയും, നിസ്കാരം അല്ലാഹു നിയമമാക്കിയ പ്രകാരം പൂർണ്ണമായി നിർവ്വഹിക്കുകയും, സകാത് അതിന് അർഹരായവർക്ക് കൊടുക്കുകയും ചെയ്യുന്നവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലമുണ്ടായിരിക്കുന്നതാണ്. തങ്ങളുടെ കാര്യത്തിൽ ഭാവിയിൽ എന്തു സംഭവിക്കുമെന്നതിനെ കുറിച്ച് അവർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. ഇഹലോകത്ത് നഷ്ടപ്പെട്ടുപോയ അനുഗ്രഹങ്ങളെ സംബന്ധിച്ച് അവർക്ക് ദുഃഖിക്കേണ്ടി വരികയുമില്ല.
Arabic explanations of the Qur’an:
یٰۤاَیُّهَا الَّذِیْنَ اٰمَنُوا اتَّقُوا اللّٰهَ وَذَرُوْا مَا بَقِیَ مِنَ الرِّبٰۤوا اِنْ كُنْتُمْ مُّؤْمِنِیْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ! നിങ്ങൾ അല്ലാഹുവെ -അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും- സൂക്ഷിക്കുക! ജനങ്ങളിൽ നിന്ന് പലിശവകയിൽ ബാക്കി കിട്ടാനുള്ളത് നിങ്ങൾ വിട്ടുകളയുകയും ചെയ്യുക. നിങ്ങൾ യഥാർത്ഥത്തിൽ അല്ലാഹുവിൽ വിശ്വസിക്കുകയും പലിശ അവൻ നിഷിദ്ധമാക്കിയിട്ടുണ്ടെന്ന് അംഗീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ (അപ്രകാരം ചെയ്യുക).
Arabic explanations of the Qur’an:
فَاِنْ لَّمْ تَفْعَلُوْا فَاْذَنُوْا بِحَرْبٍ مِّنَ اللّٰهِ وَرَسُوْلِهٖ ۚ— وَاِنْ تُبْتُمْ فَلَكُمْ رُءُوْسُ اَمْوَالِكُمْ ۚ— لَا تَظْلِمُوْنَ وَلَا تُظْلَمُوْنَ ۟
നിങ്ങളോട് കൽപിക്കപ്പെട്ടത് നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിൻറെയും റസൂലിൻറെയും പക്ഷത്തു നിന്നുള്ള യുദ്ധവിളംബരത്തെ കുറിച്ച് നിങ്ങൾ അറിയുകയും, അക്കാര്യം നിങ്ങൾ ഉറപ്പിക്കുകയും ചെയ്തുകൊള്ളുക. നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും പലിശ ഉപേക്ഷിക്കുകയുമാണെങ്കിൽ നിങ്ങളുടെ മൂലധനം നിങ്ങൾക്ക് തന്നെ കിട്ടുന്നതാണ്. മൂലധനത്തെക്കാൾ അധികം (പലിശയായി) വാങ്ങിക്കൊണ്ട് നിങ്ങൾ ആരോടും അക്രമം ചെയ്യരുത്. മൂലധനത്തിൽ കുറവ് വരുത്തിക്കൊണ്ട് നിങ്ങളോടും അതിക്രമം ചെയ്യപ്പെടുന്നതല്ല.
Arabic explanations of the Qur’an:
وَاِنْ كَانَ ذُوْ عُسْرَةٍ فَنَظِرَةٌ اِلٰی مَیْسَرَةٍ ؕ— وَاَنْ تَصَدَّقُوْا خَیْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ ۟
കടം വാങ്ങിയവൻ കടംവീട്ടാൻ കഴിയാത്ത ഞെരുക്കത്തിലാണെങ്കിൽ അവന്ന് കടം വീട്ടാൻ കഴിയുംവിധം പണം സ്വരൂപിക്കാൻ സൗകര്യം കിട്ടുന്നത് വരെ അവന് ഇടകൊടുക്കേണ്ടതാണ്. എന്നാൽ നിങ്ങൾ അവൻ്റെ മേലുള്ള ബാധ്യത ദാനമായി വിട്ടു കൊടുക്കുകയോ, അതിൽ നിന്ന് ചിലതെങ്കിലും ഒഴിവാക്കി കൊടുക്കുകയോ ചെയ്യുന്നതാണ് നിങ്ങൾക്ക് കൂടുതൽ ഉത്തമം; അങ്ങനെ ചെയ്യുന്നതിന് അല്ലാഹുവിങ്കലുള്ള മഹത്വം എത്ര വലുതാണെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ!
Arabic explanations of the Qur’an:
وَاتَّقُوْا یَوْمًا تُرْجَعُوْنَ فِیْهِ اِلَی اللّٰهِ ۫— ثُمَّ تُوَفّٰی كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا یُظْلَمُوْنَ ۟۠
നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുകയും അവൻറെ മുമ്പിൽ നിൽക്കുകയും ചെയ്യുന്ന ഒരു ദിവസത്തെ നിങ്ങൾ ഭയപ്പെടുക. എന്നിട്ട് ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതിൻറെ ഫലം പൂർണ്ണമായി നൽകപ്പെടുന്നതാണ്; നന്മയാണെങ്കിൽ നന്മയും തിന്മയാണെങ്കിൽ തിന്മയും. അവരുടെ നന്മകളുടെ പ്രതിഫലത്തിൽ കുറവു വരുത്തിക്കൊണ്ടോ, തിന്മകളുടെ ശിക്ഷ വർദ്ധിപ്പിച്ചു കൊണ്ടോ അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• من أعظم الكبائر أكل الربا، ولهذا توعد الله تعالى آكله بالحرب وبالمحق في الدنيا والتخبط في الآخرة.
• പലിശ ഭക്ഷിക്കൽ വൻപാപങ്ങളിൽ പെട്ടതാണ്. അതിനാലാണ് അത് ഭക്ഷിക്കുന്നവനോട് അല്ലാഹു യുദ്ധം പ്രഖ്യാപിക്കുന്നത്. ഇഹലോകത്ത് പലിശയുടെ സമ്പത്ത് തുടച്ചു നീക്കുകയും, പരലോകത്ത് അവനെ മറിച്ചുവീഴ്ത്തുമെന്നും താക്കീത് നൽകുകയും ചെയ്തത് അതു കൊണ്ടാണ്.

• الالتزام بأحكام الشرع في المعاملات المالية ينزل البركة والنماء فيها.
• സാമ്പത്തിക ഇടപാടുകളിൽ മത നിയമങ്ങൾ പാലിക്കുന്നത് സമ്പത്തിൽ അനുഗ്രഹം ലഭിക്കാനും വളർച്ചയുണ്ടാവാനും കാരണമാകും.

• فضل الصبر على المعسر، والتخفيف عنه بالتصدق عليه ببعض الدَّين أو كله.
• ഞെരുക്കമുള്ളവന് അവധിനൽകലും, കടത്തിൻറെ കുറച്ചുഭാഗമോ പൂർണമായോ ദാനമായി വിട്ടുകൊടുക്കലും മഹത്തരമായ ശ്രേഷ്ഠതയുള്ള പ്രവർത്തിയാണ്.

 
Translation of the meanings Surah: Al-Baqarah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close